കോ​ട്ട​യം: സു​രേ​ഷ് ഗോ​പി എം​പി പാ​ലാ ബി​ഷ​പ്പ് ഹൗ​സി​ലെ​ത്തി മാ​ർ‌ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. നാ​ർ​കോ​ട്ടി​ക്ക് ജി​ഹാ​ദ് പ​രാ​മ​ർ​ശ​ത്തി​ൽ വി​വാ​ദ​ങ്ങ​ൾ ഉ‍​യ​രു​ന്ന​തി​നി​ടെ​യാ​ണ് സു​രേ​ഷ് ഗോ​പി​യു​ടെ സ​ന്ദ​ർ​ശ​നം.

ബി​ഷ​പ്പ് സ​ഹാ​യം തേ​ടി​യാ​ൽ ഇ​ട​പെ​ടു​മെ​ന്നും അ​ങ്ങോ​ട്ടു പോ​യി ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്നി​ല്ലെ​ന്നു​മാ​ണ് സു​രേ​ഷ് ഗോ​പി നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്ന​ത്. കൂ​ടു​ത​ൽ അ​ഭി​പ്രാ​യ​ങ്ങ​ൾ വ​ര​ട്ടെ. ഭൂ​രി​പ​ക്ഷ അ​ഭി​പ്രാ​യ​ത്തി​നൊ​പ്പം ചേ​രു​മെ​ന്നു​മാ​യി​രു​ന്നു സു​രേ​ഷ് ഗോ​പി​യു​ടെ ദി​വ​സ​ങ്ങ​ൾ മു​മ്പെ​യു​ള്ള പ്ര​തി​ക​ര​ണം.

ഇന്ന്‌ ഉച്ചയ്ക്ക് ശേഷം  കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​രൻ പാലയിലെത്തി മാർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ടത്തുമെന്ന് ​സുധാകരൻ കോട്ടയത്ത് അറിയിച്ചു .പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശൻ പാലായിലേയ്ക്ക് പോകുന്നില്ല .​

 കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും ച​ങ്ങ​നാ​ശേ​രി ആ​ര്‍​ച്ച് ബി​ഷ​പ്‌​സ് ഹൗ​സി​ലെ​ത്തി ആ​ര്‍​ച്ച് ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.സു​രേ​ഷ് ഗോ​പി എം​പി പാ​ലാ ബി​ഷ​പ്പ് ഹൗ​സി​ലെ​ത്തി മാ​ർ‌ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ച​ങ്ങ​നാ​ശേ​രി​യി​ൽ എ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ എ​ത്തി​യ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ അ​ര​മ​ണി​ക്കൂ​റി​ലെ​റെ നേ​രം ആ​ര്‍​ച്ച് ബി​ഷ​പ്പു​മാ​യി ച​ര്‍​ച്ച ന​ട​ത്തിയത് .

പാ​ലാ രൂ​പ​ത ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട് നാ​ര്‍​കോ​ട്ടി്ക് ജി​ഹാ​ദു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ പ്ര​സം​ഗം സം​ബ​ന്ധി​ച്ചു കാ​ര്യ​ങ്ങ​ളും ആ​നു​കാ​ലി​ക രാ​ഷ്ട്രീ​യ വി​ഷ​യ​ങ്ങ​ളും ച​ര്‍​ച്ച ചെ​യ്യ​പ്പെ​ട്ട​താ​യാ​ണ് സൂ​ച​ന. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ജോ​സി സെ​ബാ​സ്റ്റി​യ​ൻ, പി.​എ​സ്. ര​ഘു​റാം, അ​ജീ​സ് ബെ​ന്‍ മാ​ത്യൂ​സ്, വ​ര്‍​ഗീ​സ് ആ​ന്‍റ​ണി, ഷി​ബി​ന്‍ ജോ​ണ്‍, ജോ​മി ജോ​സ​ഫ് എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

മാർ മാർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാട്ടിനെതിരെ ചില കോൺഗ്രസ് നേതാക്കൾ നടത്തിയ പരാമർശങ്ങൾ കോൺഗ്രസ് പ്രവർത്തകരിലും ക്രൈസ്‌തവർക്കിടയിലും വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു .ഈ സാഹചര്യത്തിലാണ് നേതാക്കന്മാർ അരമനകൾ സന്ദർശിക്കുന്നത് .

നിങ്ങൾ വിട്ടുപോയത്