കോട്ടയം: ദളിത് ക്രൈസ്തവര്‍ക്ക് ഭരണഘടന ഉറപ്പു നല്‍കുന്ന പട്ടികജാതി സംവരണം പുനഃസ്ഥാപിക്കണമെന്ന് കെസിബിസി എസ്സി / എസ്ടി/ ബിസി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ്പ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍. മതേതര ഭാരതത്തില്‍ എല്ലാ മതത്തിലുമുള്ള പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് പട്ടികജാതി സംവരണം ഭരണഘടന ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, 1950 ഓഗസ്റ്റ് 10നു പുറപ്പെടുവിച്ച പ്രസിഡന്‍ഷ്യല്‍ ഉത്തരവിലൂടെയാണ് ദളിത് െ്രെകസ്തവര്‍ക്കും മറ്റു മതത്തില്‍ വിശ്വസിക്കുന്ന ദളിതര്‍ക്കും പട്ടികജാതി സംവരണം നിഷേധിക്കപ്പെട്ടത്.

ഈ ഉത്തരവ് എത്രയും വേഗം റദ്ദ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മൂവാറ്റുപുഴ കാത്തലിക് ബിഷപ് ഹൗസില്‍ കെ സിബിസി എസ്സി / എസ്റ്റി / ബിസി കമ്മീഷന്റെ നേതൃത്വത്തില്‍ ദളിത് കത്തോലിക്കാ വിദ്യാര്‍ഥികള്‍ക്കായി നടപ്പാക്കുന്ന എന്‍ട്രന്‍സ് കോച്ചിംഗ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍. സമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് അധ്യക്ഷത വഹിച്ചു. കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ആമുഖ പ്രസംഗം നടത്തി. എന്‍ട്രന്‍സ് കോച്ചിംഗ് പ്രോഗ്രാം നിയുക്ത ജില്ലാ ജഡ്ജി സ്മിത ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

മുന്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ഡി. ഷാജ് കുമാറിന് യാത്രയയപ്പും പുതിയ സെക്രട്ടറി ഫാ. ജോസ് വടക്കേക്കുറ്റിന് സ്വീകരണവും നല്‍കി. കോവിഡ് കാല പ്രവര്ത്ത്നത്തിന് കാഞ്ഞിരപ്പള്ളി രൂപത ഡിസിഎംഎസ് സമതിയെ യോഗം ആദരിച്ചു. എസ്എബിഎസ് മദര്‍ ജനറാള്‍ സിസ്റ്റര്‍ ഗ്രെയിസ് പെരുന്പനാനി, ബ്രില്യന്റ് എന്‍ട്രന്‍സ് കോച്ചിംഗ് സെന്റര്‍ ഡയറക്ടര്‍ സ്റ്റീഫന്‍ ജോസഫ്, ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജെയിംസ് ഇലവുങ്കല്‍, ജനറല്‍ സെക്രട്ടറി എന്‍. ദേവദാസ്, ഫാ. ജോണ്‍ അരീക്കല്‍, ഫാ. ജോസുകുട്ടി ഇടത്തിനകം എന്നിവര്‍ പ്രസംഗിച്ചു.

നിങ്ങൾ വിട്ടുപോയത്