Prayerful Wishes Pro Life അഭിപ്രായം കത്തോലിക്ക കോൺഗ്രസ് കത്തോലിക്ക സഭ കത്തോലിക്കാ ധാര്‍മ്മിക പ്രബോധനങ്ങള്‍ കുടുംബം കുടുംബം ,കുഞ്ഞുങ്ങൾ കുടുംബം മനോഹരം കുടുംബത്തിനുംഅൽമായർക്കും ജീവനും വേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ കെസിബിസി പ്രൊ ലൈഫ് സമിതി കെസിബിസി ഫാമിലി കമ്മീഷന്‍ ക്രൈസ്തവ മാതൃക ക്രൈസ്തവ സംഘടനകള്‍ ക്ഷേമപദ്ധതികൾ ഗര്‍ഭസ്ഥശിശുക്കള്‍ക്ക് വേണ്ടി ജനങ്ങൾ സമ്പത്ത്‌ ജനസംഖ്യ ജനിക്കാനുളള അവകാശം ജീവസമൃദ്ധി ജീവിതശൈലി പറയാതെ വയ്യ പാലാ രൂപത പ്രതികരണം പ്രാർത്ഥനാശംസകൾ പ്രൊ ലൈഫ് പ്രൊ ലൈഫ് സമിതി പ്രൊ ലൈഫ്അപ്പോസ്തലേറ്റ് മാതൃക പിന്തുടരണം. മാതൃകപരമായ ഇടപെടൽ യൗസേപ്പിതാവിൻ്റെ വർഷം വലിയ കുടുംബങ്ങൾ വാര്ത്തകൾക്കപ്പുറം വിശ്വാസം വീക്ഷണം സിനഡൽ കമ്മീഷൻ ഫോർ ഫാമിലി, ലെയ്റ്റി & ലൈഫ് സീറോ മലബാര്‍ സഭ

മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് വിവിധ ക്രൈസ്തവ സംഘടനകള്‍

കുടുംബവിരുദ്ധ മനോഭാവം സ്വീകരിക്കരുത്: പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

കൊച്ചി:സമൂഹത്തിൽ മനുഷ്യജീവനും കുടുംബങ്ങളും നിലനിൽക്കേണ്ടതും വിവിധ ക്ഷേമ പദ്ധ്യതികളിലൂടെ സംരക്ഷിക്കപ്പെടേണ്ടതും ആവശ്യമായ സാഹചര്യത്തിൽ കുടുംബ വിരുദ്ധ മനോഭാവം സ്വീകരിക്കരുതെന്ന് സീറോ മലബാർ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.


ജീവന്റെ സംസ്കാരം സജിവമാക്കേണ്ട മാധ്യമങ്ങളിൽ ചിലത് വിരുദ്ധ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്നത് നിരുത്സാഹപ്പെടുത്തണം.

നമ്മുടെ നാട് കോവിഡ്- 19അടക്കം നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഈ കാലഘട്ടത്തിൽ കുടുംബങ്ങളുടെ ക്ഷേമത്തിനുവേണ്ടി വിവിധ സമുദായങ്ങളും പ്രസ്ഥാനങ്ങളും വിശാല മനസ്സോടെ ആവിഷ്കരിക്കുന്ന ക്ഷേമപദ്ധ്യതികളെ അവഹേളിക്കാനും ആക്ഷേപിക്കാനും ശ്രമിക്കുന്നതിൽസറോ മലബാർ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് പ്രതിഷേധിക്കുന്നു.


സീറോ മലബാർ സഭയുടെ കുടുംബം അൽമായർ ജീവൻ എന്നിവയ്ക്കുവേണ്ടിയുള്ള സിനഡൽ കമ്മീഷന്റെ ചെയർമാനായ പാലാരൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അദ്ദേഹത്തിന്റെ രൂപതയിൽ ആവിഷ്കരിച്ച നയങ്ങളെയും കർമ്മ പരിപാടികളെയും വികലമായി അവതരിപ്പിക്കാൻ അനവസരത്തിൽ ശ്രമിച്ചത് ഉചിതമായില്ല.
കുടുംബങ്ങളെ ആദരിക്കുകയും അവരോടൊത്തു അനുധാവനം ചെയ്യുന്നതും ക്രൈസ്തവ ധാ ർമ്മികതയും ജീവിത ശൈലിയുമാണെന്നു സെക്രട്ടറി സാബു ജോസ് വ്യക്തമാക്കി.

സാബു ജോസ്

അർഹതയും ആവശ്യവുമുള്ളവർക്ക് നൽകുന്ന സ്നേഹ സമ്മാനത്തെയും പ്രോത്സാഹനത്തെയും തെറ്റിദ്ധരിപ്പിച്ചു സമൂഹത്തിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നവരെ തിരിച്ചറിയണമെന്നും അഭ്യർത്ഥിക്കുന്നു.
സഭയുടെ സ്ഥാപനങ്ങൾ നൂറ്റാണ്ടുകളായി സമൂഹത്തിലെ മുഴുവൻ സാധാരണക്കാർക്കും സാധുക്കൾക്കും പിന്നോക്കക്കാർക്കും വേണ്ടി ശുശ്രുഷകൾ ചെയ്യുന്നത് മാതൃകപരമാണ്. ഇതൊക്കെ മറന്നുകൊണ്ടുള്ള പ്രചരണം വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

പാലാ രൂപതയുടെ പ്രഖ്യാപനം ജീവന്റെ മഹത്വത്തെ ഉയർത്തിക്കാട്ടുന്നത് – കത്തോലിക്ക കോൺഗ്രസ്

കൊച്ചി – കുടുംബവര്‍ഷാചരണത്തിന്‍റെ ഭാഗമായി പാലാ രൂപത തങ്ങളുടെ കുടുംബങ്ങള്‍ക്കു പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ജീവന്റെ മഹത്വത്തെ ഉയർത്തിക്കാട്ടുന്നതാണെന്നും കത്തോലിക്ക കോൺഗ്രസിന്റെ പൂർണ പിന്തുണയുണ്ടെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി .

കുഞ്ഞുങ്ങൾ ദൈവത്തിന്റെ ദാനമാണ് എന്ന ക്രൈസ്തവീകമായ കാഴ്ചപ്പാടിനൊപ്പം , ഓരോ കുഞ്ഞിന് ജന്മം നൽകുമ്പോഴും സർവ്വശക്തനായ ദൈവത്തിന്റെ സൃഷ്ടി കർമ്മത്തിൽ മാതാപിതാക്കൾ പങ്കാളികളാവുകയാണ് എന്ന ദർശനം കൂടി സമൂഹത്തിനു നൽകുന്നതാണ് ഇത് .
കത്തോലിക്ക സഭ ആരംഭകാലം മുതൽ സമൂഹത്തിന്റെ സമഗ്രപുരോഗതിക്ക് വേണ്ടി ചെയ്തു വരുന്ന പ്രവർത്തനങ്ങളുടെ തുടർച്ച മാത്രമാണ് പാല രൂപതയിൽ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ക്ഷേമ പദ്ധതികൾ എന്നും ഇത് വിവാദമാക്കാനുള്ള ചില തല്പര കക്ഷികളുടെ ഗൂഢ ശ്രമങ്ങൾ പൊതുസമൂഹം തിരിച്ചറിയണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു .

സഭയുടെ പ്രഖ്യാപിത പഠനങ്ങളുടെയും നിലപാടുകളുടെയും ഭാഗമായാണ് ഇപ്പോൾ പദ്ധതികൾ നടപ്പിലാക്കുന്നത്.
ഗർഭച്ഛിദ്രവും കൃത്രിമ മാർഗ്ഗങ്ങളിലൂടെയുള്ള ജനനനിയന്ത്രണവും ജീവന്റെ മഹത്വത്തെ നിരാകരിക്കുന്നതും ദൈവീക പദ്ധതിയുടെ ലംഘനവുമാകയാൽ സഭ അംഗീകരിക്കുന്നില്ല .

സ്വാഭാവിക മാർഗ്ഗങ്ങളിലൂടെ ഉള്ള ജനന നിയന്ത്രണം കാര്യക്ഷമമായി നടപ്പാക്കിയ സമൂഹമാണ് കേരളത്തിലെ ക്രിസ്ത്യാനികൾ പൊതുവിലും , കത്തോലിക്കരും . അതിന്റെ ഫലമായി കത്തോലിക്ക സമുദായത്തിന്റെ ശരാശരി കുടുംബ ജനനന നിരക്ക് 1.6.ലേക്ക് താഴ്ന്നിരിക്കുകയാണ് .എന്നാൽ കേവലം 1.ശതമാനത്തിലും താഴെ കുടുംബങ്ങളിൽ മാത്രമാണ് കുട്ടികളുടെ എണ്ണം മൂന്നോ അതിലധികവുമായി ഉയർന്നിരിക്കുന്നത് . അതുകൊണ്ട് ഇപ്രകാരമുള്ള വലിയ കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം , ആരോഗ്യം തുടങ്ങി എല്ലാ മേഖലകളിലും ഉണ്ടായേക്കുന്ന വലിയ പണബാധ്യതയിൽ അവർക്കു ചെറിയൊരു കൈത്താങ്ങാകുവാനും ,പിന്തുണ നൽകുന്നതിനുമായിട്ടാണ് പാലാ രൂപതയിൽ നിന്നും തികച്ചും മനുഷ്യത്വ പരമായ ഇത്തരം ഒരു തീരുമാനം എടുത്തിരിക്കുന്നതെന്നു കത്തോലിക്ക കോൺഗ്രസ് വിലയിരുത്തി .

അഡ്വ . ബിജു പറയന്നിലം

ഇത് ഒരു വിവാദമാക്കുന്നതിനു പിന്നിലുള്ളത് , മനുഷ്യസ്നേഹമോ രാജ്യത്തിന്റെ വളർച്ചയോടുള്ള താല്പര്യമോ അല്ല , മറിച് തികഞ്ഞ സഭ വിരോധം മാത്രമാണ് . അതുകൊണ്ടു തന്നെ വിശ്വാസ സമൂഹം ഇത്തരം വില കുറഞ്ഞ പ്രതികരണങ്ങളെ അവഗണിക്കും .

രാജീവ്‌ കൊച്ചുപറമ്പിൽ

കത്തോലിക്ക കോൺഗ്രസ്സ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ . ബിജു പറയന്നിലത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യോഗത്തിൽ
ജനറൽ സെക്രട്ടറി രാജീവ്‌ കൊച്ചുപറമ്പിൽ, ട്രഷറർ ഡോ ജോബി കാക്കശേരി, ഭാരവാഹികളായ , അഡ്വ . പി .ടി . ചാക്കോ ,ജോമി മാത്യു തോമസ് പീടികയിൽ , ഡോ. ജോസുകുട്ടി ജെ ഒഴുകയിൽ , മാത്യു സി.എം , രാജേഷ് ജോൺ , ടെസ്സി ബിജു , ബേബി നെട്ടനാനിക്കൽ , ബെന്നി ആന്റണി , ജോബി നീണ്ടുകുന്നേൽ , ബിറ്റി നെടുനിലം, ഫീസ്റ്റി മാമ്പിള്ളി , കെ ഡി ലൂക്ക, റിൻസൻ മണവാളൻ , ഐപ്പച്ചൻ തടിക്കാട്ട് , ജോസ് കുട്ടി മാടപ്പള്ളി , വർഗീസ് ആന്റണി , ബാബു കദളിക്കാട്ട് , ചാർളി മാത്യു , ജേക്കബ് കാരാമയിൽ , വർക്കി നിരപ്പേൽ , അഡ്വ . ഗ്ലാഡിസ് ചെറിയാൻ , ട്രീസ ലിസ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു .

സഭയുടെ ഉറച്ച നിലപാടുകളെ വെല്ലുവിളിക്കാന്‍
ആരുശ്രമിച്ചാലും വിലപ്പോവില്ല: ഷെവലിയാര്‍ വി.സി.സെബാസ്റ്റ്യന്‍

കോട്ടയം: സഭാപരമായ വിവിധ വിഷയങ്ങളില്‍ കത്തോലിക്കാസഭയുടെ ഉറച്ച നിലപാടുകളെയും പ്രഖ്യാപനങ്ങളെയും നിരന്തരം വെല്ലുവിളിക്കുന്നവര്‍ ചരിത്രം പഠിക്കാത്തവരും സഭാസംവിധാനങ്ങളെക്കുറിച്ച് ബോധ്യമില്ലാത്തവരുമാണെന്നും ഇത്തരം കുത്സിത ശ്രമങ്ങള്‍ വിലപ്പോവില്ലെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ഷെവലിയാര്‍ വി.സി.സെബാസ്റ്റ്യന്‍

കത്തോലിക്കാ സഭയുടെ കുടുംബവര്‍ഷാചരണത്തിന്റെ ഭാഗമായി സഭാമക്കള്‍ക്കായി ചില കുടുംബക്ഷേമ പദ്ധതികള്‍ സീറോ മലബാര്‍ സഭയുടെ ഫാമിലി, ലൈഫ്, ലെയ്റ്റി കമ്മീഷന്‍ ചെയര്‍മാനും പാല രൂപതാധ്യക്ഷനുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രഖ്യാപിച്ചത് ഏറെ സ്വാഗതാര്‍ഹവും മാതൃകാപരവുമാണ്. ഇത്തരം ഉറച്ച പ്രഖ്യാപനങ്ങളും തുടര്‍നടപടികളും കത്തോലിക്കാസഭയുടെ കരുത്തും പ്രതീക്ഷയും സഭാസമൂഹത്തിന്റെ ഭാവിയിലേയ്ക്കുള്ള കരുതലുമാണ്. സഭാപിതാക്കന്മാര്‍ സഭയിലെ മക്കള്‍ക്കു നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പൊതുസമൂഹം ചര്‍ച്ചചെയ്യേണ്ട കാര്യമില്ല. ഇത്തരം സഭാവിഷയങ്ങള്‍ പൊതുസമൂഹത്തിലേയ്ക്ക് വലിച്ചിഴയ്ക്കുന്നതിന്റെ പിന്നിലുള്ള സഭാവിരുദ്ധ കേന്ദ്രങ്ങളുടെ ആസൂത്രിത അജണ്ടകള്‍ എതിര്‍ക്കപ്പെടേണ്ടതും പൊതുസമൂഹം തിരിച്ചറിയേണ്ടതുമാണ്.

പ്രഖ്യാപിച്ച കുടുംബക്ഷേമപദ്ധതികളൊന്നും നിയമവിരുദ്ധമോ ഭരണഘടനാവിരുദ്ധമോ മറ്റാരെയും ബാധിക്കുന്നതുമല്ല. കത്തോലിക്കാസഭയുടെ പഠനങ്ങളിലും കാഴ്ചപ്പാടിലും സര്‍വ്വോപരി വിശ്വാസത്തിലും അടിയുറച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അവസരോചിതമായും കാലാനുസൃതമായും വിശ്വാസികള്‍ക്ക് നല്‍കേണ്ടത് സഭാപിതാക്കന്മാരുടെ കടമയും ഉത്തരവാദിത്വവുമാണ്. ആ വലിയ ശുശ്രൂഷാദൗത്യമാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചതും തന്റെ പ്രഖ്യാപനത്തിലും നിലപാടിലും അചഞ്ചലനായി ഉറച്ചുനില്‍ക്കുന്നതും.

ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ക്രൈസ്തവ സഭയുടെ പ്രവര്‍ത്തനങ്ങള്‍ എക്കാലവും ജീവന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണ്. സ്‌നേഹത്തിന്റെയും സേവനത്തിന്റെയും പങ്കുവയ്ക്കലിന്റെയും ശുശ്രൂഷയില്‍ കുടുംബബന്ധങ്ങള്‍ ഊട്ടിയുറപ്പിച്ച് കുടുംബങ്ങളില്‍ ശാന്തിയും സമാധാനവും പ്രാര്‍ത്ഥനാരൂപിയും ജീവന്റെ മഹത്വവും പങ്കുവയ്ക്കുന്നതാണ് കത്തോലിക്കാസഭയുടെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനം. ഇതിന് ആഗോളതലത്തില്‍ വന്‍ സ്വീകാര്യതയുണ്ടെന്നുള്ളത് കേരളസമൂഹത്തിന് നന്നായിട്ടറിയാം.

ദൈവത്തിന്റെ ദാനമായ കുടുംബത്തിന്റെ സമൃദ്ധിക്കും ഭദ്രതയ്ക്കും നിലനില്‍പിനും പിതൃ, മാതൃ, മക്കള്‍ ബന്ധത്തിന്റെ ഊഷ്മളതയ്ക്കുമായി സഭാപിതാക്കന്മാര്‍ പങ്കുവയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഏറെ പഠനങ്ങള്‍ക്കും ചിന്തകള്‍ക്കും ശേഷമുള്ളതാണ്. ഫ്രാന്‍സീസ് മാര്‍പാപ്പായുടെ പ്രഖ്യാപനത്തെത്തുടര്‍ന്ന് 2021 മാര്‍ച്ച് 19 മുതല്‍ 2022 മാര്‍ച്ച് 19 വരെ കുടുംബവര്‍ഷമായി ആഗോള കത്തോലിക്കാസഭ ആചരിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ എല്ലാ കത്തോലിക്കാ രൂപതകളിലും സഭാമക്കള്‍ക്കായി ആഗോള കത്തോലിക്കാസഭ വിശ്വസിക്കുകയും പിന്തുടരുകയും പഠിപ്പിക്കുകയും ചെയ്യുന്ന പ്രബോധനങ്ങളെ അടിസ്ഥാനപ്പെടുത്തി വിവിധ കുടുംബക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ച് നടപ്പിലാക്കുന്നുണ്ടെന്നും അതിനെയാരും ദുര്‍വ്യാഖ്യാനം ചെയ്യേണ്ടതില്ലന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രഖ്യാപിത നയങ്ങള്‍ സ്വാഗതാര്‍ഹം: പ്രോലൈഫ് സമിതി

പാലാ: കുടുംബവര്‍ഷ പ്രഖ്യാപനത്തെത്തുടര്‍ന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രഖ്യാപിത നയങ്ങള്‍ തികച്ചും സ്വാഗതാര്‍ഹമാണെന്നു പാലാ രൂപത പ്രോലൈഫ് സമിതി. മനുഷ്യവ്യക്തിയുടെ മാഹാത്മ്യം ഗര്‍ഭധാരണ നിമിഷം മുതല്‍ സ്വാഭാവിക മരണം വരെ സംരക്ഷിക്കപ്പെടണമെന്നത് സാമാന്യ നീതിയാണെന്നും ഗര്‍ഭഛിദ്രവും വന്ധ്യംകരണവും കൃത്രിമ ഗര്‍ഭനിരോധന ഉപാധികളുമെല്ലാം ക്രിസ്തീയ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലായെന്ന് സമിതി പ്രസ്താവിച്ചു.

ജീവന്റെ സംസ്കാരം വളര്‍ത്തിയെടുക്കേണ്ടത് സമൂഹത്തിന്റെ സുസ്ഥിതിക്ക് അനിവാര്യമാണ്. ഇത് ആരംഭിക്കേണ്ടത് സമൂഹത്തിന്റെ അടിസ്ഥാന ഘടകങ്ങളായ കുടുംബങ്ങളിലാണ്. കുട്ടികളെ സന്തോഷത്തോടെ സ്വീകരിക്കുന്ന കുടുംബങ്ങള്‍ അരോഗ്യമുള്ള ഒരു സമൂഹത്തിന്റെ പ്രകടമായ അടയാളമാണ്. കേരളത്തില്‍ വര്‍ധിച്ചുവരുന്ന മുതിര്‍ന്ന പൗരന്മാരുടെ അനുപാതം സമീപ വര്‍ഷങ്ങളില്‍ ഇനിയും കൂടുകതന്നെ ചെയ്യുമെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നിലപാടുകള്‍ സാമൂഹ്യനേതാക്കള്‍ മാതൃകയാക്കേണ്ടതാണെന്നും പാലാ രൂപത പ്രോലൈഫ് സമിതി പ്രസിഡന്റ് മാത്യു എം. കുര്യാക്കോസ് പറഞ്ഞു.

സഭയുടെ പ്രബോധങ്ങൾക്കനുസ്സരിച്ച് ശക്തമായ നിലപാടെടുത്ത പാലാ രൂപതയുടെ നടപടി പ്രശംസനീയമാണ്.

ആനുപാതികമായി വളരെ വേഗം എണ്ണം കുറഞ്ഞുപോകുന്ന കേരളത്തിലെ സമുദായമാണ് സുറിയാനി കത്തോലിക്കരെന്നും ഈ പശ്ചാത്തലത്തില്‍ പാലാ രൂപത എടുത്ത നിലപാടിന് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും സീറോ മലബാര്‍ കാത്തലിക്സ് ഫെഡറേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. കുട്ടികളുടെ എണ്ണം ഒന്നോ രണ്ടോ മാത്രമായി പരിമിതപ്പെടുത്താനുള്ള പ്രവണത സുറിയാനി കാത്തോലിക്കർക്കിടയിൽ സാധാരമാണ്. ഉത്തരവാദിത്തപൂർണ്ണമായ രക്ഷാകർതൃത്വവും (Responsible Parenthood) ജീവന്റെ മൂല്യവും കത്തോലിക്കാ സഭയുടെ മാറ്റമില്ലാത്ത നിലപാടുകൾ ആണ്.

കുടുംബത്തിന്റെ ജീവിത സാഹചര്യങ്ങളും അമ്മയുടെ ആരോഗ്യവും ഒക്കെ പരിഗണിച്ച് എത്ര കുട്ടികൾ വേണമെന്ന് ദമ്പതിമാർ ഉത്തരവാദിത്തപൂർണ്ണമായി തീരുമാനിക്കണമെന്നും മക്കളെ ദൈവത്തിന്റെ ദാനമായി കാണണമെന്നും മക്കളെ സ്വീകരിക്കുന്നതിൽ അകാരണമായി വിമുഖത കാട്ടരുതെന്നും സഭയുടെ പ്രബോധനങ്ങൾ നിഷ്കർഷിക്കുന്നു.

സഭയുടെ പ്രബോധങ്ങൾക്കനുസ്സരിച്ച് ശക്തമായ നിലപാടെടുത്ത പാലാ രൂപതയുടെ നടപടി പ്രശംസനീയമാണ്. ഇതിന്റെ പേരിൽ അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവിനെയും പാലാ രൂപത ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടർ ജോസഫ് കുറ്റിയാങ്കൽ അച്ചനേയും ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ ആരെയും അനുവദിക്കില്ല. പിതാവിനും പാലാ രൂപതയ്ക്കും എല്ലാവിധ പിന്തുണയും അറിയിക്കുന്നുവെന്നും സീറോ മലബാര്‍ കാത്തലിക്സ് ഫെഡറേഷന്‍ പ്രസിഡന്‍റ് രാജേഷ് ജോര്‍ജ്ജ് കൂത്രപ്പള്ളിലും ജനറല്‍ സെക്രട്ടഋ അമല്‍പുള്ളുതുരുത്തിയിലും പ്രസ്താവനയില്‍ വ്യക്തമാക്കി.

ക്രൈസ്തവസമൂഹം നേരിടുന്ന നിലനില്‍പ്പ് ഭീഷണിയെ മറികടക്കാന്‍, കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കാൻ പാലാ രൂപത കൈക്കൊണ്ട തീരുമാനങ്ങള്‍ അഭിന്ദനാർഹമാണെന്ന്‍ കെ‌സി‌വൈ‌എം നേതൃത്വം തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ക്രൈസ്തവ സമൂഹം ഇപ്പോൾ നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയെ അതിജീവിക്കാന്‍ കേരളത്തിലെ എല്ലാ ക്രൈസ്തവസമൂഹങ്ങളും പദ്ധതികള്‍ തയാറാക്കണം.പാലാ രൂപത മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ നില്പാടുകൾക്ക് അഭിവാദ്യങ്ങളും പിന്തുണയും അറിയിക്കുകയാണെന്നും കെ സി വൈ എം സംസ്ഥാന സമിതി പ്രസ്താവിച്ചു.

മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .