ജനനം 1957 ഡിസംബർ 30,വരാപ്പുഴ.
മാതാപിതാക്കൾ ജോർജ് & മേരി.
തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെയും ഇന്നത്തെ കോട്ടപ്പുറം രൂപതയിലെയും ദേവാലയങ്ങളിൽ സേവനം ചെയ്ത ഇദ്ദേഹം 1998 ഫെബ്രുവരിയിൽ വരാപ്പുഴ അതിരൂപത വൈദീകനായി ഇൻകാർഡിനേഷൻ നടത്തി.

നിസ്തുലമായ സേവനമാണ് വൈദീകൻ എന്ന നിലയിൽ അദ്ദേഹം നടത്തിയത്. വീടില്ലാത്തവർക്ക് വീട് നിർമിച്ചു നൽകുന്ന പദ്ധതിയിൽ സജീവമായി പങ്കാളിയായി. അപ്രകാരം 1000 ത്തിലധികം വീടുകൾആണ് പാവപ്പെട്ടവർക്കായി നിർമ്മിക്കപ്പെട്ടത്.

വരാപ്പുഴ അതിരൂപതയിലെ മൂലമ്പിള്ളി, മാമംഗലം, കർത്തേടം, അത്താണി, വെണ്ടുരുത്തി, ചളിക്കവട്ടം,എടത്തല, കുരിശിങ്കൽ, വല്ലാർപാടം എന്നീ ദേവാലയങ്ങളിൽ വികാരിയായി സേവനം ചെയ്തിട്ടുണ്ട്. കുറച്ചു നാളുകളായി അസുഖം മൂലം ആവിലാഭവനിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.

. അശരണർക്കായി അദ്ദേഹം നിർമ്മിച്ച ഭവനങ്ങളിലെ കുടുംബങ്ങൾ, ഇനി ജീവിക്കുന്ന സ്മാരകങ്ങളായി നിലകൊള്ളും.

(ഫാ. വർഗീസ്സ് താണിയത്തിൻറെ സഹകരണത്തോടെ, ഭവന നിർമ്മാണങ്ങൾ 1000 എണ്ണം പൂർത്തിയായ ഘട്ടത്തിൽ അന്നത്തെ ആർച്ച്ബിഷപ്പ് ഡാനിയൽ അച്ചാരുപറമ്പിൽ കല്ലിടുന്ന ഫോട്ടോ ഇതോടൊപ്പമുണ്ട്.)

അനുസ്‌മരണം

പ്രിയ ബഹു. മൈക്കിൾ തലക്കെട്ടി അച്ചൻ നിര്യാതനായി.എന്നെ ഏറെ ആകർഷിച്ച വ്യക്തിത്വം, സത്യവും ,നീതിയും , നിലനിർത്താൻ പരിശ്രമിച്ച അച്ചൻ , ദൈവത്തിൽ ആശ്രയിച്ച് എല്ലാം ധീരതയോടെ നടപ്പിലാക്കി.. മുഖം നോക്കാതെ നീതി ,സത്യം ,നടപ്പിലാക്കുമ്പോൾ പാവങ്ങളുടെ മുഖം അച്ചനിൽ ഉണ്ടായിരുന്നു.

ഓരോരുത്തരെയും പേരു് ചൊല്ലി വിളിക്കുമായിരുന്നു. ഞാനുമായി വലിയ ആത്മബന്ധമായിരുന്നു..

പള്ളിപ്പുറo പള്ളിയിൽ ഇരിക്കുമ്പോൾ കടപ്പുറത്തു വേളാങ്കണ്ണി പള്ളി – (അന്ന് ഇടവകയല്ല. പള്ളിപ്പുറം പള്ളിയുട കീഴിലായിരുന്നു ) 70 സാധാരണക്കാരായ മത്സ്യ തൊഴിലാളി കളായചെറുപ്പക്കാരെ കൂട്ടി ചേർത്ത് KCYMരൂപീകരിച്ചു. ഞാൻ ആദ്യ പ്രസിഡന്റ്, സുനിൽ ചൂത o പറമ്പിൽ ബെന്നി, യേശുദാസ്, ഡാനി, തുടങ്ങിയവർ .പിന്നിട്ടങ്ങോട്ട് , വായനശാല, അന്നത്തെ പള്ളിക്കുപുറകിലെ Road, ട്യൂഷൻ സെന്റർ, ഒക്കെ നിർമ്മിക്കാൻ ഞങ്ങൾക്ക് അച്ചൻ നൽകിയ കരുത്ത് മറക്കാനാവില്ല –

ആത്മീയതയും പൊതു പ്രവർത്തനവും ഒന്നിച്ചു കൊണ്ടുപോകുന്ന അച്ചൻ : നന്മയ്ക്കായി എന്തു ത്യാഗവും ചെയ്യും :- അതായിരുന്നു തലക്കെട്ടി അച്ചൻ : ജാതി – മത ചിന്തക്കൾക്കപ്പുറം മനുഷ്യ സ്നേഹത്തിന് പ്രാധാന്യം നൽകി. ഫാവർഗ്ഗീസ് താണിയത്ത് അച്ചൻ ട്രസ്റ്റിലൂടെ 1000 ക്കണക്കിന് ഭവനം നിർമ്മിച്ചു നൽകി..

നല്ല നിറഞ്ഞ പുഞ്ചിരി , ചെല്ലുന്ന ഇടവകകളിൽ അച്ചന്റെ ടച്ച് ഉണ്ട് . ഉണ്ടായിരിക്കും…

. ഓർമ്മകൾക്കു മുമ്പിൽ അച്ചന്റെ വേർപാടിൽ പ്രണാമം ….

Alex Thalupadath

ആദരാഞ്ജലികൾ

നിങ്ങൾ വിട്ടുപോയത്