തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അര്‍ധരാത്രിമുതല്‍ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍,മലപ്പുറം ജില്ലകളിലാണ് ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. മറ്റു പത്ത് ജില്ലകളില്‍ നിലവിലുള്ള ലോക്ക്ഡൗണ്‍ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ജില്ലകള്‍ പൂര്‍ണമായും അടച്ചിടും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്ന് പുറത്തേക്കും അകത്തേക്കും ഒരു വഴി മാത്രം.

മെ​ഡി​ക്ക​ല്‍‌ ഷോ​പ്പു​ക​ള്‍, പെ​ട്രോ​ള്‍ പ​മ്ബു​ക​ള്‍ എ​ന്നി​വ തു​റ​ക്കും. പാ​ല്‍, പ​ത്രം എ​ന്നി​വ രാ​വി​ലെ ആ​റി​ന് മു​ന്‍​പ് വീ​ടു​ക​ളി​ല്‍ എ​ത്തി​ക്ക​ണം. വീ​ട്ടു​ജോ​ലി​ക്കാ​ര്‍, ഹോം​ന​ഴ്സ്, പ്ലം​ബ​ര്‍, ഇ​ല​ക്‌ട്രീ​ഷ​ന്‍ തു​ട​ങ്ങി​യ​വ​ര്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പാ​സ് വാ​ങ്ങി യാ​ത്ര ചെ​യ്യാം. വി​മാ​ന, ട്രെ​യി​ന്‍ യാ​ത്ര​ക്കാ​ര്‍​ക്ക് യാ​ത്രാ​നു​മ​തി​യു​ണ്ട്. ബേ​ക്ക​റി, പ​ല​വ്യ​ജ്ഞ​ന ക​ട​ക​ള്‍ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ല്‍ തു​റ​ക്കാം. സോണുകളായി തിരിച്ച്‌ നിയന്ത്രണ ചുമതല ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കും.

ആള്‍ക്കൂട്ടമുണ്ടാകുന്നത് കണ്ടെത്താന്‍ ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച്‌ ആ​കാ​ശ നി​രീ​ക്ഷ​ണ​വും ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. ക്വാറന്റൈന്‍ ലംഘിക്കുന്നത് കണ്ടെത്താന്‍ ജിയോ ഫെന്‍സിങ് സാങ്കേതി വിദ്യയും ഉപേയോഗിക്കും.
ക്വാ​റ​ന്‍റൈ​ന്‍ ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കും സ​ഹാ​യം ചെ​യ്യു​ന്ന​വ​ര്‍​ക്കെ​തി​രെ​യും ശ​ക്ത​മ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.പതിനായിരം പൊലീസുകാരെയാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ജില്ലകളില്‍ നിരീക്ഷണത്തിന് നിയോഗിക്കുക. ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ ജി​ല്ല​ക​ളി​ല്‍ ഭ​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക് വാ​ര്‍​ഡ് സ​മി​തി​ക​ള്‍ ഭ​ക്ഷ​ണം ന​ല്‍​കും. ഇ​തി​നാ​യി ക​മ്യൂ​ണി​റ്റി കി​ച്ച​ന്‍ ജ​ന​കീ​യ ഹോ​ട്ട​ലു​ക​ള്‍ എ​ന്നി​വ പ്ര​വ​ര്‍​ത്തി​പ്പി​ക്കും.

ബാ​ങ്കു​ക​ള്‍ ചൊ​വ്വ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലും സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍ തി​ങ്ക​ള്‍, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഒ​ന്നു​വ​രെ മാ​ത്രം പ്ര​വ​ര്‍​ത്തി​ക്കും. അ​ത്യാ​വ​ശ്യം ജീ​വ​ന​ക്കാ​ര്‍​മാ​ത്ര​മാ​കും ഉ​ണ്ടാ​കു​ക. ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച ജി​ല്ല​ക​ളു​ടെ അ​തി​ര്‍​ത്തി അ​ട​യ്ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

നിങ്ങൾ വിട്ടുപോയത്