VATICAN CITY, VATICAN - MARCH 19: Pope Francis conducts mass on March 19, 2013 in Vatican City, Vatican. The inauguration of Pope Francis is being held in front of an expected crowd of up to one million pilgrims and faithful who have crowded into St Peter's Square and the surrounding streets to see the former Cardinal of Buenos Aires officially take up his position. Pope Francis' inauguration takes place in front his cardinals, spiritual leaders as well as heads of states from around the world and he will now lead an estimated 1.3 billion Catholics. (Photo by Jeff J Mitchell/Getty Images)

പ്രസ്താവന

കാക്കനാട്: വിശുദ്ധ കുർബാനയർപ്പണരീതിയുടെ ഏകീകരണത്തെക്കുറിച്ച് മീഡിയാകമ്മീഷൻ നൽകിയ പ്രസ്താവനയെ, സിനഡുതീരുമാനത്തെ എതിർക്കുന്ന ചില വ്യക്തികൾ ദുർവ്യാഖ്യാനം ചെയ്യുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്.

കാനൻ 1538 പ്രകാരം പ്രത്യേക സന്ദർഭങ്ങളിൽ പൊതുനിയമത്തിൽ നിന്ന് ഒഴിവു നൽകാൻ രൂപതാധ്യക്ഷനുള്ള അനുവാദം നിലനിൽക്കുന്നു എന്നു മാത്രമാണ് പൗരസ്ത്യതിരുസംഘം നിരീക്ഷിച്ചിട്ടുള്ളത്. എന്നാൽ ഈ കാനന്റെ വിനിയോഗത്തെക്കുറിച്ച് 2020 നവംബർ 9ന്‌ പൗരസ്ത്യ തിരുസംഘംതന്നെ നൽകിയ വ്യാഖ്യാനങ്ങൾക്കും നിബന്ധനകൾക്കും വിരുദ്ധമായാണ് ചില രൂപതകൾ ഇപ്പോൾ ഒഴിവുകൾ നൽകിയിരിക്കുന്നത് എന്നത് വ്യക്തമാണ്.

സ്ഥലകാല പരിധികൾ കൂടാതെ പൊതുനിയമത്തെ അസാധുവാക്കുന്ന തരത്തിലുള്ള ഒഴിവുകൾ നൽകുന്നത് കാനൻ 1538ന്റെ ദുരുപയോഗമാണെന്ന് പൗരസ്ത്യതിരുസംഘംതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇപ്രകാരം നല്കുന്ന ഒഴിവുകൾ പ്രത്യേക സന്ദർഭങ്ങളിലും നിയതമായി നിശ്ചയിക്കപ്പെട്ട കാരണങ്ങളുടെ പേരിലും നിശ്ചിത കാലത്തേക്കും മാത്രമായിരിക്കണമെന്നും പൗരസ്ത്യ തിരുസംഘം നിഷ്കർഷിച്ചിട്ടുണ്ട്. നിലവിൽ ചില രൂപതകളിൽ നൽകപ്പെട്ട കല്പനകളുടെ സാധുതയെക്കുറിച്ച് പൗരസ്ത്യതിരുസംഘംതന്നെ വിശദീകരണം നൽകുമെന്ന് പ്രതീക്ഷിക്കാം.

ഫാ. അലക്സ് ഓണംപള്ളി

സെക്രട്ടറി, സീറോമലബാർ മീഡിയാകമ്മീഷൻ29 നവംബർ 2021

നിങ്ങൾ വിട്ടുപോയത്