സ്ത്രീകൾക്കും കുട്ടികൾക്കും പിന്നെ, ആരോരുമില്ലാത്തവർക്കും പാവപ്പെട്ടവർക്കും നിയമസഹായത്തിനായി തന്റെ സമർപ്പിത ജീവിതം മാറ്റിവച്ച് ശ്രദ്ധേയയായ സി. അഡ്വ. ജോസിയ എസ്ഡി ഒരിക്കൽക്കൂടി എസ്ഡി സന്യാസിനീ സമൂഹത്തിനും സഭയ്ക്കും സന്യസ്തർക്കും അഭിമാനമായി മാറുന്നു. തിരുവനന്തപുരം ലോ കോളേജിൽ നിന്നും സി. അഡ്വ. ജോസിയ നിയമത്തിൽ ബിരുദാനന്തര ബിരുദം പഠനം പൂർത്തിയാക്കുന്നത് കേരള യൂണിവേഴ്‌സിറ്റിയിൽ മൂന്നാം റാങ്കുകൂടി നേടിക്കൊണ്ടാണ്.

തൊ​​ടു​​പു​​ഴ വെ​​ള്ളി​​യാ​​മ​​റ്റം പ​​ടി​​ഞ്ഞാ​​റി​​ട​​ത്ത് ജോ​​ണി​​ – അ​​ന്ന​​ക്കു​​ട്ടി ദമ്പതി​​ക​​ളു​​ടെ മ​​ക​​ളാ​​ണ് സി​​. ജോസിയ. എസ് ഡി സന്യാസിനീ സമൂഹത്തിന്റെ കോ​​ത​​മം​​ഗ​​ലം പ്രൊ​​വി​​ൻ​​സി​ലെ ഏക അഡ്വക്കേറ്റാണ് സി​സ്റ്റ​ർ ജോ​സി​യ. മു​​ട്ടം ജി​​ല്ലാ കോ​​ട​​തി​​യി​​ൽ സി. അഡ്വ. ജോസിയ പ്രാക്ടീസ് ചെയ്തുവരുന്നു.

കടപ്പാട്: വോയിസ് ഓഫ് നൺസ്

നിങ്ങൾ വിട്ടുപോയത്