The paths of all who forget God; the hope of the godless shall perish.(Job 8:13) 💜

ക്രിസ്തീയ ജീവിതത്തിലെ അതിപ്രധാനമായ വീക്ഷണമാണ് പ്രത്യാശ. വിശ്വാസത്താൽ വാഞ്ഛയോടെ കാത്തിരിക്കുന്ന അവസ്ഥയാണ് പ്രത്യാശ. യേശുക്രിസ്തു നമുക്ക് പ്രത്യാശ സമ്മാനിച്ചു. അവിടുന്ന് ലോകത്തിലേക്ക് വന്നതിനാല്‍, ഇഹലോകത്തിലെ സാഹചര്യങ്ങളെ പ്രത്യാശയോടെ നേരിടുവാനുള്ള ബലവും ശക്തിയും നമുക്ക് ലഭിച്ചു. നമ്മുടെ ക്രിസ്തിയ ജീവിതത്തിലെ അതിപ്രധാനമായ മൂന്ന് കാര്യങ്ങളെക്കുറിച്ച് തിരുവചനം പറയുന്നു. 1കോറിന്തോസ്‌ 13 : 12-13 ൽ പറയുന്നു. വിശ്വാസം, പ്രത്യാശ, സ്‌നേഹം ഇവ മൂന്നും നിലനില്‍ക്കുന്നു.എന്നാല്‍, സ്‌നേഹമാണ്‌ സര്‍വോത്‌കൃഷ്‌ടം. ക്രിസ്തീയ വിശ്വാസി എന്ന നിലയ്ക്ക് ആൽമീയ ജീവിതത്തിലെയും, ഭൗതിക ജീവിതത്തിലെ വിവിധ കാര്യങ്ങളിലും നാം പ്രത്യാശ വെയ്ക്കുന്നു.

ജീവിക്കുന്ന ദൈവത്തിലും ദൈവിക വാഗ്ദാനങ്ങളിലും വിശ്വസിക്കുന്നവർക്കു മാത്രമേ തിരുവചനങ്ങൾ വെളിപ്പെടുത്തുന്ന രീതിയിലുള്ള പ്രത്യാശ ഉണ്ടാകൂ. ഈ പ്രത്യാശ മനസ്സിന്റെ ഒരു ചുറ്റുപാടുകളാലും മാനുഷിക സാദ്ധ്യതകളാലും നിയന്ത്രിതവുമോ അല്ല. സാറാ ഒരു മകനെ പ്രസവിക്കും എന്ന പ്രത്യാശയിൽ, അബ്രാഹം ദൈവത്തിൽ വിശ്വസിച്ചു. അത് അനുഗ്രഹത്തിന് കാരണമായി. ജീവിതത്തിൽ ദൈവത്തിലുള്ള പ്രത്യാശ മാത്രമാണ് നമ്മേ കാത്തു സംരക്ഷിക്കുന്നതും, അനുഗ്രഹത്തിന് കാരണമാകുന്നതും.

കർത്താവ് നമുക്ക് നൽകിയത് രക്ഷയുടെ പ്രത്യാശയാണ്. 1തെസലോനിക്കാ 5 : 8 ൽ പറയുന്നു, രക്‌ഷയുടെ പ്രത്യാശയാകുന്ന പടത്തൊപ്പിയും ധരിച്ചു സുബോധമുള്ളവരായിരിക്കാം. രക്‌ഷ എന്നു പറയുന്നത് കർത്താവിനെയും, നിത്യജീവനെയും തിരിച്ചറിയുന്നതാണ്.

ജീവിതത്തിൽ പ്രത്യാശ ഇല്ലാത്തത് കൊണ്ടാണ്, പ്രശ്നങ്ങൾ വരുമ്പോൾ ആൽമഹത്യാ ചിന്തകൾ ജീവിതത്തിൽ ഉണ്ടാകുന്നത്. 1തിമൊത്തിയോസ് 1:1 ൽ പറയുന്നു, ക്രിസ്തു നമ്മുടെ പ്രത്യാശയാണ്. പ്രത്യാശയായ ക്രിസ്തുവിൽ നമുക്ക് പൂർണ്ണമായി വിശ്വാസിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🧡ആമ്മേൻ 💕

Malayalam Bible Verses

നിങ്ങൾ വിട്ടുപോയത്