തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ കന്യാസ്ത്രീകൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് ഒരു സന്യാസിനി മരിച്ചു. സിസ്റ്റർ ഗ്രേസ് മാത്യുവാണ് (55) മരിച്ചത്. തിരുവനന്തപുരം പോങ്ങുംമൂട് പ്രവർത്തിക്കുന്ന ഡോട്ടേഴ്സ് ഓഫ് മേരി സന്യാസ സമൂഹാംഗമാണ്. പുലർച്ചെ 4.15ന് സംസ്ഥാന പാതയിൽ പിരപ്പൻകോട് സെൻറ് ജോൺസ് ആശുപത്രിയ്ക്ക് സമീപത്തായിന്നു അപകടം.

കന്യാസ്ത്രീകൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി മരത്തിലിടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന നാല് പേർക്ക് പരിക്കേറ്റു. ഫാ. അരുൺ (40), സിസ്റ്റർ എയ്ഞ്ചൽ മേരി (85), സിസ്റ്റർ ലിസിയ (38) സിസ്റ്റർ അനുപമ (38) എന്നിവർക്കാണ് പരിക്കേറ്റത്. തൃശ്ശൂരിൽ നിന്നും നെടുമങ്ങാട്ടേയ്ക്കു വരുന്നതിനിടയിൽ പിരപ്പൻകോട് വച്ചാണ് അപകടം ഉണ്ടായത്.

ഇന്ന് രാവിലെ (05.02.2022 ശനി) നടന്ന വാഹനാപകടത്തിൽ മേരീ മക്കൾ സന്യാസിനീ സമൂഹം സെൻ്റ് മേരീസ് പ്രൊവിൻസ് അംഗം പ്രിയപ്പെട്ട സി. ഗ്രേസ് മാത്യു ഡി.എം. (59), (1983 batch) നമ്മോടു വിട പറഞ്ഞു.

Legal procedures പൂർത്തീകരിച്ച് സിസ്റ്ററിൻ്റെ ഭൗതീക ശരീരം ഇന്ന് വൈകിട്ടത്തേയ്ക്ക് പോങ്ങുംമൂട് പ്രൊവിൻഷ്യൽ ഭവനത്തിലേക്ക് കൊണ്ടുവരുന്നതാണ്. ഇന്ന് വൈകുന്നേരം മുതൽ സിസ്റ്ററിൻ്റെ മൃതദേഹം സന്ദർശിച്ച് പ്രാർത്ഥിക്കുന്നതിന് സൗകര്യമുണ്ടായിരിക്കുന്നതാണ്. മൃതസംസ്കാരം നാളെ (06.02.2022) ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് അത്യഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമീസ് കാതോലിക്കാ ബാവാ തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽപോങ്ങുംമൂട് മഠം വക സെമിത്തേരിയിൽ നടത്തപ്പെടുന്നു.

സിസ്റ്ററിൻ്റെ ആത്മശാന്തിയ്ക്കായി പ്രാർത്ഥിക്കാം. പാവനാത്മാവിന് നിത്യശാന്തിനേരുന്നു.