ഒരു തവളയെ വെള്ളം നിറച്ച പാത്രത്തിൽ ഇട്ടതിന് ശേഷം ആ വെള്ളം ചൂടാക്കാൻ തുടങ്ങുക. ജലത്തിന്റെ ഊഷ്മാവ് ഉയരാൻ തുടങ്ങുമ്പോൾ, തവള അതിന്റെ ശരീര താപനില അതിനനുസരിച്ച് ക്രമീകരിക്കുന്നു.

ജലത്തിന്റെ വർദ്ധിച്ചുവരുന്ന താപനിലയ്‌ക്കൊപ്പം തവള അതിന്റെ ശരീര താപനില ക്രമീകരിച്ചു കൊണ്ടിരിക്കും.

വെള്ളം തിളച്ചുമറിയുന്ന ഘട്ടത്തിൽ എത്തുമ്പോൾ, തവളയ്ക്ക് ഇനി ക്രമീകരിക്കാൻ കഴിയില്ല എന്ന അവസ്ഥ എത്തും. ആ സമയത്ത് തവള പുറത്തേക്ക് ചാടാൻ തീരുമാനിക്കുന്നു.

തവള ചാടാൻ ശ്രമിക്കുന്നു, പക്ഷേ അതിന് അത് കഴിയുന്നില്ല, കാരണം ഉയരുന്ന ജലത്തിന്റെ താപനിലയുമായി പൊരുത്തപ്പെടുന്നതിൽ അതിന്റെ എല്ലാ ശക്തിയും നഷ്ടപ്പെട്ടു. അധികം താമസിയാതെ തവള മരിക്കുന്നു.

എന്താണ് തവളയെ കൊന്നത്?

ആലോചിച്ചു നോക്കൂ!നമ്മളിൽ പലരും ചുട്ടുതിളക്കുന്ന വെള്ളം എന്ന് പറയുമെന്ന് എനിക്കറിയാം. എന്നാൽ തവളയെ കൊന്നത് എപ്പോൾ പുറത്തു ചാടണമെന്ന് തീരുമാനിക്കാനുള്ള സ്വന്തം കഴിവില്ലായ്മയാണ്.

നാമെല്ലാവരും ആളുകളുമായും സാഹചര്യങ്ങളുമായും പൊരുത്തപ്പെടേണ്ടതുണ്ട്, എന്നാൽ എപ്പോൾ ക്രമീകരിക്കണം എപ്പോൾ മുന്നോട്ട് പോകണം എന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കണം.

സാഹചര്യത്തെ അഭിമുഖീകരിക്കുകയും ഉചിതമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യേണ്ട സമയങ്ങളുണ്ട്.

ശാരീരികമായോ, വൈകാരികമായോ, സാമ്പത്തികമായോ, ആത്മീയമായോ, മാനസികമായോ നമ്മെ ചൂഷണം ചെയ്യാൻ ആളുകളെ അനുവദിക്കുകയാണെങ്കിൽ അവർ അത് തുടർന്നുകൊണ്ടേയിരിക്കും.

എപ്പോൾ ചാടണമെന്ന് നമുക്ക് തീരുമാനിക്കാം!ശക്തിയുള്ളപ്പോൾ നമുക്ക് ചാടാം…

ശക്തി കുറഞ്ഞുകഴിഞ്ഞാൽ ഒന്നുമില്ലാത്ത ഒരു പിണ്ഡമായി മാറും…

നിങ്ങൾ വിട്ടുപോയത്