പത്തു വയസിനു താഴെ കുട്ടികളുള്ള രക്ഷിതാക്കളുടെ ശ്രദ്ധക്ക്..

കൊറോണ വല്ലാതെ പടർന്നിരിക്കുകയാണ്. ഏത് നിമിഷവും എവിടെയും എത്താം , സമ്പർക്കരോഗം കൂടി കൂടി വരുന്നു. സ്ഥിതി വളരെ മോശമാണ്. എല്ലാവരും ദയവു ചെയ്തു താഴെ കാണുന്ന പോയിന്റുകൾ ജാഗ്രതയോടെ ശ്രദ്ധിച്ചു മുന്നോട്ട് പോകുക …..

👉ചെറിയ കുഞ്ഞുങ്ങളെ എടുക്കാനോ ചുംബനം നൽകാനോ മറ്റുള്ളവരെ അനുവദിക്കരുത്. സ്വന്തം കുഞ്ഞുങ്ങളെ മാതാപിതാക്കൾ മാത്രം എടുക്കാൻ ശ്രമിക്കുക.

👉 ആളുകൾ കൂടുന്ന ഒരു സ്ഥലത്തേക്കും കുട്ടികളെ കൊണ്ട് പോകാതിരിക്കുക.

👉മുലപ്പാൽ കുടിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ പുറത്ത് പോകാതിരിക്കുക.

👉 കുട്ടികളുമായുള്ള കുടുംബ സന്ദർശനം, വിരുന്ന് പോക്ക് നിർബന്ധമായും ഒഴിവാക്കുക.
അച്ഛൻ വീട് അമ്മ വീട് മറ്റു ബന്ധു വീടുകളിൽ മാറി താമസിക്കാൻ പാടില്ല. സേഫ് ആയി ഒരിടത്ത് നിൽക്കുക.

👉അസുഖം എന്തെങ്കിലും ഉണ്ടെങ്കിൽ അടുത്തുള്ള ഹെൽത്ത്‌ സെന്ററിൽ വിവരം അറിയിക്കുക, തുടർ ചികിത്സക്ക് നിർദേശം കിട്ടിയെങ്കിൽ മാത്രം മറ്റു ആശുപത്രിയിൽ പോവുക

👉 നൂൽകെട്ട്, മുടി കളയൽ, പേരിടൽ തുടങ്ങിയ കുട്ടികളുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും മാറ്റി വെക്കുക

👉പ്രതിരോധശക്തി കൂടിയ ആഹാരപദാർത്ഥങ്ങൾ കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപെടുത്തുക

👉 അയൽ വീടുകളിൽ പോലും കുട്ടികളെ കളിക്കാൻ വിടരുത്.

👉ഇടയ്ക്കിടെ കുട്ടികളുടെ കൈ ഹാൻഡ് വാഷ് ഉപയോഗിച്ച് കഴുകിക്കുക

👉 ബിസ്‌ക്കറ്, ചോക്ലേറ്റ്, മിഠായി എന്തു വാങ്ങിയാലും സാനിട്ടൈസെർ ചെയ്യണം ശേഷം കൈ കഴുകിയിട്ട് മാത്രം കുട്ടികൾക്ക് കൊടുക്കുക

👉കുട്ടികളുമായി പുറത്ത് പോകേണ്ട നിർബന്ധിത സാഹചര്യങ്ങൾ ഉണ്ടെങ്കിൽ ഹെൽത്ത്‌ അധികൃതരെ അറിയിക്കുക

👉വീടുകളിൽ സാനിറ്റൈസേർ കരുതണം. കുഞ്ഞു കൈകൾ സാനിറ്റെസു ചെയ്യിക്കണം

⚠️⚠️⚠️നിർദേശങ്ങൾ പാലിക്കാത്ത രക്ഷിതാക്കൾക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുന്നതാണ്.

➡️നമുക്ക് വേണ്ടിയാണ് നമ്മുടെ മക്കൾക്ക് വേണ്ടിയാണ് നമ്മുടെ നാടിനു വേണ്ടിയാണ് എന്ന് സ്വയം മനസിലാക്കുക മറ്റുള്ളവർക്ക് മനസിലാക്കി കൊടുക്കുക

നിങ്ങൾ വിട്ടുപോയത്