സൃഷ്ടി ദൈവത്തിന്റെ സ്വതന്ത്രവും സ്വച്ഛന്ദവും ആയ പ്രവൃത്തിയാണ്. ഇല്ലായ്മയിൽ നിന്ന് സകലത്തെയും വിളിച്ചുവരുത്തുവാൻ ദൈവത്തിനു മാത്രമേ കഴിയൂ. ആയതിനാൽ സകലത്തിന്റെയും നിർമ്മാതാവ് ദൈവമാണ്. ഹെബ്രായര്‍ 11 : 3 ൽ പറയുന്നു, ദൈവത്തിന്റെ വചനത്താല്‍ ലോകം സൃഷ്‌ടിക്കപ്പെട്ടെന്നും കാണപ്പെടുന്നവ കാണപ്പെടാത്തവയില്‍ നിന്നുണ്ടായി എന്നും വിശ്വാസംമൂലം നാം അറിയുന്നു.എന്നതാണ് സൃഷ്ടിയെ സംബന്ധിച്ചുള്ള ഉപദേശത്തിന്റെ അടിസ്ഥാനം. തിരുവചനത്തിലെ നിർമിതി വിവരണം ദൈവിക വെളിപ്പാടിൽ അധിഷ്ഠിതമാണെന്നും അതു ഗ്രഹിക്കേണ്ടതു വിശ്വാസത്താൽ ആണെന്നും തിരുവെഴുത്തുകൾ വ്യക്തമാക്കുന്നു.

ഭൂമിയുടെയും, സകല ചരാചരങ്ങളുടെ നിർമാതാവ് ദൈവം ആണെങ്കിലും, മനുഷ്യൻ അതൊന്നും ഗൗനിക്കാതെ സ്വന്തം കഴിവിനാൽ പ്രയത്നിച്ച് ഭൂമി മുഴുവന്റെയും അധിപനാകാവാൻ ശ്രമിക്കുന്നു. ഭൂമിയിൽ ദൈവത്തിന്റെ ഏറ്റവും മനോഹര സ്യഷ്ടി ആണ് മനുഷ്യൻ. കാരണം ദൈവം മനുഷ്യനെ സൃഷ്ടിച്ചത് ദൈവത്തിന്റെ സ്വന്തം ഛായയിലും, സാദ്യശത്തിലും ആണ്. ഒരു സെക്കൻറ്റ് ശ്വാസം എടുക്കുവാൻ വൈകിയാൽ തളർന്നു വീഴുന്ന മനുഷ്യൻ ദൈവത്തോട് അഹങ്കരിക്കുകയും, മൽസരിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ നിർമതികളെ സ്വന്തം ആകാൻ ശ്രമിക്കാതെ, ദൈവത്തിന്റെ നിർമിതികളെ ആസ്വദിക്കുകയും, പങ്കുവെയ്ക്കുകയും ചെയ്യുക.

ഇന്ന് ശാസ്ത്ര ലോകം പലതും പുനസൃഷ്ടിക്കുന്നു, എന്നാൽ ദൈവത്തിന്റെ സൃഷ്ടിയുടെ പൂർണ്ണത മനുഷ്യന്റെ സൃഷ്ടിയിൽ കൈവരിക്കാൻ സാധിക്കുന്നില്ല. പൂർണ്ണത വരിക്കാൻ സാധിക്കാത്ത മനുഷ്യ സൃഷ്ടിയുടെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു, മനുഷ്യ ക്ലോണിംഗ്. മനുഷ്യനിൽ നിന്ന് മനുഷ്യനെ സൃഷ്ടിക്കാനുള്ള പ്രക്രിയ. എന്നാൽ മനുഷ്യ ക്ലോണിംഗിന് പൂർണ്ണത കൈവരിക്കാൻ സാധിച്ചില്ല. 1 കോറിന്തോസ്‌ 1 : 25 ൽ പറയുന്നു, ദൈവത്തിന്റെ ഭോഷത്തം മനുഷ്യരെക്കാള്‍ ജ്‌ഞാനമുള്ളതും ദൈവത്തിന്റെ ബലഹീനത മനുഷ്യരെക്കാള്‍ ശക്‌തവുമാണ്‌. ഭൂമിയിലെ ദൈവത്തിന്റെ നിർമിതിയിൽ എല്ലാം മനോഹാരിതയും, സ്നേഹവും, പൂർണ്ണതയും നിറഞ്ഞു നിൽക്കുന്നു. ആയതിനാൽ സകലത്തിന്റെയും നിർമാതാവായ ദൈവത്തിന് നന്ദിപറയാം. ആമേൻ 💜

തന്റെ അദ്‌ഭുതപ്രവൃത്തികളെ അവിടുന്നു സ്‌മരണീയമാക്കി; കര്‍ത്താവു കൃപാലുവുംവാത്‌സല്യനിധിയുമാണ്‌.
തന്റെ ഭക്‌തര്‍ക്ക്‌ അവിടുന്ന്‌ ആഹാരം
നല്‍കുന്നു; അവിടുന്നു തന്റെ ഉടമ്പടിയെ എപ്പോഴും അനുസ്‌മരിക്കുന്നു.
ജനതകളുടെ അവകാശത്തെ തന്റെ ജനത്തിനു
നല്‍കിക്കൊണ്ടു തന്റെ പ്രവൃത്തികളുടെ ശക്‌തിയെ അവര്‍ക്കു വെളിപ്പെടുത്തി.
സങ്കീര്‍ത്തനങ്ങള്‍ 111 : 4-6🙏🏻ആമേൻ

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്