ഈശ്വരവിശ്വാസത്തിൽ സന്തോഷം സമാധാനം പ്രത്യാശ കണ്ടെത്തുന്നവർ എല്ലാ മതങ്ങളിലും അനേകർ ആണ്. ഈശ്വരവിശ്വാസം ഇല്ലാത്തവരും അവരുടെ കാഴ്ചപ്പാടുകളുമായി ജീവിക്കുന്നു. ഏതെങ്കിലും പ്രത്യേക ആരാധന രീതി അടിച്ചേൽപ്പിക്കുന്ന, ഭയപ്പെടുത്തുന്ന നയവും നമ്മുടെ രാജ്യത്തില്ല.

നമ്മുടെ രാജ്യത്തിന്റെ നന്മകൾ ശരിക്കും അറിയുവാൻ, ഇതര രാജ്യങ്ങളുടെ നയവും കാഴ്ചപ്പാടും അറിയുന്നത് ഉചിതം. ഒരു ദൈവത്തെ വ്യത്യസ്ത രീതിയിൽ ആരാധിക്കുന്നു, ആശ്രയിക്കുന്നു. യഥാർത്ഥ വിശ്വാസി എല്ലാവരെയും സ്നേഹിക്കും ആദരിക്കും ആവശ്യങ്ങളിൽ കരുതലും കാവലവുമായി മാറും. ക്രൈസ്തവർ മറ്റുള്ളവരെ സ്നേഹിക്കാനും സംരക്ഷിക്കാനും ശ്രദ്ധിക്കുന്നത്, അത് വിശ്വാസത്തിന്റെ ഭാഗമായതിനാൽ ആണ്.

പ്രവർത്തന മേഘല വിശ്വാസികളുടെ ഇടയിൽ ആയതിനാൽ അവരുടെ അവസ്ഥയും ആവശ്യങ്ങളും പ്രശ്നങ്ങളും പ്രതിസന്ധികളും അറിയുവാൻ കഴിയുന്നു. വിശ്വാസം ജീവിതത്തിന്റെ എല്ലാ മേഖലകളിലും മൂല്യങ്ങളോടെ പാലിക്കുവാൻ ശ്രമിക്കുന്ന വ്യക്തികളെയും കുടുംബങ്ങളെയും കൂടുതൽ അറിയുമ്പോൾ ഏറെ സന്തോഷം അനുഭവിക്കാറുണ്ട്.മത സൗഹാർദ്ദം സാംസ്‌കാരിക അനുരുപണം ദേശിയ വീക്ഷണം.. എന്നിവയെല്ലാം ക്രൈസ്തവ വിശ്വാസത്തിന്റെ ഭാഗമാണ്.

ഓഗസ്റ്റ് 15-ന് ദേശിയ പതാക ഉയർത്തി ദേശിയഗാനം ആദരവോടെ ആലപികാത്ത ഒരു കത്തോലിക്ക പള്ളിയും ഉണ്ടാകില്ല. വിശ്വാസത്തിന്റെ ഭാഗം അല്ലെങ്കിലും ഓണം അടക്കമുള്ള ആഘോഷങ്ങളും പള്ളിമുറ്റത്തും, ചില സ്ഥലങ്ങളിൽ പള്ളിക്കുള്ളിൽ പോലും നടത്തുന്നത് രഹസ്യമല്ല. ഇത് എടുത്ത് പറയുന്നത് ഇതൊന്നും ആഘോഷിക്കാത്ത ആചരിക്കാത്ത സമൂഹവും സമുദായവും ഉണ്ടെന്നത് ഓർക്കുന്നതിനാൽ ആണ്. നിറപറയും നിലവിളക്കും കത്തിക്കുന്നത് പോലും ഒഴിവാക്കുന്ന ജന പ്രതി നിധികളെ നമുക്ക് അറിയാമല്ലോ.

വിശുദ്ധരും അതിവിശുദ്ധരും ഏറെ ഉള്ള ക്രൈസ്ഥവർക്കിടയിൽ ഇപ്പോൾ അപൂർവ്വ അസാധാരണ (വിശുദ്ധ?)വൈദികർ കുടിവരുന്നത് എങ്ങനെ കാണാതെ പോകും? ചില കൊച്ച് അച്ചന്മാരുടെ പ്രകടനങ്ങൾ, അതും അൽത്താരയിൽ നിന്നും ആകുമ്പോൾ അതിന്റെ റെയ്ഞ്ചു കൂടുതലാണ്.അതിവേകം പ്രശസ്‌തിനേടുവാൻ വ്യഗ്രതപ്പെടുന്ന വൈദികരുടെ എണ്ണം കൂടുമ്പോൾ വിശ്വാസികൾ അസ്വസ്ഥരാണ്

കൂടെപഠിച്ചവർ പാടത്തും സ്വകാര്യ സ്ഥാപനങ്ങളിൽ സെയിൽസ് മാനയും, മറ്റ് ചിലർ സർക്കാർ ഓഫിസിൽ ഗുമസ്ഥനായും ഇനിയും ചിലർ ഗൾഫ് രാജ്യങ്ങ്ങളിൽ പൊരിവെയിലത് കഠിനമായ ജോലികൾ ചെയ്തും ജീവിതം നയിക്കുമ്പോൾ, കുറച്ച് വർഷം സെമിനാരിയിൽ പഠിച്ച പിൻബലത്തിൽ ചില “അപൂർവ്വ =അസാധാരണ”- വൈദികർ നടത്തുന്ന പ്രഘോഷണവും പ്രവർത്തനങ്ങളും വഴിവിട്ടു പോകുമ്പോൾ, അത് ഇടർച്ചയ്ക്ക് കാരണമാകുന്നു.

പഠന പരിശീലങ്ങൾക്ക് ശേഷം പുരോഹിതനാകുന്ന വൈദികൻ, പരസ്യമായി എടുക്കുന്ന പ്രതീക്ജ്ഞയുണ്ട്. അത് എനിക്ക് ഇഷ്ടം പോലെ ജീവിക്കും, വായിൽ വരുന്നത് സ്വയം പുകഴ്ചയ്ക്കായി വിളിച്ചുപറയുമെന്നും അല്ല. എന്നാൽ ചില വൈദികർ അൾത്താരയും ളോഹയും വിശ്വാസികളെ വെല്ലുവിളിക്കാനും, അവരുടെ അഹങ്കാരം അറിവില്ലായ്മ വിളിച്ചറിയിക്കാനും വേദിയാക്കുന്നു. ഇക്കാര്യത്തിൽ ചിലർ മത്സരിക്കുകയാണ്.

തീപ്പൊരി, വിപ്ലവകാരി, ജന നായകൻ, മഹാത്മാവ്.. എന്നൊക്കെ ഇവർ വിശേഷിക്കപ്പെടും. സിനിമകൾ മുഴുവൻ കാണുകയും അതേക്കുറിച്ച് എഴുതുക, പട്ടി പൂച്ച എന്നിവയെ വളർത്തുക, വിശ്വാസ സഭാ വിരുദ്ധ പ്രവർത്തനങ്ങളിൽ മുൻനിരയിൽ പ്രവർത്തിക്കുക… എന്നിവയെല്ലാം ചെയ്യുന്ന ഇക്കുട്ടരുടെ പ്രസംഗവും പ്രവർത്തനങ്ങളും അ രോചകമാണ്. വചനം വ്യാഖ്യാനം നടത്തേണ്ട വേദി, വിദ്വേഷത്തിന്റെ വിഷവിത്തുകൾ പാകുവാൻ ആകരുത്. വിവേകം ഉള്ളവർ പള്ളിപ്രസംഗം ആണല്ലോ എന്നുകരുതി ക്ഷമിച്ചിരിക്കുമെന്നും കരുതരുത്. എഴുനേറ്റുനിന്ന് അരുത് മകനെ /ചേട്ടാ സഹോദരാ എന്ന് പറയിപ്പിക്കുന്ന അവസ്ഥയിലേയ്ക്ക് എത്തിക്കരുത്.

പുത്തൻ പണവും പുതിയ കൂട്ടുകാരും സഹായിക്കും, പുരോഗമന വാദിയായി ചാനലുകളിൽ താര പദവിയും കിട്ടും എന്ന് കരുതി, വലയമില്ലാതെ ചാടുന്നവർ ജാഗ്രത പാലിക്കുന്നത് നന്നായിരിക്കും.

വർഗബോധത്തിന്റെ പിൻബലത്തിൽ പിടിച്ചു നിൽക്കാനും, വിമത വിരുദ്ധ ശക്തിയാകാനും ശ്രമിക്കുന്നവർ മടങ്ങിവരുക. വിശ്വാസം വിശുദ്ധി വിവേകം… വീണ്ടെടുക്കുക. വഴിതെറ്റിപോകുന്നവരെ ബാച്ചുകാരും വീട്ടുകാരും നാട്ടുകാരും വീട്ടുകാരും തിരുത്തുവാൻ ശ്രമിക്കണേ

സുരക്ഷിത കേന്ദ്രങ്ങളിൽ സുഖമായി കഴിയുന്നവർ സമൂഹത്തിലെ സാധാരണക്കാരായ വിശ്വാസികളെ ഓർക്കണേ യൂദാസിന്റെ വഴിയിൽ നിന്നും മാറി പത്രോസിന്റെ പൗലോസിന്റെ വഴിയിൽ നീങ്ങുക. അതിവിശുദ്ധ സ്ഥലം മലിനമാക്കരുതേ.

ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന, വസിക്കുന്ന വീടിനു തീവെയ്ക്കുന്ന, മലന്നുകിടന്നു തുപ്പുന്ന മനസ്സ് മാറ്റുക. മടങ്ങിവരുക.

ഇത്തരം ആധുനിക ജനാധിപത്യ മാധ്യമസൗഹൃദ വൈദികരുടെ മനോഭാവങ്ങൾ മാറ്റി യഥാർത്ഥ വിശ്വാസത്തിലും ,സഭാ പഠനങ്ങളിലും വിധേയത്തത്തിലും വളരുവാൻ നമുക്ക് പ്രാർത്ഥിക്കാം .

സാബു ജോസ്

നിങ്ങൾ വിട്ടുപോയത്