ഇ​രി​ങ്ങാ​ല​ക്കു​ട: സ്ഥാ​പ​ന​വ​ൽ​ക്ക​ര​ണ​മ​ല്ല സ​ഭ​യു​ടെ ല​ക്ഷ്യ​മെ​ന്നും പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ പ​ക്ഷം ചേ​ർ​ന്ന് അ​വ​രു​ടെ ക്ഷേ​മ​മാ​ണ് സ​ഭ ല​ക്ഷ്യംവയ്​ക്കു​ന്ന​തെ​ന്നും ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്. വി​ക​സ​ന​ത്തെ സ​ഭ സ്വാ​ഗ​തം ചെ​യ്യു​ന്നു എ​ന്നാ​ൽ അ​തി​ന്‍റെ പേ​രി​ൽ കു​ടി​യൊ​ഴി​പ്പി​ക്കു​ന്ന​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്ക​ണ​മെ​ന്നും ബി​ഷ​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ബി​ഷ​പ്സ് ഹൗ​സി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ടെ​ൽ​സ​ണ്‍ കോ​ട്ടോ​ളി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ൺ. ജോ​സ് മ​ഞ്ഞ​ളി, മോ​ണ്‍. ജോ​യ് പാ​ല്യേ​ക്ക​ര, മോ​ണ്‍. ജോ​സ് മാ​ളി​യേ​ക്ക​ൽ, പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഫാ. ​ജെ​യ്സ​ണ്‍ ക​രി​പ്പാ​യി, ടെ​ൽ​സ​ണ്‍ കോ​ട്ടോ​ളി, ആ​നി ഫെ​യ്ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കേ​ര​ള​സ​ഭാ ന​വീ​ക​ര​ണ​ത്തെ സം​ബ​ന്ധി​ച്ച് കെ​സി​ബി​സി ഡോ​ക് ട്രൈ​ന​ൽ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഡോ.​ഫാ. സ്റ്റാ​ൻ​ലി മാ​തി​ര​പ്പി​ള്ളി ക്ലാ​സെ​ടു​ത്തു. രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ. ​നെ​വി​ൻ ആ​ട്ടോ​ക്കാ​ര​ൻ, വൈ​സ് ചാ​ൻ​സ​ല​ർ ഫാ. ​അ​നീ​ഷ് പ​ല്ലി​ശേ​രി, ഫൈ​നാ​ൻ​സ് ഓ​ഫീ​സ​ർ ഫാ. ​ലി​ജോ കോ​ങ്കോ​ത്ത്, ഫാ. ​ഫെ​മി​ൻ ചി​റ്റി​ല​പ്പി​ള്ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

നിങ്ങൾ വിട്ടുപോയത്