കാക്കനാട്: കേരളാ ഗവർണ്ണർ ബഹു. ആരിഫ് മുഹമ്മദ് ഖാൻ കൊച്ചിയിൽ വിളിച്ചുചേർത്ത ക്രിസ്തുമസ് വിരുന്നിൽ സീറോമലബാർ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച്ബിഷപ്പ് അഭിവന്ദ്യ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് പങ്കെടുത്തു.

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രത്യാശയുടെയും തിരുനാളായ ക്രിസ്തുമസിന്റെ ആശംസകൾ കർദിനാൾ ഗവർണ്ണറെ അറിയിച്ചു. ചടങ്ങിൽ കർദിനാൾ ഗവർണറെ പൊന്നാട അണിയിച്ചു ആദരിക്കുകയും പുൽക്കൂടിന്റെ മാതൃക ക്രിസ്തുമസ് സമ്മാനമായി നൽകുകയും ചെയ്തു.

ഫോട്ടോ അടിക്കുറിപ്പ്: മേജർ ആർച്ച്ബിഷപ്പ് അഭിവന്ദ്യ കർദിനാൾ മാർ ജോർജ് ആലഞ്ചേരി കേരളാ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന് പുൽക്കൂടിന്റെ മാതൃക ക്രിസ്തുമസ് സമ്മാനമായി നൽകുന്നു.

ഫാ. ആന്റണി വടക്കേകര വി. സി.

പി. ആർ. ഒ. & സെക്രട്ടറി, മീഡിയ കമ്മീഷൻ

ഡിസംബർ 17, 2022

നിങ്ങൾ വിട്ടുപോയത്