Tag: sr.Soniya Kuruvila Mathirappallil

പീഡനത്തിന്റെ ഭാഗമായ “വിവസ്ത്രമാക്കൽ എന്ന ഹോബി” ശത്രുക്കൾ തുടങ്ങിവച്ചത്, ദൈവപുത്രനായ ക്രിസ്തുവിൽ തന്നെ…

ഒത്തിരി കഷ്ടപ്പെട്ടാണ് അവർ ആ മുപ്പത്തിമൂന്നുകാരനായ യുവാവിനെയും കൊണ്ട് അവരുടെ ലക്ഷ്യസ്ഥാനമായ ആ മലമുകളിൽ എത്തിയത്. പാതിവഴിയിൽ അവൻ മരിച്ചു പോകുമോ എന്ന ഭയം മൂലം മറ്റൊരുവനെ, അതും ഒരു പരദേശിയെ അവന്റെ ചുമലിലെ ഭാരം ചുമക്കുവാൻ അവർ നിർബന്ധിച്ചു. അവരുടെ…

ക്രൈസ്തവ സന്യസ്ത ഫോബിയയിൽ ആടിയുലയുന്ന മതമൗലികവാദികളെ നിങ്ങളുടെ അകത്തളങ്ങളിലെ മാലിന്യങ്ങൾ തുടച്ചു നീക്കിയിട്ട് പോരെ ക്രൈസ്തവ സന്യസ്തരെ നന്നാക്കൽ.

നാലുവർഷം മുമ്പുള്ള ഒരനുഭവമാണ്: പഠനത്തിന്റെ ഭാഗമായി ഇറ്റലിയിലെ ഒരു ഗ്രാമത്തിൽ നിന്ന് അത്യാവശ്യം വലിയ ഒരു നഗരത്തിലേയ്ക്ക് സ്ഥലമാറ്റം കിട്ടി. ആ നഗരത്തിലെ ഏറ്റവും പാവപ്പെട്ടവർ തിങ്ങി പാർക്കുന്ന ഒരു മേഖലയിൽ ആയിരുന്നു ഞങ്ങളുടെ മഠം. പഠനത്തിന് ഒപ്പം എനിക്ക് അല്പം…

വിശുദ്ധ ബൈബിൾ ശ്രദ്ധാപൂർവം വായിക്കാത്തതുകൊണ്ടല്ലേ ക്രിസ്തുവിന്റെ പ്രാർത്ഥനയെക്കുറിച്ച് അറിവില്ലായ്മ സംഭവിക്കുന്നത്..!!

ഏതാനും ദിവസം മുമ്പ് ഒരു CSI പുരോഹിതൻ എന്ന് അവകാശപ്പെടുന്ന വ്യക്തി ഇറക്കിയ വീഡിയോ കാണാൻ ഇടയായി. “ദൈവത്തെ കാണാനോ, ദൈവത്തോട് പ്രാർത്ഥിക്കാനോ, ദൈവത്തെ ആരാധിക്കാനോ, ആണ് നിങ്ങൾ പള്ളിയിൽ പോകുന്നത് എങ്കിൽ പള്ളിയിൽ പോകരുത് എന്ന് ഒരു പുരോഹിതൻ എന്ന…

ഒരു മുൻ സന്യാസിനി ഉന്നയിച്ച ചില ചോദ്യങ്ങൾക്ക് ഒരു ക്രൈസ്തവ സന്യാസിനിയുടെ തുറന്ന മറുപടി:..|ഓരോ വ്യക്തിയുടെയും അന്തസിനും (ഡിഗ്നിറ്റിക്കും) മനുഷ്യാവകാശത്തിനും വേണ്ടി എല്ലായ്പ്പോഴും ശബ്ദമുയർത്തിയതും ഇപ്പോഴും ശബ്ദമുയർത്തുന്നതും കത്തോലിക്കാ സഭയാണ്.

നിയമപഠനം പൂർത്തിയാക്കി വിവിധ കോടതികളിൽ പ്രാക്ടീസ് ചെയ്യുന്ന നിരവധി മലയാളി സന്യസ്തരുണ്ട്. ലൂസി കളപ്പുര എന്ന മുൻ സന്യാസിനി നിയമപഠനം ആരംഭിച്ചതായി സമൂഹമാധ്യമങ്ങളിൽനിന്ന് അറിഞ്ഞു. ഏതായാലും, വീണ്ടും മറ്റൊരു ലോ കോളേജിന്റെ മുറ്റത്ത് കാലുകുത്തിയപ്പോൾ തന്നെ ഹ്യൂമൻ റൈറ്റ്സിനെക്കുറിച്ചും ഡിഗ്നിറ്റിയെക്കുറിച്ചും വാതോരാതെ…

ക്രൈസ്തവ മതത്തിൽ സ്ത്രീവിരുദ്ധത ഉണ്ടോ.?

പെണ്ണിനെ പേടിയോ..? എന്ന ഏഷ്യാനെറ്റിൻ്റെ ഇന്നലത്തെ അന്തിചർച്ച കാണാൻ ഇടയായി. ആ ചർച്ചയിൽ ഒരു വ്യക്തിയുടെ ഒരു പ്രസ്താവനയാണ് ഈ പോസ്റ്റ് എഴുതാൻ എന്നെ നിർബന്ധിച്ചത്. 16 വയസുള്ള നിഷ്കളങ്കയായ ഒരു പെൺകുട്ടി സ്ത്രീജന്മം ആയതിനാൽ പൊതുസമൂഹത്തിന് മുമ്പിൽ വളരെ നീചമായി…

ആധുനിക യൂദാസുമാരുടെ കീശയിൽ വീഴുന്ന നാണയ കിലുക്കങ്ങളും മുറിപ്പെടുന്ന ക്രൈസ്തവ വിശ്വാസവും:

മാർത്തോമ്മാ സഭയിലെ ഒരു പുരോഹിതൻ കത്തോലിക്കാ സഭയിലെ 7 കൂദാശകളിൽ ഒന്നായ കുമ്പസാരത്തെ അവഹേളിച്ചത് വളരെ വേദനാജനകമാണ്. സൃഷ്ടാവും പരിപാലകനുമായ ദൈവത്തിൻ്റെ കരുണയും കൃപയും മനുഷ്യമക്കളിലേയ്ക്ക് ഒഴുകി എത്തുന്ന കനാലാണ് പരിശുദ്ധ കൂദാശകൾ. ആ കൂദാശകളെ ക്രിസ്തുവിനെ അനുഗമിക്കുന്ന, പൗരോഹിത്യം എന്ന…

ജീർണ്ണിച്ച ജേർണലിസവും മരവിച്ച നിയമ സംവിധാനങ്ങളും|ലൈംഗിക വിദ്യാഭ്യാസത്തിൻ്റെ ദാരിദ്ര്യം ആവോളം ഉള്ളതിനാൽ ധാരാളം പ്രേഷകരെ കിട്ടും എന്ന ഉറപ്പുള്ളതിനാൽ സ്ത്രീപീഢന കേസുകൾ ചർച്ച ചെയ്യാൻ കേരളത്തിലെ മാധ്യമങ്ങൾക്ക് വല്ലാത്ത ആർത്തിയാണ്.

വിവേകാനന്ദൻ്റെ ഭ്രാന്താലയവും ദൈവത്തിൻ്റെ സ്വന്തം ന്യൂജെൻ നാടും പിന്നെ കുറെ കന്യാസ്ത്രീകളും: ജാതിയുടെയും മതത്തിൻ്റെയും പേര് പറഞ്ഞ് തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഒക്കെ കൊടുമ്പിരി കൊണ്ടിരുന്ന 1892-ൽ ആണ് സ്വാമി വിവേകാനന്ദൻ കേരളം സന്ദർശിച്ചത്. വേർതിരിവുകളുടെ മതിൽ കെട്ടിനുള്ളിൽ ശ്വാസം മുട്ടി ജീവിക്കുന്ന…

സന്യാസവും ബ്രഹ്മചര്യ ജീവിതവും കത്തോലിക്കാ സഭയുടെ മാത്രം ഭാഗമല്ല. വിവിധ വിശ്വാസങ്ങളിൽ, ആചാരങ്ങളിൽ, അനുഷ്ഠാനങ്ങളിൽ ഒക്കെ സന്യാസത്തിൻ്റെ സ്വാധീനവും സാന്നിധ്യവും കണ്ടെത്താൻ സാധിക്കും.

സന്യാസ അടിമത്വത്തിൻ്റെ പുഴയിൽ ശ്വാസം കിട്ടാതെ പിടയുന്ന കന്യാസ്ത്രീകളെ രക്ഷിക്കുവാൻ സോഷ്യൽ മീഡിയയിൽ കിടന്ന് വെപ്രാളപ്പെടുന്ന കപട സഹോദരൻമാരോട് ഒരു കന്യാസ്ത്രീക്ക് പറയാനുള്ളത് :ലൈംഗികതയും – ബ്രഹ്മചര്യവും വിശുദ്ധ ഗ്രന്ഥത്തിലെ ആദ്യ താളുകളിൽ ദൈവം സ്ത്രീയോടും പുരുഷനോടും വർദ്ധിച്ചു പെരുകി ഭൂമി…

ചില അവസരങ്ങളിൽ ആയിരം വാക്കുകളെക്കാൾ മൗനം ഒത്തിരി വാചാലമാകാറുണ്ട്|സിസ്റ്റർ . സോണിയ തെരേസ് ഡി. എസ്. ജെ

വാദങ്ങൾക്കോ ന്യായികരണങ്ങൾക്കോ മനസ്സ് അനുവദിക്കുന്നില്ല, ഇവിടെ നിഷ്പക്ഷമായി നിൽക്കാനാണ് ഞാനാഗ്രഹിക്കുന്നത്. ഒന്നുമാത്രം പറയാൻ ആഗ്രഹിക്കുന്നു: ഒത്തിരി പ്രതിസന്ധികളെ അതിജീവിച്ച് പൂർണ്ണ സ്വാതന്ത്ര്യത്തോടെയും ബോധ്യത്തോടെയും സന്യാസവ്രതം ചെയ്ത ഒരു സന്യാസിനിയാണ് ഞാൻ. പീഡിപ്പിക്കാപ്പെടാൻ പോകുന്ന ഒരു സാഹചര്യം എൻ്റെ ജീവിതത്തിലേക്ക് കടന്ന് വന്നാൽ…

ഒരു കന്യാസ്ത്രീയെ ചുംബിക്കാൻ മൂന്ന് പിഞ്ചുകുഞ്ഞുങ്ങൾ പരസ്പരം മത്സരിക്കുന്ന കാഴ്ച്ചയിൽ നിന്ന് മനസിലാകും കന്യാസ്ത്രീകൾ നൽകിയ സ്നേഹം ആ കുഞ്ഞുഹൃദയങ്ങളിൽ എത്ര ആഴത്തിൽ പതിച്ചിട്ടുണ്ട് എന്ന്.

ആരാണ് യഥാർത്ഥ തീവ്രവാദികൾ..? നിരായുധരായ ക്രൈസ്തവ സന്യസ്തരോ..? അതോ മതഭ്രാന്ത് ഇളക്കി വിടുന്ന രാഷ്ടീയ നേതാക്കളും അതിനൊപ്പം തുള്ളുന്ന അവരുടെ അനുയായികളോ…? 2021 ഡിസംബർ 27 ന് മിഷനറീസ് ഓഫ് ചാരിറ്റി സന്യാസ സഭയുടെ എഫ്‌സിആർഎ രജിസ്‌ട്രേഷൻ സംബന്ധിച്ചുള്ള വിവാദങ്ങൾക്ക് മറുപടിയായ്…

നിങ്ങൾ വിട്ടുപോയത്