സുറിയാനി ക്രൈസ്തവരായ ചെറുപ്പക്കാർ റൊമാന്റിക് അല്ലാത്തത് കൊണ്ടാണ് പെൺകുട്ടികൾ മറ്റുള്ളവരുടെ കൂടെ പോകുന്നത് എന്ന രീതിയിൽ പലരും എഴുതി കാണുന്നുണ്ട്. ക്രൈസ്തവ പെൺകുട്ടികൾ മിടുക്കികൾ ആയത് കൊണ്ടാണ് ഏത് വിധേനയും അവരെ തട്ടിയെടുക്കാൻ ശ്രമിക്കുന്നത് എന്നതാണ് സത്യം.

ക്രൈസ്തവ സമൂഹത്തിലെ പെൺകുട്ടികൾ ആര് കണ്ണ് കാണിച്ചാലും ഇറങ്ങി പോകുന്നവരാണ് എന്ന പ്രതീതി സമൂഹത്തിൽ ഉണ്ടാകുമെന്ന് വിവരം ഇല്ലാത്ത ചില പുരോഹിത നാമധാരികൾ ഉൾപ്പടെ പ്രചരിപ്പിക്കുന്നുണ്ട്. ക്രൈസ്തവ വിശ്വാസം അനുസരിച്ചു 100 ആടുകളിൽ ഒരെണ്ണത്തിനെ കാണാതെ പോയാൽ 99 നെയും വിട്ടു കാണാതെ പോയതിനെ തേടി പോകുന്നവനാണ് നല്ല ഇടയൻ.

വിവാഹത്തിന് മുൻപ് പ്രണയിക്കുന്നത് പാപമാണ് എന്ന ചിന്ത ക്രൈസ്തവർക്ക് പ്രത്യേകിച്ച് കത്തോലിക്കർക്ക് ഇടയിൽ ഉണ്ട്. ഇങ്ങനെ ഒരു ചിന്ത വളർത്തിയെടുത്തതിൽ പുരോഹിത നേതൃത്വത്തിന് മുഖ്യപങ്കുണ്ട് എന്നതും വസ്തുതയാണ്. പ്രീഡിഗ്രി പഠനം പാതിയിൽ ഉപേക്ഷിച്ചു രണ്ട് വർഷത്തോളം നാട്ടിലൂടെ തെക്ക് വടക്ക് നടന്നതിന് ശേഷമാണ് വീണ്ടും പഠിച്ചതിന് ശേഷം ബോംബെക്ക് ജോലിക്ക് പോകുന്നത്. ഇത് വരെ നീ ഒപ്പിച്ച പരിപാടികൾ ഒക്കെ ക്ഷമിച്ചു, ബോംബെയിൽ നിന്ന് എവളുമാരെ എങ്കിലും വിളിച്ചോണ്ട് വീട്ടിലേക്ക് വന്നാൽ മുട്ട് കാൽ തല്ലിയൊടിക്കും എന്നാണ് മമ്മി പറഞ്ഞു വിട്ടത്.

ബോംബെയിൽ വെച്ച് പരിചയപ്പെട്ട ചിലരോട് ഇഷ്ട്ടം തോന്നിയിട്ടുണ്ടെങ്കിലും മുട്ടുകാലിന്റെ കാര്യം ഓർത്ത് ആരോടും തുറന്ന് പറഞ്ഞിട്ടില്ല. ക്നാനായക്കാരിയായ ഒരു പെൺകുട്ടിയോട് തോന്നിയ ഇഷ്ട്ടം അവധിക്ക് വന്നപ്പോൾ വീട്ടിൽ പറഞ്ഞപ്പോളാണ് ക്നാനായക്കാരിയായ പെൺകൊച്ചിനെ തട്ടിയെടുത്താൽ മുട്ടുകാൽ അല്ല തല വരെ പോകാൻ സാധ്യത ഉണ്ടെന്ന് മനസ്സിലായത്. ഞായറാഴ്ച രാവിലെ കുർബാനക്ക് പോകുമ്പോൾ കണ്ട ഒരു പെണ്കുട്ടിയോടും അടുപ്പം തോന്നിയിരുന്നു. ഗൾഫിന് പോകാൻ വിസ റെഡിയായപ്പോൾ അഡ്രസ്സ് വാങ്ങിയേക്കാം, കല്യാണം ആലോചിക്കുമ്പോൾ വീട്ടിൽ കൊടുക്കാമെന്ന് കരുതി നോക്കിയിട്ട് അവധിക്ക് നാട്ടിൽ പോയത് കൊണ്ട് ആയിരിക്കാം 2-3 ആഴ്ചയായി പള്ളിയിൽ കാണാനില്ല.

കല്യാണത്തിന്റെ സമയം ആയി നാട്ടിൽ വന്നപ്പോൾ 4 പെൺപിള്ളേരെ കാണാൻ ആലോചിച്ചു വെച്ചിട്ടുണ്ട്. ആലോചനയൊക്കെ നേരത്തെ നടത്തി വെച്ചിരുന്നതിനാൽ രണ്ടാമത്തെ പെൺകുട്ടിയെ കണ്ട ഉടനെ ഞങ്ങൾക്ക് സമ്മതമാണ് നിങ്ങൾ വീട്ടിലേക്ക് പോരെ എന്ന് പപ്പാ പറഞ്ഞു. മറ്റുള്ള പെൺകുട്ടികളുടെ മാതാപിതാക്കളെ വിളിച്ചു അവരുടെ മകളെ ഇഷ്ട്ടപെടാത്തത് കൊണ്ടാണ് വേണ്ട എന്ന് വെച്ചത് എന്ന് തോന്നാത്ത രീതിയിൽ മമ്മി കാര്യങ്ങൾ അവതരിപ്പിച്ചു. കല്യാണം നടന്ന അന്ന് വൈകുന്നേരം വിളിച്ചു അവളുടെ അപ്പന് ഞാനാണ് വാക്ക് കൊടുത്തത് എനിക്ക് മോശം ഉണ്ടാകുന്ന രീതിയിൽ നിന്റെ ഭാഗത്ത് നിന്ന് ഒന്നും ഉണ്ടാകരുത് എന്ന് പപ്പാ പറയുകയും ചെയ്തു.

മിക്കവാറും ക്രൈസ്തവ കുടുംബങ്ങളിലും ഇങ്ങനെയൊക്കെയാണ് നടക്കുന്നത്. ഒന്നാണെങ്കിലും പത്താണെങ്കിലും ചതിയും വഞ്ചനയുമായി ഇങ്ങോട്ട് വന്നാൽ അംഗീകരിച്ചു തരാൻ ബുദ്ധിമുട്ടാണ്. ഞങ്ങൾ കൊടുക്കുന്ന മാന്യത ഞങ്ങൾക്കും തിരിച്ചു കിട്ടണം എന്ന കാര്യത്തിൽ ഒരു വിട്ടു വീഴ്ചയുമില്ല.

ജസ്റ്റിൻ ജോർജ്

നിങ്ങൾ വിട്ടുപോയത്