കഴിഞ്ഞ വാരാന്ത്യത്തിൽ നടന്ന സി.എം. ഐ സഭയുടെ ചൈൽഡ് ആൻറ് വൾനറബിൾ അഡൽട്ട് പ്രൊട്ടെക്ഷൻ ദ്വിദിന സെമിനാറിനെ ചരിത്രപരം എന്ന് മാത്രമേ വിശേഷിപ്പിക്കാനാവൂ. ഒരു പക്ഷെ ഭാരതത്തിൽ ആദ്യമായിട്ടായിരിക്കും ഒരു സഭ ഇത്തരമൊരു ഇനിഷ്യേറ്റീവ് നടത്തുന്നത്‌. കാനൻ/സിവിൽ നിയമ മേഖലയിലെ പ്രഗത്ഭരോടൊപ്പം ശിശു-സ്ത്രീ ശാക്തീകരണ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ ശബ്ദവും വേദിയിൽ മുഴങ്ങി കേട്ടു.

സി.എം. ഐ സഭയുടെ ഭാരതത്തിലെ എല്ലാ പ്രവിശ്യകളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുത്ത സമ്മേളനം, സി.എം. ഐ സഭയുടെ കീഴിലുള്ള എല്ലാ വിദ്യാലയങ്ങളും, കലാലയങ്ങളും, പ്രസ്ഥാനങ്ങളും കുട്ടികൾക്കും സ്ത്രീകൾക്കും ചൂഷണസാദ്ധ്യതയുള്ള മുതിർന്നവർക്കും സുരക്ഷിത ഇടങ്ങളായി തുടരുവാൻ, രണ്ട് വർഷം മുമ്പേ പ്രസിദ്ധീകരിച്ച പോളിസി രേഖയ്ക്ക് അനുസൃതമായി കൊണ്ടുവരേണ്ട നടപടികളെ കുറിച്ച് സംവദിക്കുകയും തുടർനടപടികളുടെ രൂപരേഖ തയ്യാറാക്കുകയും ചെയ്തു. ഈ അക്കദമിക വർഷത്തിൽ തന്നെ ഈ പോളിസി നടപ്പിലിക്കാനാണ് തീരുമാനം.

കുട്ടികളും സ്ത്രീകളും ചൂഷണസാദ്ധ്യതയുള്ള മുതിർന്നവരുമായി ചേർന്ന് പ്രവർത്തിക്കുന്ന എല്ലാ സ്റ്റാഫ് അംഗങ്ങളും അവരുടെ അന്തസിനെ ഹനിക്കുന്നരീതിയിൽ പ്രവർത്തിക്കില്ലായെന്നും, അങ്ങിനെയുള്ള ക്രിമിനൽ ഹിസ്റ്ററി തങ്ങൾക്കില്ലയെന്നും സത്യവാങ്ങ്മൂലം നൽകേണ്ടി വരും. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ നിയമങ്ങളോട് ചേർന്നു നിൽക്കുന്ന ഇൻറ്റേണൽ കംപ്ലയിൻറ് സെല്ലുകൾ തുടങ്ങുകയും ചെയ്യണം.

ശിശു-സ്ത്രീ സൗഹൃദ ഇടങ്ങളായി സഭയുടെ ഇടങ്ങൾ തുടരുവാൻ സഭ പ്രതിജ്ഞാബന്ധമാണ്.

Fr .Jaison Mulerikkal

A Carmelite of Mary Immaculate.

നിങ്ങൾ വിട്ടുപോയത്