ലത്തീൻ കത്തോലിക്ക മദ്ധ്യമേഖല സംസ്ഥാന നേതൃക്യാമ്പ് ശനിയാഴ്ച എറണാകുളത്ത് ആശിർഭവനിൽ ആരംഭിക്കും

കൊച്ചി – കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ എൽ സി എ) സംസ്ഥാന സമിതി കെ ആർ എൽ സി സി യുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സംസ്ഥാനതല നേതൃക്യാമ്പുകൾ ജനുവരി, ഫെബ്രുവരി മാസങ്ങളിലായി തെക്കൻ മേഖല, മധ്യമേഖല, മലബാർ മേഖല എന്നിങ്ങനെ മൂന്ന് തലങ്ങളിലായി സംഘടിപ്പിക്കും. തുടർന്ന്
2023 മാർച്ച് 26 ന് കൊച്ചിയിൽ നടക്കുന്ന സുവർണ്ണ ജൂബിലി സമ്മേളനത്തിന് മുന്നോടിയായി ഫെബ്രുവരി 26 ന് ഫൈനൽ ക്യാമ്പ് സംഘടിപ്പിക്കും.ഇതിൽ തെക്കൻ മേഖല ക്യാമ്പ് ജനുവരി 21, 22 തീയതികളിൽ കോവളം ആനിമേഷൻ സെന്ററിൽ വച്ച് നടന്നു.

2023 ജനുവരി 28 ശനിയാഴ്ച എറണാകുളം ആശിർഭവനിൽ മദ്ധ്യ മേഖല ക്യാമ്പ് ആരംഭിക്കും . ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3 ന് ആരംഭിക്കുന്ന ക്യാമ്പ് വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു കല്ലിങ്കൽ ഉദ്ഘാടനം ചെയ്യും.

ലത്തീൻ കത്തോലിക്കർ നേരിടുന്ന വിവിധ വിഷയങ്ങളെ ആസ്പദമാക്കിയും പൊതുവായ വിഷയങ്ങളിലും സെഷനുകൾ ഉണ്ടാകും. കെ എൽ സി എ മുൻ സംസ്ഥാന പ്രസിഡന്റ്‌ ഷാജി ജോർജ് , കെ ആർ എൽ സി സി മുൻ സെക്രട്ടറി തോമസ് കെ സ്റ്റീഫൻ, കെ ആർ എൽ സി സി അൽമായ കമ്മീഷൻ സെക്രട്ടറി ഫാ ഷാജ് കുമാർ , കെ ആർ എൽ സി സി അസോസിയേറ്റ് സെക്രട്ടറി ഫാ ജിജു അറക്കത്തറ , കെ ആർ എൽ സി സി വൈസ് പ്രസിഡന്റ്‌ ജോസഫ് ജൂഡ് , കെ എൽ സി എ മുൻ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ റാഫേൽ ആന്റണി , കെ എൽ സി എ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. ഷെറി ജെ തോമസ് എന്നിവർ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യും.


കെ എൽ സി എ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി, ട്രഷറർ രതീഷ് ആന്റണി , റോയി പാളയത്തിൽ , ക്യാമ്പ് കൺവീനർ സി ജെ പോൾ എന്നിവർ നേതൃത്വം നൽകും. വരാപ്പുഴ അതിരൂപത , കൊച്ചി , ആലപ്പുഴ , വിജയപുരം എന്നീ രൂപതകളിൽ നിന്ന് തെരഞ്ഞെടുത്ത 20 നേതാക്കൾ വീതം ക്യാമ്പിൽ പങ്കെടുക്കും
.

നിങ്ങൾ വിട്ടുപോയത്