ഇന്ന് ലോക മാനസികാരോഗ്യ ദിനം. ‘അസമത്വം നിറഞ്ഞ ലോകത്തെ മാനസികാരോഗ്യം’ എന്ന വളരെയധികം സാമൂഹികപ്രസക്തിയുള്ള ഒരു സന്ദേശമാണ് ഇത്തവണ മാനസികാരോഗ്യ ദിനം ഉയർത്തിപ്പിടിക്കുന്നത്. ഭക്ഷണം, പാർപ്പിടം, വിദ്യാഭ്യാസം തുടങ്ങി മനുഷ്യൻ്റെ അടിസ്ഥാന ആവശ്യങ്ങൾ മികച്ച രീതിയിൽ നിറവേറ്റപ്പെടാതെ പോകുന്നത് ആളുകളുടെ മാനസികാരോഗ്യത്തെ മോശമായി ബാധിക്കുന്നു എന്നാണ് പഠനങ്ങൾ വ്യക്തമാകുന്നത്. അതിനാൽ മാനസിക അനാരോഗ്യം ഒരു സാമൂഹ്യപ്രശ്നമായി കൂടെ പരിഗണിക്കേണ്ടതുണ്ട്.

ഇടതുപക്ഷ ജനാധിപത്യ മുന്നണി എക്കാലവും പ്രവർത്തിച്ചിട്ടുള്ളത് ആ പ്രശ്നത്തെ കൃത്യമായി മനസ്സിലാക്കിയാണ്. അതിവിപുലമായ മാനസികാരോഗ്യ പദ്ധതികൾ നടപ്പാക്കി വരുന്നതിനു പുറമേ, സാധാരണക്കാരുടെ ക്ഷേമം ഉറപ്പ് വരുത്താൻ വേണ്ട സാമൂഹ്യക്ഷേമ പെൻഷനുകൾ, ഭക്ഷ്യ കിറ്റുകൾ, ലൈഫ് പദ്ധതി, പട്ടയ വിതരണം, പൊതുവിദ്യാലയങ്ങളുടെ നവീകരണം, സർക്കാർ ആശുപത്രികളുടെ വിപുലീകരണം തുടങ്ങി നിരവധി പദ്ധതികൾ വിജയകരമായി എൽ.ഡി.എഫ് സർക്കാർ പ്രാവർത്തികമാക്കുന്നു. വികസന പദ്ധതികളുടെ ഗുണഫലങ്ങൾ ഏറ്റവും താഴേത്തട്ടിൽ ഉള്ളവർക്ക് ലഭ്യമാകണമെന്ന നിശ്ചയദാർഢ്യത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നത്. കേരളത്തിൻ്റെ മാനസികാരോഗ്യം ഉറപ്പു വരുത്തുന്നതിനായി ഈ ദിശയിൽ കൂടുതൽ മികച്ച ഇടപെടലുകളുമായി മുന്നോട്ടു പോകേണ്ടതുണ്ട്. സമത്വപൂർണമായ, എല്ലാവരും ഒരുപോലെ ഉല്ലാസവാന്മാരായ ഒരു ലോകം നിർമ്മിക്കേണ്ടതുണ്ട്. അതിനായി ഉറച്ച കാൽവയ്പുകളുമായി നമുക്ക് മുന്നോട്ടു പോകാം.

മുഖ്യമന്ത്രി പിണറായി വിജയൻ

നിങ്ങൾ വിട്ടുപോയത്