Today is my Birthday@39….. Thank God 🙏🙏

ഇന്ന് എനിക്ക് 39 വയസ്സ് പൂർത്തിയായിരിക്കുന്നു ❤️❤️❤️❤️എന്നെ ഇത്രയും കാലം ഈ ലോകത്തു നിങ്ങളോടൊപ്പം ജീവിക്കാൻ അനുവദിച്ച ദൈവത്തോട് നന്ദി പറയുന്നു.

ഇനി എത്രകാലം മുന്നോട്ടു ഉണ്ടാവും എന്നറിയില്ല എങ്കിലും, എന്നെ ഞാനാക്കുന്നതിൽ നിങ്ങൾ ഓരോരുത്തരും വഹിച്ച പങ്ക് വളരെ വലുതാണ്. അതിൽ എന്റെ കുടുംബാംഗങ്ങൾ, ആത്മീയ നേതൃത്വങ്ങൾ, അധ്യാപകർ, സുഹൃത്തുക്കൾ, അഭ്യുദാകാംഷികൾ, വിമർശകർ, ഞാൻ നേരിൽ കാണാത്തതും അറിയാത്തതുമായ അനേകം സോഷ്യൽ മീഡിയ സുഹൃത്തുക്കൾ ഇവർ ഓരോരുത്തരും എന്നെ ഒന്നല്ലെങ്കിൽ മറ്റൊരുവിധത്തിൽ സ്വാധീനിച്ചിട്ടുള്ളവർ ആണെന്നുള്ള ബോധ്യം എനിക്കുണ്ട്. ഏവരോടും ഇന്നത്തെ ദിവസത്തെ എന്റെ സന്തോഷം പങ്കുവെക്കുന്നു.

വിമർശനങ്ങളും തിരുത്തലുകളും പ്രതിസന്ധികളും ഒരുവന്റെ വളർച്ചയിലേക്കുള്ള ചൂണ്ടുപലകൾ ആണെന്ന് ഞാൻ വിശ്വസിക്കുന്നു, കാരണം എന്നിലെ മികവുകളേക്കാൾ കുറവുകൾ ആണ് എന്നിൽ മുന്നിട്ട് നിൽക്കുന്നത് എന്ന തിരിച്ചറിവ് എനിക്കുണ്ട്. അതിനാൽ ഏവരുടെയും നിർലോഭമായ സഹകരണങ്ങൾ മുന്നോട്ടും ഉണ്ടാവണം എന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു.

റോണി അഗസ്റ്റിൻ

നിങ്ങൾ വിട്ടുപോയത്