This is my comfort in my affliction, that your promise gives me life. (Psalm 119:50)

കർത്താവിന്റെ വാഗ്ദാനം എന്നു പറയുന്നത്, പ്രത്യാശ നൽകുന്ന വചനങ്ങളാണ്. വേദനകളിൽ ഉജ്ജ്വലമായ പ്രകാശം പോലെയാണ്‌ യഥാർഥ പ്രത്യാശ. ഇപ്പോഴുള്ള ദുരിതങ്ങൾക്കു അപ്പുറത്തേക്കു നോക്കാനും ധൈര്യത്തോടും സന്തോഷത്തോടുംകൂടെ ഭാവിയെ നേരിടാനും അതു നമ്മെ സഹായിക്കുന്നു. സുനിശ്ചിതമായ ഒരു പ്രത്യാശ നമുക്കു നൽകാൻ ദൈവത്തിനു മാത്രമേ കഴിയൂ. ദുരിതങ്ങളിൽ കർത്താവ് നൽകുന്ന പ്രത്യാശയുടെ വചനമാണ്, സങ്കീര്‍ത്തനങ്ങള്‍ 23 : 4 ൽ പറയുന്ന മരണത്തിന്റെ താഴ്‌വരയിൽ കൂടി നടക്കുമ്പോഴും കർത്താവിന്റെ സാന്നിദ്ധ്യം ഉണ്ടാകും എന്നുള്ള ഉറപ്പ്.

പരിശോധനകളും ക്ലേശങ്ങളും നേരിട്ടപ്പോൾ യേശു ഭാവിയിലേക്കു നോക്കുകയും ദൈവത്തിൽ പ്രത്യാശ വെക്കുകയും ചെയ്‌തു. “തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഉയിർപ്പിക്കപ്പെടുകയും, പാപങ്ങളിൽ നിന്ന് നമ്മളെ രക്ഷിക്കുകയും ചെയ്തു. ക്രിസ്തീയ ജീവിതത്തിൽ പ്രത്യാശ എന്നത്‌ വിശ്വാസത്തിന്റെ കേവലമൊരു അനുബന്ധഗുണമല്ല, പിന്നെയോ അതിന്റെ അവിഭാജ്യ ഘടകമാണ്‌

ഇരുളിൽ മങ്ങിക്കത്തുന്ന മെഴുകുതിരിനാളം പോലെയല്ല പ്രത്യാശ. പിന്നെയോ, പ്രഭാതസൂര്യന്റെ ശോഭയേറിയ കിരണങ്ങൾക്കു തുല്യമാണ്‌ അത്‌. ജീവിതത്തിൽ സമാധാനവും സന്തോഷവും നിറയ്‌ക്കുന്നതിനുപുറമേ അതു നമുക്കു ധൈര്യം പകരുകയും ജീവിതം ഉദ്ദേശ്യപൂർണമാക്കുകയും ചെയ്യുന്നു.

ദൈവത്തിന്റെ വചനം നാം വിശ്വസിക്കുകയും അവന്റെ പരിശുദ്ധാത്മാവു നമുക്കു ലഭിക്കുകയും ചെയ്യുമ്പോൾ നാം പ്രത്യാശയിൽ സമൃദ്ധിയുള്ളവരായിത്തീരുന്നു. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🧡ആമ്മേൻ 💕

നിങ്ങൾ വിട്ടുപോയത്