താണിശ്ശേരി: കോവിഡ് രോഗ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കാറളം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഡി സി സി സെന്റർ തുടങ്ങുന്നതിനു തയ്യാറായി വാടച്ചിറ വിമല സെൻട്രൽ സ്കൂൾ.

പഞ്ചായത്ത് പ്രസിഡൻറ് സീമ ജി. നായർ, സെക്രട്ടറി ഷീല എം. പി., വാർഡ് മെമ്പർ സരിത വിനോദ് ഹെൽത്ത് ഇൻസ്പെക്ടർ ഉമേഷ് കെ.എം. എന്നിവരുടെ നേതൃത്വത്തിൽ 50 കിടക്കകളുടെ സൗകര്യത്തോടെ ആണ് സ്കൂളിൽ ഡി സി സി സെൻറർ ഒരുക്കിയിരിക്കുന്നത്.

ഭക്ഷണം ആവശ്യമുള്ളവർക്ക് അതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. വീടുകളിൽ വേണ്ടത്ര സൗകര്യമില്ലാത്ത മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്ത രോഗ ബാധിതർക്കുള്ള ഐസൊലേഷൻ സംവിധാനമാണിത്.

മുൻ പ്രസിഡൻറ് കെ. എസ്. ബാബു മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രസാദ് വൈസ് പ്രസിഡണ്ടുമാരായ കെ കെ സുരേഷ് ബാബു എന്നിവർ അടങ്ങുന്ന സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിൽ നിലവിലുള്ള രോഗികൾക്ക് ആവശ്യമായ പരിചരണം നൽകി വരുന്നു.

ആരാധന മഠം കോതമംഗലം പ്രോവിൻസിന്റെ കീഴിലുള്ള സി ബി എസ് സി ഹയർ സെക്കണ്ടറി സ്കൂളാണ് വിമല. കോവിഡ് രോഗം രൂക്ഷമായ സാഹചര്യത്തിൽ മറ്റുള്ളവർക്കു ചെയ്യാവുന്ന ഒരു സഹായം എന്ന നിലയിലാണ് സ്കൂൾ വിട്ടു കൊടുത്തതെന്നു പ്രിൻസിപ്പൽ സി. സെലിൻ നെല്ലംകുഴി എസ്‌. എ. ബി. എസ്. ലോക്കൽ മേനേജർ സി. മേഴ്‌സി കരിപ്പായി എസ്. എ. ബി. എസ്. എന്നിവർ പറഞ്ഞു.

ആശംസകൾ

മംഗള വാർത്ത സ്‌നേഹകൂട്ടായ്മ

Logo for web magalavartha-01