കൊച്ചി. നവജാത ശിശുവിനെ ഉപേക്ഷിക്കുകയും വിൽക്കുകയും ചെയ്യുന്ന സംഭവങ്ങൾ വർധിക്കുമ്പോൾ മനുഷ്യജീവന്റെ പ്രാധാന്യം സജീവ ചർച്ചകൾക്കിടവരുത്തുന്നുവെന്നു പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.

ദൈവം ദാനമായി മാതാപിതാക്കൾക്ക് ഓരോ കുഞ്ഞിനെ നൽകുന്നതും സ്നേഹത്തോടെ സംരക്ഷിക്കാനും സമൂഹത്തിൽ മികച്ചവ്യക്തിയായി വളർത്തുവാനുമാണ്. അനേകം ദമ്പതികൾ കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുമ്പോൾ ഉദരത്തിൽ വളരുന്ന കുഞ്ഞിനെ ഗര്ഭച്ഛിദ്രംചെയ്യുവാനും, അതിന് പ്രേരണ നൽകുവാനും ശ്രമിക്കുന്നത് കുറ്റകരമാണ്.

മാതാവിന്റെ മനസ്സും പിതാവിന്റെ സ്നേഹവും കരുതലും ഓരോ കുഞ്ഞിന്റെ അവകാശവും ആഗ്രഹവുമാണെന്ന മനോഭാവം മാതാപിതാക്കൾക്ക് ഉണ്ടാകണമെന്നും എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.

നിയമപ്രകാരമുള്ള ദത്തെടുക്കൽ നടപടികൾ സ്വീകരിക്കാൻ കുഞ്ഞുങ്ങളില്ലാത്ത ദമ്പതികൾ തയ്യാറാകണം. നിർധന കുടുംബങ്ങളിലെ പ്രസവം, കുഞ്ഞുങ്ങളെ വളർത്തൽ തുടങ്ങിയ കാര്യങ്ങളിൽ അർഹതയുള്ള മാതാപിതാക്കളെ സാമ്പത്തികമായി സഹായിക്കുവാൻ സർക്കാരും സന്നദ്ധ പ്രസ്ഥാനങ്ങളും തയ്യാറാകണമെന്നും അദ്ദേഹംഅഭിപ്രായപ്പെട്ടു .

നിങ്ങൾ വിട്ടുപോയത്