വിജയം വരെ വിഴിഞ്ഞം സമരത്തോടൊപ്പം – KRLCC

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന്റെ പ്രത്യാഘാതങ്ങൾ പഠനവിധേയമാക്കുക,നിഷ്പക്ഷവും ശാസ്ത്രീയവുമായ പOനം നടത്തുക, കിടപ്പാടവും ഭൂമിയും നഷ്ട പ്പെട്ടവർക്ക് ന്യായമായ നഷ്ട പരിഹാരവും പുനരധിവാസവും നൽകുക എന്നീ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നതു വരെ സമര രംഗത്തു നിന്ന് പിന്നോട്ടില്ലെന്ന് KRLCC. അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തികൾ കേരളതീരത്തെ തകർക്കുകയാണ്. തീരദേശ ജനതയെയും പട്ടിണിക്കാരായ മത്സ്യതൊഴിലാളികളെയും സംരക്ഷിക്കുക എന്നത് മനസാക്ഷിയുള്ള ഏവരൂടെയും ചുമതലയായതുകൊണ്ട് കേരളത്തിലെ സമാനചിത്താഗതിയുള്ളവരുമായി ഒരുമിച് സമരം ശക്തിപ്പെടുത്തും.

രാവിലെ 10ന് അരൂർ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ജന ബോധനയാത്ര എരമല്ലൂർ, എഴുപുന്ന, കുമ്പളങ്ങി , തോപ്പുംപടി ഫോർട്ടുകൊച്ചി വഴി തോപ്പുംപടി BOT ജംഗ്ഷനിൽ സമാപിച്ചു.
യാത്രയുടെ സമാപനത്തോടനുബന്ധിച്ച് പള്ളൂരുത്തിവെളിയിൽ നിന്ന് ആരംഭിച്ച റാലിയിൽ നൂറ് കണക്കിന് ജനങ്ങൾ പങ്കെടുത്തു. ജാഥാ ക്യാപ്റ്റൻ കെ.ആർ.എൽ.സി.സി. വൈസ് പ്രസിഡൻറ് ജോസഫ് ജൂഡ്, കൊച്ചി രൂപത ജാഥ കൺവീനർ ടി.എ. ഡാൽ ഫിൻ എന്നിവർ യാത്രയ്ക്ക് നേതൃത്ത്വം നൽകി. ജാഥയ്ക്ക് വിവിധ സ്ഥലങ്ങളിൽ സ്വീകരണം നൽകി. യാത്ര അരൂർ ജംഗ്ഷനിൽ കെ.എൽ. സി. എ. സംസ്ഥന ജനറൽ സെക്രട്ടറി അഡ്വ.ഷെറി ജെ.തോമസ് ഉദ്ഘാടനം ചെയ്തു. റവ.ഫാ. റാഫി പരി യാത്തുശ്ശേരി അധ്യക്ഷത വഹിച്ചു. സ്വീകരണ സ്ഥലങ്ങളിൽ KRLCC ഡപ്യൂട്ടി സെക്രട്ടറി ഫാ.ജിജു അറക്കത്തറ, ബിജു ജോസി, സിബി ജോയി, വിൻസ് പെരുoഞ്ചരി, ജോബ് പുളിക്കൽ, സാബു കാനക്കപ്പള്ളി, ബേസിൽ മുക്കത്ത്, ജോസഫ് മാർട്ടിൻ, കമ്മലി സ്റ്റീഫൻ ,മെറ്റിൽഡ മൈക്കിൾ, അലക്സ് താളുപ്പാടത്ത് സംസാരിച്ചു.

തോപ്പും പിടയിൽ നടന്ന സമാപന സമ്മേളനം C.R. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു.
കൊച്ചി രൂപത വികാരി ജനറൽ മോൺ. ഷൈജു പരി യാത്തുശ്ശേരി അദ്ധ്യക്ഷത വഹിച്ചു. KRLCC സെക്രട്ടറി ജനറൽ റവ.ഫാ.തോമസ് തറയിൽ നയപ്രഖ്യാപനം നടത്തി.
ഫാ.ആൻ്റെണി കുഴിവേലി, ജാഥാ വൈസ് ക്യാപ്റ്റൻ പി.ജെ.തോമസ്, KLCA രൂപത പ്രസിഡൻ്റ് പൈലി ആലുങ്കൽ, റവ.ഫാ.സേവ്യർ ചിറമ്മൽ, ബാബു കാളിപ്പറമ്പിൽ, കാസി പൂപ്പന, മെറ്റിൽഡ മൈക്കിൾ,ടി.എക്സ്.ജോസി പ്രസംഗിച്ചു.

നിങ്ങൾ വിട്ടുപോയത്