വിഷപ്പുക: പൊതുധാരണയുണ്ടാക്കുവാൻ സർക്കാർ മുൻകൈ എടുക്കണം. ബിഷപ്പ് ആൻറണി പോൾ മുല്ലശേരി

കൊച്ചി. എട്ട് ദിനങ്ങളായി അന്തരീക്ഷവായു അതിഭീകരമാം വിധം മലിനമാക്കുകയും പൊതുജീവിതം ദുസ്സഹമാക്കുകയും ചെയ്‌തുകൊണ്ടിരിക്കുന്ന ബ്രഹ്മപുരം മാലിന്യ ദുരന്തം ആവർത്തിക്കാതിരിക്കാൻ പൊതു ധാരണയോടെയുള്ള പ്രവർത്തനങ്ങൾക്ക് സർക്കാർ മുൻകൈ എടുക്കണമെന്ന് പ്രോ ലൈഫ് ഫാമിലി കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ.പോൾ ആൻറണി മുല്ലശ്ശേരി ആവശ്യപ്പെട്ടു.


ഗവൺമെൻ്റിൻ്റെ വികസന പ്രവർത്തനങ്ങൾ ആരോഗ്യമുള്ള സമൂഹം ലക്ഷ്യമാക്കി ആയിരിക്കണം. ആരോഗ്യമുള്ള ജനതകൾക്കല്ലാതെ മറ്റാർക്ക് വേണ്ടിയാണ് സർക്കാർ പുരോഗമന പ്രവർത്തനങ്ങളും വികസന പ്രക്രിയകളും നടത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു.

നിലവിലെ സാഹചര്യത്തിൽ ജനിച്ചു വീഴുന്ന ശിശുക്കൾ വരെ വിഷപ്പുകയുടേയും അന്തരീക്ഷ മലിനീകരണത്തിൻ്റേയും ഭവിഷ്യത്തുകൾ അനുഭവിക്കുന്നുണ്ട്. സുരക്ഷിതമായ മാലിന്യ നിർമ്മാർജനം കുടുംബങ്ങളിൽ നിന്ന് തന്നെ ആരംഭിക്കണം. തെരുവോരങ്ങളിലും പൊതുസ്ഥലങ്ങളിലും മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് അനാരോഗ്യകരമായ ഒരു തലമുറയെ സൃഷ്ടിക്കും. കോവിഡ് കാലത്തെന്ന പോലെ എല്ലാവരും നിർബന്ധമായും മാസ്ക്ക് ധരിക്കണമെന്നും പ്രോലൈഫ് പ്രവർത്തകരെ അദ്ദേഹം ഉദ്ബോധിപ്പിച്ചു.

നിങ്ങൾ വിട്ടുപോയത്