കുടുംബങ്ങളുടെ ക്ഷേമം രാജ്യപുരോഗതിക്കു അനിവാര്യം. – കർദിനാൾ മാർ ജോർജ് ആലഞ്ചേരി|സെപ്റ്റംബർ 4 -ന് പാലാരിവട്ടം പി ഒ സിയിൽ “ജീവ സമ്യദ്ധി 2K22″സമ്മേളനം .

കുടുംബങ്ങളുടെ ക്ഷേമം
രാജ്യപുരോഗതിക്കു അനിവാര്യം.
     – കർദിനാൾ മാർ ജോർജ് ആലഞ്ചേരി.


കൊച്ചി. കുടുംബങ്ങളുടെ ക്ഷേമമാണ് രാജ്യത്തിന്റെ പുരോഗതിക്ക്‌ അടിസ്ഥാനമെന്ന് കെസിബിസി പ്രസിഡന്റ്‌ കർദിനാൾ മാർ ജോർജ് ആലഞ്ചേരി.
   ഗാർഹിക സഭയുടെ അടിസ്ഥാന ഘടകമായ കുടുംബങ്ങൾ സഭയുടെ കൂട്ടായ്മയ്ക്കും പുരോഗതിക്കും, രാജ്യത്തിന്റെ ക്ഷേമത്തിനും വഴിയൊരുക്കുന്നുവെന്ന് കെസിബിസി പ്രൊ ലൈഫ് സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ജീവസമൃദ്ധി -2022യുടെ ലോഗോ പ്രകാശനം നിർവഹിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ജീവസംസ്കാരം സമൂഹത്തിൽ പ്രസരിപ്പിക്കുവാനുള്ള മുന്നണിപോരാളികളായി പ്രൊ ലൈഫ് പ്രവർത്തകർ മാറണമെന്ന് അദ്ദേഹം പറഞ്ഞു.  ജീവ സംസ്കാരത്തിന്  വിരുദ്ധ മായ ഭ്രുണഹത്യാ, ദയാവധം,എന്നിവക്ക്‌ എതിരെയുള്ള ബോധവൽക്കരണ ശുശ്രുഷകൾ ശക്തമായ നടത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.


കാക്കനാട്  മൗണ്ട് സെന്റ് തോമസിൽ നടന്ന സമ്മേളനത്തിൽ കെസിബിസി  ഫാമിലി കമ്മീഷൻ വൈസ് ചെയർമാൻ മാർ സെബാസ്റ്റ്യൻ വാണിയെപുരയ്‌ക്കലിന് ലോഗോ നൽകി പ്രകാശനം ചെയ്തു. കെസിബിസി പ്രൊ ലൈഫ് സമിതി ഡയറക്ടർ ഫാ. ക്‌ളീറ്റസ് കതിർപറമ്പിൽ, പ്രസിഡന്റ്‌ ജോൺസൻ സി എബ്രഹാം, ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ, ആനിമേ റ്റർമാരായ സാബു ജോസ്, സിസ്റ്റർ മേരി ജോർജ്, സെക്രട്ടറി ജെസ്‌ലിൻ ജോയി എന്നിവർ പ്രസംഗിച്ചു.
   സെപ്റ്റംബർ 4 ഞായറാഴ്ച രാവിലെ 10 മണിക്ക് പാലാരിവട്ടം പാസ്ട്രൽ ഓറിയന്റേഷൻ സെന്ററിൽ ജീവസമൃദ്ധി സമ്മേളനം ആരംഭിക്കും. കെസിബിസി പ്രസിഡന്റ്‌ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കെസിബിസി ഫാമിലികമ്മീഷന്റെയും പ്രൊ ലൈഫ് സമിതിയുടെയും ചെയർമാൻ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി, വൈസ് ചെയർമാൻ മാർ സെബാസ്റ്റ്യൻ വാണിയെപുരയ്‌ക്കാൽ, ബിഷപ്പ് ജോഷ്യ മാർ ഇഗ് നാത്തിയോസ്, എന്നിവർ പങ്കെടുക്കുന്നതാണ്.


    കേരളത്തിലെ 32 രൂപതകകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നാലും അതിൽ കൂടുതൽ മക്കളുള്ള കുടുംബങ്ങൾ ഈ സംഗമത്തിൽ സംബന്ധിക്കും..
വലിയ കുടുംബങ്ങളെ ആദരിക്കുന്ന ജീവസമൃദ്ധി സമ്മേളനത്തിൽ വലിയ കുടുംബങ്ങളുടെ പാനൽ ഷെയറിങ്, കലാപരിപാടികൾ, വിശുദ്ധ കുർബാന, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.
      ഡയറക്ടർ ഫാ. ക്‌ളീറ്റസ് കതിർപറമ്പിൽ, പ്രസിഡന്റ്‌ ജോൺസൻ സി എബ്രഹാം, ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടാൻ, അനിമേറ്റർമാരായ സാബു ജോസ്, സിസ്റ്റർ മേരി ജോർജ്, ജോർജ് എഫ് സേവ്യർ, പ്രൊഗ്രാം ജനറൽ കോ. ഓർഡിനേറ്റർ ബിജു കോട്ടപറമ്പിൽ, ജോയിന്റ് കോ ഓർഡിനേറ്റർമാരായ ലിസാ തോമസ്, സെമിലിൻ എന്നിവർ നേതൃത്വം നൽകും.

ഫോട്ടോ അടിക്കുറിപ്പ്.
     കെസിബിസി പ്രൊ ലൈഫ് സമിതിയുടെ നേതൃത്വത്തിൽ പാലാരിവട്ടം പി ഓ സി യിൽ നടക്കുന്ന ജീവസമൃദ്ധി 2k22 സംഗമത്തിന്റെ ലോഗോ പ്രകാശനം, മൗണ്ട് സെന്റ്. തോമസിൽ നടന്ന ചടങ്ങിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കെസിബിസി ഫാമിലി കമ്മിഷൻ വൈസ് ചെയർമാൻ മാർ സെബാസ്റ്റ്യൻ വാനിയെപുരയ്‌ക്കാലിനു നൽകി പ്രകാശനം ചെയ്യുന്നു. ജോൺസൻ സി എബ്രഹാം, സാബു ജോസ്, ജെയിംസ് ആഴ്ചങാടൻ, സിസ്റ്റർ മേരി ജോർജ്, ജെസ്‌ലിൻ ജോ, ഫാ. ക്‌ളീറ്റസ് വർഗീസ് ജുടങ്ങിയവർ സമീപം.

ആശംസകൾ

നിങ്ങൾ വിട്ടുപോയത്