There is a way that seems right to a man, but its end is the way to death.(Proverbs 14:12)

ഭൂമിയിലെ ജീവിത യാത്രയിൽ പല കാര്യങ്ങളും നമ്മൾക്ക് മനോഹരങ്ങളായിട്ടെ തോന്നുകയുള്ളു. പല വ്യക്തികളുടെയും, വാക്ക് വൈദഗ്ദ്ധ്യങ്ങളും, കൗശലബുദ്ധിക്കൊണ്ടും, നാം തെരെഞ്ഞെടുക്കുന്ന വഴികൾ മനോഹരങ്ങളായി തോന്നും. ഉദാഹരണമായി പറഞ്ഞാൽ നാം തെരെഞ്ഞെടുക്കുന്ന സാമ്പത്തിക മാർഗങ്ങൾ, വിവാഹ ബന്ധങ്ങൾ, ജോലി, വിദ്യാഭ്യാസം എന്നിവയൊക്കെ സ്വന്തം താൽപര്യത്താൽ നാം തെരെഞ്ഞെടുക്കാറുണ്ട്. സ്വന്തം താൽപര്യത്താൽ തെരെഞ്ഞെടുക്കുന്ന ജീവിത വഴികളിൽ, നാം ആദ്യം കാണുന്ന ജീവിത മനോഹാരിത പിന്നീട് ദർശിക്കുവാൻ പലപ്പോഴും കഴിയാറില്ല. ജീവിതം പിന്നീട് പലപ്പോഴും വേദനയാലാണ് നയിക്കപ്പെടുന്നത്. ഓരോ കാര്യങ്ങും തെരെഞ്ഞെടുക്കേണ്ടത് ദൈവഹിതത്താലും, ദൈവവചനത്തിലുമാണ്.

ദൈവമേ ഒരു വഴിതുറക്കണമേ എന്ന് നമ്മൾ പ്രാർത്ഥിക്കും നമ്മുടെ മനസ്സിലെ വഴിയെ വിട്ടുകളയുകയുമില്ല. സ്വന്തം മനസ്സിലെ ആശയപ്രകാരം ഒരു വഴിയുണ്ട് അത് നിരപ്പാക്കി തരുവാനാണ് നാം പ്രാർത്ഥിക്കുന്നത്, അത് സാധിച്ചാൽ ദൈവം എനിക്കു വേണ്ടി പ്രവർത്തിച്ചു എന്നുപറയും. അല്ലാത്ത പക്ഷം ദൈവം എന്നെ ഉപേക്ഷിച്ചു, ഇതാണ് പൊതുവേ കണ്ടു വരുന്നത്.എന്നാൽ നാം പ്രാർത്ഥിക്കേണ്ടത് നമ്മുടെ വഴികൾ നീതിയാലും, ദൈവിക മാർഗത്താലും, തെരെഞ്ഞെടുക്കുവാൻ ദൈവം സഹായിക്കേണം എന്നാണ്.

നമ്മളുടെ ഓരോ ആവശ്യവും സ്വര്‍ഗീയ പിതാവ് അറിയുന്നു.” (മത്തായി 6:32) ദൈവത്തോട് ചേര്‍ന്നുനിന്ന് ദൈവരാജ്യം പടുത്തുയര്‍ത്തുവാന്‍ ശ്രമിക്കുന്നവരുടെ ജീവിതത്തില്‍ ദൈവം ഇടപെടുകയും, ഒരു കുറവും വരാതെ ദൈവം ജീവിതത്തെ നയിക്കുകയും ചെയ്യും. നാശത്തിലേക്കും, മരണത്തിലേയ്ക്കുമുള്ള വഴി വിശാലമാണ് എന്നാൽ എന്നാൽ ദൈവഹിതം നിറഞ്ഞ സ്വർഗ്ഗീയ വഴി ഇടുക്കം നിറഞ്ഞതാണ്. ദൈവത്തിന്റെ വഴികൾ തെരെഞ്ഞെടുക്കുന്നവർ ചുരുക്കവുമാണ്. നാം ഒരോരുത്തർക്കും മരണത്തിലേയ്ക്ക് നയിക്കാത്ത, ജീവനിലേയ്ക്ക് നയിക്കുന്ന ദൈവത്തിന്റെ വഴികൾ തെരെഞ്ഞെടുക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🧡ആമ്മേൻ 🙏🏻

നിങ്ങൾ വിട്ടുപോയത്