ലോകത്തിലെ പല രൂപതകളിലും യുവജന ദിനമായി ആഘോഷിക്കുന്ന ക്രിസ്തുരാജന്റെ തീരുനാൾ ദിനത്തിൽ പാപ്പ സാൻ പിയത്രോ ചത്വരത്തിൽ ഒരുമിച്ച് കൂടിയ യുവാക്കളോട് സഭയിൽ ആയിരിക്കുന്നവരാകണം എന്നും സഭയുടെ മിഷൻ പിന്തുടരുന്നതിൽ മുൻപന്തിയിൽ യുവാക്കൾ വേണമെന്നും പാപ്പ പറഞ്ഞു.

നമ്മുടെ സമൂഹത്തിലും, ലോകത്തിന്റെ പല കോണുകളിലും പോയി സുവിശേഷം പ്രഘോഷികേണ്ടവരാണ് നിങ്ങൾ എന്നും പറഞ്ഞു. പാപ്പയുടെ കൂടെ നിന്നിരുന്ന 19 വയസുള്ള യുവതിയോട് മൈക്ക് നീട്ടിക്കൊണ്ട് യുവാക്കളെ അഭിവാധനം ചെയ്യാൻ പറഞ്ഞപ്പോൾ അവൾ യുവജന ദിന ആശംസകൾ എല്ലാവർക്കും നേർന്നു. അപ്പുറത്ത് ഉണ്ടായിരുന്ന യുവാവിനോട് പാപ്പ എന്തെങ്കിലും ക്രിയാത്മകമായി പറയാൻ പറഞ്ഞപ്പോൾ അവൻ ” ക്രിസ്തുവിൽ ജീവിക്കുന്നത് എത്രമാത്രം സുന്ദരമാണ് എന്ന് നമുക്ക് സാക്ഷ്യം നൽകാം എന്ന് യുവജനങ്ങോട് പറഞ്ഞു. ക്രിസ്തുവിന്റെ രാജത്വതിരുനാൾ നമ്മെ ഓർമിപ്പിക്കുന്നത് അധികാരം സേവനത്തിനുള്ളതാണ് എന്ന് പാപ്പ അവിടെ കൂടിയ തീർഥാടകരോടും പറഞ്ഞു.

റോമിൽ നിന്ന് ഫാദർ ജിയോ തരകൻ

കമ്മ്യൂണിക്കേഷൻ ഫാക്കൽറ്റി, സാന്താ ക്രോച്ചെ, റോമ.

നിങ്ങൾ വിട്ടുപോയത്