മനുഷ്യജീവനും സാമൂഹ്യ
സുരക്ഷിതത്തിനും പ്രാധാന്യംനൽകി
പുതിയ മദ്യനയത്തിൽ നിന്നും സർക്കാർ പിന്തിരിയണം .
– പ്രൊലൈഫ് അപ്പോസ്തലേറ്റ്


കൊച്ചി. മദ്യഉപയോഗം ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടുവരുമെന്ന് വ്യാപക പ്രചാരം നൽകി അധികാരത്തിൽ വന്ന സർക്കാർ മനുഷ്യജീവനും സാമൂഹ്യസുരക്ഷത ത്തിനും വിഘാതം സൃഷ്ടിക്കുന്ന പുതിയ മദ്യനയം പിൻവലിക്കണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു.


ഐ ടി മേഖലയെ പ്രോത്സാഹിപ്പിക്കാനും കാർഷിക മേഖലയുടെ രക്ഷയക്കെന്നും മറ്റും അവകാശപ്പെട്ട് മദ്യത്തിന്റെ ലഭ്യതക്ക് വിശാലമായ വേദികൾ ഒരുക്കുന്നതിന് യാതൊരു ന്യായവുമില്ലെന്നു അപ്പോസ്‌തലേറ്റ് വിലയിരുത്തി.


മദ്യവും മയക്കുമരുന്നുകളും ഉപയോഗിച്ചവരുടെ അക്രമം, കുടുംബപ്രശ്നങ്ങൾ എന്നിവ വർധിച്ചുവരുന്ന വേദനാജനകമായ സംഭവങ്ങൾ അവഗണിക്കരുത്.
പുരോഗമന ചിന്തകളും ആശയങ്ങളും പദ്ധ്യതികളും വഴി, മനുഷ്യരുടെ ആരോഗ്യവും കുടുംബങ്ങളുടെ സമാധാനവും, സാമൂഹ്യപുരോഗതിയും ഉറപ്പുവരുത്തേണ്ട സർക്കാർ മദ്യവിതരണത്തിലൂടെ സമൂഹത്തിൽ വിനാശകരമായ മഹാദുരന്തത്തിന് സാഹചര്യമോരൂക്കരുതെന്ന്‌ എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.

നിങ്ങൾ വിട്ടുപോയത്