എരുമപ്പെട്ടി: തൃശൂർ അതിരൂപതയിലെ കുറച്ച് വൈദികർ ശനിയാഴ്ച രാത്രിഗുണ്ടകളെപ്പോലെ മാർ ആൻഡ്രൂസ് താഴത്ത് മെത്രാപ്പോലിത്തയെ ഘരോവോ ചെയ്ത നടപടിയിൽ എരുമപ്പെട്ടി ഫൊറോന ഇടവക കത്തോലിക്കാ കോൺഗ്രസ് പ്രതിഷേധം രേഖപ്പെടുത്തി.

പുറത്തു നിന്നും അകത്തു നിന്നും സഭയെ അക്രമിക്കുന്ന ശക്തികൾകെതിരെ ശക്തമായി നിലനിൽകണമെന്ന് യോഗം ആവശ്യപ്പെട്ടു. വിശ്വാസ രഹിതമായ പ്രവർത്തികൾ വൈദികരുടെ ഭാഗത്തു നിന്നുണ്ടാവുന്നത് വിശ്വാസതകർച്ചയ്ക്കും വിശ്വാസികളെ ദുർമാഗ പ്രവർത്തികളിലേക്കും തളി വിടുമെന്ന കാര്യം ചിന്തിക്കണമെന്നും യോഗം വിലയിരുത്തി.

ലോകം മുഴുവൻ സിറോ മലബാർ വിശ്വാസികൾ പ്രദേശിക വാദങ്ങൾ ഉപേക്ഷിച്ച് ഒരു ഐക്യരൂപത്തിൽ ആരാധന നടത്താൻ സഭ തീരുമാനിച്ചപ്പോൾ അതിനെതിരെ വൈദികർ ഇങ്ങനെ പ്രതിഷേധിക്കാൻ പാടില്ലായിരുന്നു.

സഭയുടെ ഔദ്യോദിക അംഗികാരഉള്ളതും സാധുവായതുമായ വി. കുർമ്പാനയിൽ പങ്കെടുക്കുകയെന്നത് വിശ്വാസികളുടെ അവകാശമാണ്. വിശ്വാസികൾക്ക് സഭ അംഗികരിച്ച് നൽകിയ ആരാധനാവകാശങ്ങൾ നടപ്പിലാക്കാൻ മെത്രാന്റ പകരകാരനായി ഇടവകയിൽ ഭരണം നടത്തുന്ന വൈദികർ ഇക്കാര്യം മനസിലാക്കി പ്രവർത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

തൃശൂർ മെത്രപ്പോലിത്ത മാർ ആൻഡ്രൂസ് താഴത്ത് പിതാവിന്റേയും സഭയുടെയും കല്പനകൾ ലംഘിക്കാൻ കഴിയില്ല എന്നും അകത്തും പുറത്തും ഉള്ള എതു പ്രതിസന്ധിയിലും വിശ്വാസികളും കത്തോലിക്കാ കോൺഗ്രസും സഭയോടൊപ്പം നിൽക്കുമെന്ന് യോഗം പ്രഖ്യാപിച്ചു.

കത്തോലിക്കാ കോൺഗ്രസ് പ്രസിഡണ്ട് കെ.സി. ഡേവീസ് അധ്യക്ഷത വഹിച്ചു. ഫൊറോന വികാരി വെരി. റവ.ഫാ.ഷാജൻ തേർമഠം യോഗം ഉദ്ഘാടനം ചെയ്തു. എരുമപ്പെട്ടി തിരുഹൃദമഠം മദർ സിസ്റ്റർ ആൻസി എസ് എച്ച്കൈക്കാരൻമാരായ പി.എൽ ജോസ് , സിന്റോ കെ.ടി. കത്തോലിക്കാ കോൺഗ്രസ് ഫൊറോന സെക്രട്ടറി ബിജു സി വർഗ്ഗീസ്, മാതൃവേദി പ്രസിഡണ്ട് ശ്രുതി ബെന്നി, ദർശന സമൂഹം പ്രസിഡണ്ട് എം.കെ. ജോഷി., കുടുംബ കൂട്ടായ്മ കേന്ദ്ര സമതി സെക്രട്ടറിയും ഇടവകപി.ആർ ഒ മായ ബിജു ജോർജ് പി. പാസ്റ്ററൽ കൗൺസിൽ അംഗം ജോൺ ലൂവീസ് കെ.കെ.സി ബി.സി മദ്യ വിരുദ്ധ സമതി പ്രസിഡണ്ട് എം.എൽ വർഗ്ഗീസ് കുടുംബ കൂട്ടായ്മ കേന്ദ്ര സമതി കൺവീനറും പുതിയ കത്തോലിക്കാ കോൺഗ്രസ് യൂണിറ്റ് പ്രസിഡണ്ടുമായ മാത്യൂസ് എം രാജൻ, കത്തോലിക്കാ കോൺഗ്രസ് യൂണിറ്റ് ഭാരവാഹികളുമായ കെ എം ഫ്രാൻസിസ് , ടി.ഒ ഐപ്പുണ്ണി, കെ.കെ. ഫ്രാൻസിസ് , റീന വർഗ്ഗീസ്, വീനസ് എം.ജീ., ആനി പോൾ സി .വി . ബേബി എന്നിവർ പ്രസംഗിച്ചു.

K C Davis Davis

നിങ്ങൾ വിട്ടുപോയത്