ന്യൂനപക്ഷ വിഷയത്തിൽ ക്രൈസ്തവ സഭാ വിഭാഗങ്ങൾക്കിടയിൽ തർക്കമുണ്ടാകേണ്ട ആവശ്യം ഇല്ലെന്നാണ് കരുതുന്നത്. മാറ്റാരുടെയെങ്കിലും അവകാശത്തിൽനിന്നും നമ്മൾ കവർന്നെടുക്കാൻ ശ്രമിക്കുന്നു എന്ന പ്രചാരണവും അസ്ഥാനത്താണ്.

മുസ്ലീങ്ങൾക്ക് അർഹതപ്പെട്ട നൂറു ശതമാനവും അവർക്ക് തുടർന്നും ലഭിക്കട്ടെ. ക്രൈസ്തവ സമൂഹത്തിനു അർഹമായത് അവർക്കും. അതിനുള്ള സംവിധാനങ്ങളും ക്രമീകരണവും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന്‌ പ്രതീക്ഷിക്കുന്നു. തീർച്ചയായും ന്യൂനപക്ഷ വകുപ്പ് കൈകാര്യം ചെയ്യുന്ന ബഹു. മുഖ്യമന്ത്രി ഉചിതമായ നടപടികൾക്കു നിർദേശം നൽകുമെന്നുതന്നെയാണ് കരുതുന്നത്.

ക്രൈസ്തവ സമൂഹങ്ങളുടെ ഭാവിയെ ഗൗരവമായി ബാധിക്കുന്ന ഈ വിഷയത്തെ അവധാനതയോടെയും സമഗ്രമായും സമീപിക്കണം. ആവശ്യമായ പഠനങ്ങൾക്കും കൂടിയാലോചനകൾക്കുംശേഷം വ്യക്തവും കൃത്യവും എല്ലാവർക്കും സ്വീകാര്യവുമായ നിലപാടെടുക്കാൻ കഴിയുമല്ലോ.

ജെ ബി കോശി കമ്മീഷൻ നമ്മൾ ഗൗരവമായി എടുക്കണം. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ സാമൂഹ്യ സാമ്പത്തിക പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് ഉചിതമായ പദ്ധതികൾ നടപ്പാക്കാൻ സർക്കാർ തയ്യാറാകുന്ന പക്ഷം, മുസ്ലീം സമുദായത്തിനു നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളിൽ നമുക്ക് പരാതിയുണ്ടാകേണ്ട കാര്യമില്ലല്ലോ.

കോടതി വിധിയിൽ മുസ്ലീം സംഘടനകൾ ആശങ്കപ്പെടേണ്ട ആവശ്യവുമില്ല. ‘തുല്യ നീതി’ എന്നത് എല്ലാവർക്കും സ്വീകര്യമാകേണ്ടതാണല്ലോ.

ഫാ. വർഗീസ് വള്ളിക്കാട്ട്

നിങ്ങൾ വിട്ടുപോയത്