നാം ജീവിക്കുന്ന ഭൂമിക്ക് അവസാനം ഉണ്ട് എന്ന് തിരുവചനം പറയുന്നു. ഏതൊരു വസ്തുവിനെയും പോലെ ഭൂമിക്കും ഒരു തുടക്കവും അവസാനവും ഉണ്ടെന്ന് ശാസ്ത്രലോകം അംഗീകരിച്ച കാര്യമാണ്. ഭൂമിയുടെ അവസാനം എന്നായിരിക്കുമെന്ന് എന്നതിനെക്കുറിച്ച് നിരവധി വിശ്വാസങ്ങളും പ്രവചനങ്ങളും ഉണ്ടെന്നതും നേരാണ്. സൂര്യന്റെ ആയുസ് 15 ബില്യൺ വർഷമാണ് എന്നാണ് ശാസ്ത്രം പറയുന്നത്. സൂര്യന്റെ ഇതുവരെയുള്ള ആയുസ്സ് നോക്കിയാൽ നാല് ബില്യൺ വർഷങ്ങൾക്കൂടി ബാക്കിയുണ്ടാവും. ശാസ്ത്രലോകം ഭൂമിയുടെ അവസാനം കണ്ടുപിടിക്കുന്നതിന് മുൻപെ തിരുവചനത്തിലൂടെ ദൈവം സകല മനുഷ്യർക്കും വെളിപ്പെടുത്തി.

ആദിയിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചു എന്ന വാക്കുകളോടെ ഉൽപത്തി പുസ്തകം ആരംഭിക്കുന്നതെങ്കിൽ വെളിപാട് 21 അദ്ധ്യായം ആരംഭിക്കുന്നത് ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു എന്ന യോഹന്നാന്റെ വാക്കുകളിലൂടെയാണ്. ആദ്യത്തെ ആകാശത്തിന്റെയും ഭൂമിയുടെയും സ്ഥാനത്ത് സകലതും പുതുക്കപ്പെട്ട തന്റെ വിശുദ്ധൻമാരുമൊത്തുള്ള നിത്യവാസത്തിനായി പുതിയ ഭൂമിയെ ഒരുക്കുന്നു അഗ്നിയിലൂടെ പുതുക്കപ്പെട്ട പുതിയ ലോകത്തെയാണ് പുതിയ ആകാശവും പുതിയ ഭൂമിയും എന്ന് പറയുന്നത്. സാത്താനെയും സാത്താനിക ശക്തികളെയും അവിശ്വാസികളെയും നരകം ആകുന്ന പാതാളത്തിൽ എറിഞ്ഞു കളഞ്ഞു എന്ന് തിരുവചനം പ്രതിപാദിക്കുന്നു.

ഭൂമിയും അതിലെ സമസ്തവും കത്തിനശിക്കുന്ന ആ ദിനത്തിൽ, പാപത്തിലും ലോക മോഹങ്ങളിലും അവിശ്വാസികളായി ജീവിക്കുന്നവരെ തീയിലേയ്ക്ക് എറിയപ്പെടും എന്നാണു ദൈവചനം പഠിപ്പിക്കുന്നത്. ലോകസുഖങ്ങളിൽ മയങ്ങിപ്പോയവർ പലപ്പോഴും ദൈവത്തിന്റെ കരുണാർദ്രമായ ഈ ക്ഷമയെ തിരിച്ചറിയുന്നില്ല. പുതിയ ആകാശവും പുതിയ ഭൂമിയുമാകുന്ന ദൈവവാഗ്ദാനത്തിനായി, നിർമ്മലമായ ഒരു ഹൃദയത്തോടെ കാത്തിരിക്കുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ. 🙏🏻

Phone 9446329343

നിങ്ങൾ വിട്ടുപോയത്