കാക്കനാട് :ജനശക്തിക്ക് മുന്നിൽ തലകുനിക്കാത്ത ഭരണാധികാരികൾ ഒരു കാലത്തും ദീർഘകാലം ഭരിച്ചിട്ടില്ലെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും ഗാന്ധിയനുമായ പ്രൊഫ.എം പി.മത്തായി അഭിപ്രായപ്പെട്ടു.

വിഴിഞ്ഞം തുറമുഖത്തിനെതിരെ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന് വിഴിഞ്ഞം ഐക്യദാർ ദാർഡ്യസമിതിഎറണാകുളം കളക്ടറേറ്റിന്മുന്നിൽ സംഘടിപ്പിച്ച ഐക്യദാർഢ്യധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനാധികാരത്തിനു മുന്നിൽ എല്ലാ ഭരണാധികാരികളും കീഴടങ്ങേണ്ടി വന്നിട്ടുണ്ട്. വിഴിഞ്ഞം സമരം പരാജയപ്പെടാൻ വിധിക്കപ്പെട്ട സമരമാണെന്ന് ചിന്തിക്കുന്ന മൂഡസ്വർഗത്തിൽ വസിക്കുന്ന അധികാരികൾ പ്രതിരോധസമരങ്ങളുടെ ശക്തി മനസ്സിലാക്കി ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാൻ തയ്യാറാകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഐക്യദാർഢ്യ സമിതി ജനറൽ കൺവീനർ ജോസഫ് ജൂഡ് അധ്യക്ഷത വഹിച്ചു.

കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ.ജേക്കബ് പാലക്കപ്പിള്ളി,കെആർഎൽസിബിസി ഡപ്യൂട്ടി ജനറൽ സെക്രട്ടറി ഫാ.തോമസ് തറയിൽ,പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠൻ,

മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡൻറ് ചാൾസ് ജോർജ് ,മൂലമ്പിള്ളി കോർഡിനേഷൻ കമ്മിറ്റി കൺവീനർ ഫ്രാൻസിസ് കളത്തുങ്കൽ ,കെആർഎൽസിസി സെക്രട്ടറി പി.ജെ.തോമസ്,വർക്കേഴ്സ് ഇൻഡ്യ ഫെഡറേഷൻ ദേശീയ പ്രസിഡന്റ് ജോയ് ഗോതുരുത്ത്,കെഎൽസിഎ വരാപ്പുഴ അതിരൂപത പ്രസിഡൻറ് സി ജെ പോൾ, സമിതി കൺവീനർ റോയ് പാളയത്തിൽ, ഫാ. പോൾ കൊപ്രമാടൻ, എസ് യു സി ഐ ജില്ലാ സെക്രട്ടറി, ദിനേശൻ പി.എം,എഎപി പാർട്ടി ജില്ലാ കൺവീനർ പ്രൊഫ.ലെസ്ലി പള്ളത്ത്, യുടിഎ സംസ്ഥാന കൺവീനർബാബു തണ്ണിക്കോട്ട്, മദ്യവിരുദ്ധ സമിതി സംസ്ഥാന കോ ഓഡിനേറ്റർ എൻ ആർ മോഹൻ കുമാർ ,കെസിവൈഎം പ്രസിഡൻറ് ആഷ്ലിൻ പോൾ, കെഎൽസി ഡബ്ലിയുഎ പ്രസിഡൻറ് മേരി ഗ്രേസ്, വെൽഫെയർ പാർട്ടി നേതാവ് സദഖത്ത്ബാബു ആന്റണി, ബേസിൽ മുക്കത്ത് .സിബി ജോയ്, എന്നിവർ പ്രസംഗിച്ചു.

സമരത്തിൻറെ ഭാഗമായി രാവിലെ പത്തരയ്ക്ക് കാക്കനാട് മുനിസിപ്പൽ ഓഫീസിനു മുന്നിൽ നിന്ന് പ്രകടനത്തിൽ പതിനെട്ടോളം സംഘടനകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.കേരളത്തിലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലുംഐക്യദാർഢ്യ സമ്മേളനങ്ങൾ സംഘടിപ്പിച്ചിരുന്നു.

നിങ്ങൾ വിട്ടുപോയത്