വാർത്ത നൽകുമ്പോൾ മാധ്യമങ്ങൾ മിതത്വം ,മാന്യത ,ജീവനോടുള്ള ആദരവ് ..സംരക്ഷിക്കണമെന്ന് അഭ്യർത്ഥിക്കുന്നു .|ചില പ്രസവങ്ങൾ അനർഹമായ വാർത്താ പ്രാധാന്യം നേടുന്നത് സമൂഹത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കുവാൻ ഇടരുത്തും?

മാധ്യമങ്ങൾ മാന്യത മറക്കരുതേ ,ഒരു പ്രധാന പത്രത്തിൻെറ ലേഖിക എഴുതിയ വാർത്ത ഒട്ടും ഉൾക്കൊള്ളുവാൻ കഴിയുന്നില്ല .

ആ പത്രത്തിൻെറ പത്രാധിപ സമിതിയും ഇതൊന്നും വായിക്കുന്നില്ലേ?

. ഒന്നാം പേജിൽ കൊടുക്കുവാൻ എന്താണ് പ്രാധാന്യം ?

സ്ത്രീ പ്രസവിച്ചു .പുരുഷനായ പിതാവ് സ്ത്രീ വേഷത്തിലും .

ഏതാനും ആഴ്ച്ചകളായി വയറുകാണിച്ചുള്ള ഫോട്ടോ ഷൂട്ട് നടന്നതിൻെറ ചിത്രങ്ങളും പ്രചരിച്ചു .

സ്തനങ്ങൾ നീക്കം ചെയ്‌താൽ പുരുഷനാകുമോ ? സ്വാഭാവികമായി സ്ത്രീ പ്രസവിക്കുന്നു .

ഒറ്റപ്പെട്ട ചില പ്രസവങ്ങൾക്ക് അനർഹമായ വാർത്താ പ്രാധാന്യം നേടുന്നത് സമൂഹത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കുവാൻ ഇടരുത്തും .

സ്വന്തം ഇഷ്ട്ടപ്രകാരം ശാരീരിക അവസ്ഥയിൽ മാറ്റം വരുത്തുകയും, വസ്ത്രധാരണത്തിൽ പുതിയ രീതികൾ സ്വീകരിക്കുകയും ചെയ്യുന്ന തുകൊണ്ട് മാതാപിതാക്കളുടെ ഉത്തരവാതുത്വം നഷ്ടപ്പെടുന്നില്ല.

ജനിക്കുന്ന കുഞ്ഞിന് മാതാപിതാക്കളുടെ സംരക്ഷണം ലഭിക്കാനുള്ള അവകാശം ഉണ്ട്.കുഞ്ഞിനെ പ്രസവിക്കുന്ന അമ്മയ്ക്ക് വാർത്താ കൗതുകത്തിനുവേണ്ടി “സവിശേഷമായ പദവി”നൽകുന്നത് ഉചിതമാണോയെന്നും വിചിന്തനം ചെയ്യണം.

സ്ത്രീപുരുഷന്മാർ വസ്ത്രങ്ങൾ പരസ്പരം മാറിയാൽ അവരുടെ ധാർമിക ചുമതലകൾ മാറുന്നില്ല.

സ്തനം നീക്കം ചെയ്തതിനാൽ നവജാത ശിശുവിന് മിൽക്ക് ബാങ്ക് വഴി മുലപ്പാൽ നൽകേണ്ടിവരുന്നു .

‘തൽക്കാലം കുഞ്ഞിൻെറ ജെൻഡർ വെളിപ്പെടുത്താൻ താത്പര്യമില്ല ..പുരുഷമാതാവ് എന്ന വിശേഷണത്തോട് താത്പര്യമില്ല ‘-പിതാവ് പറഞ്ഞതായി വാർത്തയിൽ പറയുന്നു .

എന്നിട്ടും ‘അവൻ പ്രസവിച്ചു ‘-എന്ന് തലക്കെട്ട് .കുഞ്ഞിൻെറ ജെൻഡർ ഏതെന്ന് പറയാതെ ലേഖികയും പത്രവും ഒഴിഞ്ഞുമാറുന്നു .എന്തുകൊണ്ട് ?

കുടുംബങ്ങളിൽ വാങ്ങി വായിക്കുന്ന പത്രത്തിന് ധാർമ്മികത വേണ്ടേ ?

ചില മന്ത്രിമാരും വലിയ അത്ഭുതംപ്രകടിപ്പിച്ചതായി കണ്ടു .

. “സാമ്പ്രദായിക ബൈനറികളിലുറച്ച പൊതുബോധത്തിൽ അട്ടിമറി സൃഷ്ടിച്ചു കൊണ്ട് ഈ ഭൂമിയിൽ പിറന്നു വീണ ആ കുഞ്ഞ് തുറന്നിടുന്നത് ഒരു നവലോകത്തിലേക്കുള്ള വാതിലാവട്ടെ…

ആധിപത്യത്തിന്റേയും അധികാര സ്ഥാപനത്തിന്റേയും വിമ്മിട്ടപ്പെടുത്തുന്ന കുടുംബ സങ്കല്പങ്ങൾക്കപ്പുറത്ത് സ്നേഹത്തിന്റേയും തുല്യ പങ്കാളിത്തത്തിന്റേയും മസൃണമായ അന്തരീക്ഷമുള്ള ഒന്നായി കുടുംബത്തെ പുനർ നിർവ്വചിക്കുവാൻ ഈ ജനനവും ഒരു നല്ല കാരണമാവട്ടെ…കുഞ്ഞിന് സ്നേഹാശ്ലേഷം…”-ഒരു വനിതാ മന്ത്രിയുടെ ആശംസകൾ ഇപ്രകാരം ആയിരുന്നു .

“ഒരു നവലോകത്തിലേക്കുള്ള വാതിൽ .?/ കുടുംബത്തെ പുനർ നിർവ്വചിക്കുവാൻ ഈ ജനനവും ഒരു നല്ല കാരണമാവട്ടെ-“അത് എങ്ങനെയെന്ന് വനിതാ മന്ത്രി പറയുന്നില്ല .സമൂഹത്തെ നന്മകളിലേയ്ക്ക് നയിക്കേണ്ട പ്രധാന വ്യക്തികൾ നിലപാടുകൾ പ്രഖ്യാപിക്കുമ്പോൾ കുറച്ചുകൂടി വിവേകം പുലർത്തിയാൽ നന്നായിരിക്കുമെന്ന് പറയാതെ വയ്യ .

കുഞ്ഞിൻെറ അവകാശങ്ങളെക്കുറിച് ചിന്തിക്കേണ്ടവർ ഇങ്ങനെ പറയുന്നത് എന്തുകൊണ്ട് ?

ആവശ്യമെങ്കിൽ ഇത്തരം സാഹചര്യങ്ങളിൽ വാർത്തകൾ കണ്ട് പകച്ചുനിൽക്കാതെ ബാലാവകാശ കമ്മീഷനും ,ശിശുഷേമ സമിതിയുമെല്ലാം ഉചിതമായ നയങ്ങൾ രൂപീകരിക്കുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു .

കുഞ്ഞിന് മിൽക്ക് ബാങ്കിൽ നിന്ന് എത്ര നാൾ മുലപ്പാൽ നൽകും ?

ഏതോ ‘അമ്മ ,തൻെറ കുഞ്ഞിനെപ്പോലെ മുലപ്പാലില്ലാത്ത ഏതോ ഒരു സ്നേഹമുള്ള അമ്മ പ്രസവിച്ച കുഞ്ഞിനായി നൽകുന്നതല്ലേ മിൽക്ക് ബാങ്കിലെ മുലപ്പാൽ ?

ശരിരത്തെപരീക്ഷണത്തിനും ഗവേഷണത്തിനുമായി ചിലർ വിട്ടുകൊടുക്കുമ്പോൾ കുഞ്ഞിനെ അതിനായി ഉപയോഗിക്കണോ ?

വാർത്ത നൽകുന്ന മാധ്യമങ്ങൾ മിതത്വം ,മാന്യത ,ജീവനോടുള്ള ആദരവ് സംരക്ഷിക്കണമെന്ന് അഭ്യർത്ഥിക്കുന്നു .

ഇത്തരം വാർത്തകൾ സൃഷ്ടിക്കുവാൻ അവസരം നൽകുന്നതും ഉചിതമോയെന്നും വിചിന്തനം നടത്തട്ടെ .

സാബു ജോസ്.