ഓരോ 20 സെക്കൻഡിലും വൃക്ക (kidney) ഒരു തുള്ളി മൂത്രം ഒഴിക്കുന്നു, ഈ തുള്ളികൾ മൂത്രസഞ്ചിയിൽ (urinary bladder) ശേഖരിക്കപ്പെടുന്നു. അങ്ങനെ അത് നിറയുമ്പോൾ ആ വ്യക്തിക്ക് സ്വയം തന്നെ മൂത്ര ശങ്ക വരുന്നു, എഴുന്നേൽക്കുന്നു, മൂത്രം ഒഴിക്കുന്നു.. എന്തൊരു അനുഗ്രഹം! അൽഭുതം!!

ഈ മൂത്രസഞ്ചിയില്ലായിരുന്നെങ്കിൽ, ഒരു വ്യക്തിക്ക് തുടർച്ചയായി മണിക്കൂറുകളോളം ഒരിടത്ത് താമസിക്കാൻ കഴിയില്ല, ഓരോ 20 സെക്കൻഡിലും മൂത്രം ഒഴിവാക്കാൻ പോകേണ്ടിയും വരുമായിരുന്നു!!. ഈ മൂത്ര സഞ്ചി ക്ക് ക്യാൻസർ വന്ന ഒരാളുടെ അവസ്ഥ അറിയാം.. സർജറി ചെയ്ത് ഇത് നീക്കം ചെയ്യേണ്ടി വന്നു. പകരം ഡോക്ടർമാർ അവിടെ കൃത്രിമ മൂത്ര സഞ്ചി ഘടിപ്പിച്ചിരിക്കുകയാണ്.

ഡോക്ടർ അദ്ദേഹത്തോട് പറയും ” സൃഷ്ട്ടാവ് തന്ന ആ മൂത്രസഞ്ചി ഉണ്ടായിരുന്ന സമയം അത് നിറയുമ്പോൾ നിങ്ങൾക് അത് അനുഭവപ്പെടുകയും എഴുന്നേൽക്കുകയും ചെയ്യുമായിരുന്നു. പക്ഷേ ഇപ്പോൾ, ഈ കൃത്രിമ മൂത്രസഞ്ചി ഉപയോഗിച്ച് നിങ്ങൾക്ക് മൂത്ര ശങ്ക അനുഭവപ്പെടില്ല, അതിനാൽ നിങ്ങൾ പകൽ അല്ലെങ്കിൽ രാത്രിയിലെ ഓരോ മണിക്കൂറിലും മൂത്രം ഒഴിവാക്കാൻ എഴുന്നേൽക്കണം, അല്ലെങ്കിൽ അത് ശരീരത്തിനുള്ളിൽ വച്ച് പൊട്ടിഒലിക്കുകയും മരണം സംഭവിക്കുകയും ചെയ്യും. ”

ഒന്ന് ചിന്തിച്ച് നോക്കൂ..സൃഷ്ട്ടാ വിൻ്റെ ഒരു സംവിധാനം…!

മൂത്രസഞ്ചിയുടെ സങ്കോചന ത്തിന് വേണ്ടി ചില പ്രത്യേക പേശികളെ സംവിധാനിച്ചിരിക്കുകയാണ്. Bladder ൽ മൂത്രം നിശ്ചിത അളവ് എത്തുമ്പോൾ മസ്തിഷ്കത്തിൽ നിന്നും വേണ്ട സന്ദേശങ്ങൾ ലഭിക്കുകയും ആ പേശികൾ പ്രവർത്തിക്കുന്നതിൻ്റെ ഫലമായി മൂത്ര വിസർജനം നടക്കുകയും തീരുമ്പോൾ നിൽക്കുകയും ചെയ്യുന്നു.ഇങ്ങനെ നിമിഷങ്ങൾക്കകം മൂത്രം ഒഴിവാക്കാൻ എളുപ്പമാണ്, ഇത് ശരീരത്തിൽ നിരന്തരം നടന്നുകൊണ്ടിരിക്കുകയുമാണ്. മാത്രമല്ല ഈ പേശികൾ ഇല്ലായിരുന്നെങ്കിൽ,അല്ലെങ്കിൽ വല്ല തകരാരോ സംഭവിച്ചാൽ ഓരോ തവണയും മൂത്ര വിസർജനത്തിനു നിങ്ങൾക്ക് ഒരു കാൽ മണിക്കൂർ ആവശ്യമായി വന്നിരുന്നു!!!

നിങ്ങൾ വിട്ടുപോയത്