പ്രോലൈഫ് പതാക പ്രയാണം ആരംഭിച്ചു


കോഴിക്കോട് : കെ.സി.ബി.സി. പ്രോലൈഫ് സമിതിയുടെ ഈ വർഷത്തെ പ്രോലൈഫ് ദിനാചരണത്തോടനുബന്ധിച്ച് നടത്തുന്ന പതാക പ്രയാണം കോഴിക്കോടു സെന്റ് ജോസഫ് ദേവാലയത്തിൽ നടന്ന ചടങ്ങിൽ വച്ച് ബിഷപ്പ്ഡോ. വർഗീസ് ചക്കാലക്കൽ ഉൽഘാടനം ചെയ്തു. മാർച്ച് 24 -ന് മാവേലിക്കര രൂപതയിൽ വെച്ചാണ് ഈ വർഷത്തെ പ്രൊ ലൈഫ് ദിനാഘോഷ സമ്മേളനം .

പതാക പ്രയാണത്തിന്റെ കോഡിനേറ്റർമാരായ ഡോ. ഫ്രാൻസീസ് ജെ ആറാടൻ, ടോമി പ്ലാത്തോട്ടം എന്നിവർക്ക് പതാക കൈമാറിക്കൊണ്ടാണ് ഉൽഘാടനം നിർവ്വഹിച്ചത്. സംസ്ഥാന ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ പ്രോലൈഫ് ദിനാചരണത്തിന്റെ പ്രസക്തിയെക്കുറിച്ച് സംസാരിച്ചു. ജീവന്റെ സംരക്ഷരണത്തിനായ് പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന പ്രോലൈഫ് പ്രവർത്തകരെ അഭിവന്ദ്യ പിതാവ് അനുമോദിച്ചു.


സംസ്ഥാന പ്രസിഡണ്ട് ജോൺസൺ ചൂരേപറമ്പിൽ, ആനിമേറ്റർമാരായ സാബു ജോസ്
, സിസ്റ്റർ മേരി ജോർജ്, , ജോർജ് എഫ് സേവ്യർ,ജനറൽ കൺവീനർ മോൻസി ജോർജ് സെക്രട്ടറിമാരായ ബിജു കോട്ടേപറമ്പിൽ, സെമിലി , , രൂപതാ ആനിമേറ്റർമാരായ സിസ്റ്റർ സിമ്മി ജോസഫ് , സിസ്റ്റർ മെർളി, താമരശ്ശേരി രൂപത പ്രസിഡണ്ട് സജീവ് പുരയിടത്തിൽ എന്നിവർ നേതൃത്വം നൽകി.

നിങ്ങൾ വിട്ടുപോയത്