കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും വിരമിച്ച വി.ജെ. കുര്യന്‍ യാത്രയയപ്പ് സമ്മേളനത്തിനുശേഷം സഹപ്രവര്‍ത്തകരോട് യാത്രപറയുന്നു. ചിത്രം: മനോരമ

വാഴ്ത്തപ്പെട്ടവന്റെസങ്കീർത്തനം 1:1:1

ആധുനികനെടുമ്പാശ്ശേരിയുടെശിൽപ്പി പറഞ്ഞ കഥഒരാൽമരം.അതിന് ചുവട്ടിൽ ഒരുകൃഷ്ണവിഗ്രഹംവച്ച്ജനങ്ങൾപ്രാർത്ഥിക്കുന്നു.വിളക്ക്കൊളുത്തലുമുണ്ട്.വർഷങ്ങൾകടന്നു പോകവെആൽമരംരണ്ടാൾ മൂന്നാൾചുറ്റിപ്പിടിച്ചാലാകുന്ന വിധംവൻ വൃക്ഷമാകുന്നു.അപ്പോഴാണ് ചെറുപ്പക്കാരനായ ഐ എ എസ് കാരൻസ്ഥലമെടുക്കുവാൻവലവിരിച്ച്നടക്കുന്നത്. ഭക്തിആയതിനാൽ ആൽമരംമാറുകയുംവേണം; സ്ഥലംകൈക്കലാക്കുകയും വേണം.

ശകലം ദൂരെമാറി ഒരു കുരിശും ജനം ആരാധിക്കുന്നുണ്ട്.ചെറുപ്പക്കാരനായകലക്റ്റർബിഷപ്പ്ഹൗസിൽ നേരെചെന്ന് ബിഷപ്പിനെ കാണുന്നു.പതിയെകുരിശുംപ്രാർത്ഥനാലയവും അവിടുന്ന്പൊങ്ങുന്നു.ഹിന്ദുക്കൾസംഘടിക്കുന്നു. ഐ എ എസ് കാരനെ ചെന്നുകാണുന്നു. മരം മുറിച്ച് മാറ്റീട്ട് വാ. തുക തരാമെന്ന് പറയുന്നു. സംഘടിച്ചവർ വൻ വൃക്ഷം വേരുംപടലവുമില്ലാതെമാറ്റുന്നു. മാറ്റിക്കഴിഞ്ഞ് കാണാൻചെന്നപ്പംപറഞ്ഞു : മുറിച്ചതിന്റെ രസീത്കൊണ്ട് വന്നാലെസർക്കാരിന്പൈസ തരുവാൻ കഴിയൂ. തന്ത്രം ഫലിച്ചു. വൻ തുക അടിച്ച് മാറ്റാമെന്ന് വിചാരിച്ചവർ ഇളിഭ്യരുമായി.ഈകഥഇന്നലെ രാത്രി മനസ്സിൽ ആലായി തളിർത്തപ്പോൾ കുളിർ കാറ്റേറ്റകഥയും ഓർത്ത് പോയി.

സ്പൈസസ് ബോർഡിൽ 5 വർഷംചെയർമാനായിരിക്കുമ്പംആദ്യംവരുത്തിയ മാറ്റം ആ കെട്ടിടത്തിനൊരു കേരളാ മുഖപ്പ്നൽകുകയായിരുന്നു.പിന്നെഇടുക്കിയിൽആദ്യസ്പൈസ്സസ്പാർക്ക് ഉദ്ഘാടനം ചെയ്യുകയും വിവിധസ്ഥലങ്ങളിൽ പാർക്കിന് അരങ്ങൊരുക്കുകയുമായിരുന്നു.ഒറ്റഗുണമേന്മാപരിശോധനാ ലാബിൽ നിന്ന്അരഡസനോളമാക്കി. കെട്ടിടങ്ങൾ മോടി പിടിപ്പിച്ചു.200 ഓളം ഉദ്യോഗസ്ഥ നിയമനങ്ങൾ നടത്തിബോർഡിനെശക്തിപ്പെടുത്തി.റിട്ടയർചെയ്യുന്ന സ്റ്റാഫിന് 2500 രൂപ ചെലവിൽ യാത്രയയപ്പും വിരമിക്കൽ ആൽബവും നൽകാൻ ഉത്തരവായി.

15 വർഷത്തിലധികംസെക്രട്ടറിയായ യശ:ശരീരനായ വി കെ കൃഷ്ണൻ നായർസാറിന് ഓഫീസിന് പുറത്ത്വൻകിടഹോട്ടലിൽയാത്രയയപ്പ്കൊടുക്കേണ്ടയെന്ന്സ്റ്റാഫ്ക്ളബ്ബ്പ്രസിഡന്റ്എന്നനിലയിൽ ഞാൻചോദിച്ചപ്പോൾ അത് വേണോയെന്ന് ചോദിക്കാതെതീർച്ചയായും എന്ന് മറുപടി നൽകിയത് ഒരിക്കലും മറക്കില്ല സാർ.സ്റ്റാഫ് ക്ലബ്ബ് പരിപാടികൾ നടത്തുന്നതിന്റെ വരുമാനം ചെലവ് എല്ലാം ചോദിച്ച് മനസ്സിലാക്കിയമാനേജ്മെന്റ്ചക്രവർത്തി നമോവാകം🙏

ഇന്നലെഅങ്ങ്വിരമിച്ചപ്പോൾ ഇത്രയുംകുറിച്ചില്ലെങ്കിൽ നന്ദി കേടാവില്ലേ സർ ?

2018ൽഐക്യരാഷ്ട്രസഭയുടെ മികച്ചപരിസ്ഥിതിപുരസ്കാരമായ ചാമ്പ്യൻ ഒഫ് ദ എർത്ത് നേടിയ വി ജെ കുര്യൻ ഐ എ എസിന്റെ കഥകൂടിയാണ് ഇത്. കാലടിക്കടുത്തനെടുമ്പാശ്ശേരിയെന്നചതുപ്പുനിലം ഈ നിലയിൽ രാഷ്ട്രാന്തരീയ പ്രശസ്തമായ വിമാനത്താവളമാക്കിമാറ്റിയതിലെ വിഷനറി – മിഷനറി. അന്നത്തെ സ്പീഡിന്റെ ലീഡറായ മുഖ്യമന്ത്രി കെ കരുണാകരന്റെ മനസ്സിൽ വന്നആശയത്തിന്സാക്ഷാത്കാരംനൽകുവാൻഅദ്ദേഹം കണ്ട യുവ ബ്യൂറോക്രാറ്റായിരുന്നുഞങ്ങളുടെ പ്രിയ വി ജെ കെ.കേന്ദ്രവ്യോമയാന മന്ത്രി മാധവ റാവു സിന്ധ്യ. ഗ്വാളിയാർ മഹാരാജാവിന്റെ കൊച്ച് മകൻ. വ്യോമ മന്ത്രാലയം സാങ്കേതിക സഹായമെ നൽകൂ എന്ന് കടുംപിടിത്തം.

പിന്നെന്ത് ചെയ്യാൻ ? കരുണാകരന്റെ മനസ്സിൽ പ്രവാസികളായപാവംമലയാളികൾവിദേശത്ത് പോയി കഠിനാദ്ധ്വാനം ചെയ്ത്ജീവിതംകെട്ടിപ്പെടുക്കുന്നകഷ്ട്ടപ്പാടിന്റെകഥകൾ അറിയുന്ന മനുഷ്യൻ. ഒപ്പം അവരുടെയാത്രാക്കൂലിയിലും, വിസ, റ്റിക്കറ്റ് റാക്കറ്റ് തുടങ്ങിയവയിൽ കാശടിച്ച് മാറ്റുന്നഇടനിലക്കാരുടെയും ചൂഷണകഥകൾ. പരിഹാരമെന്ത്? സൊസൈറ്റി ഉണ്ടാക്കിനിർമ്മാണ ഫണ്ട് സ്വരൂപിക്കാം.കരുണാകരൻ ആയുവാവിന്റെകണ്ണുകളിൽആത്മവിശ്വാസത്തിന്റെ വൻകടൽത്തിര കണ്ടു. ലീഡർ ഓക്കേ പറഞ്ഞു. ഒപ്പം ശുപാർശഞാൻ നടത്താം എന്ന വാഗ്ദാനവും. എന്തിനും വിളിച്ചോളു എന്ന് പറഞ്ഞ് പിതൃവാൽസല്യത്തോടെ തോളത്ത്തട്ടിയാത്രയാക്കി.യാത്ര പറഞ്ഞ് നേരെപോയത് ഒരുകസേരയും മേശയും മാത്രമുള്ള മറൈൻ ഡ്രൈവിലെ തന്റെഓഫിസിലേക്ക്. ( അവിടെ ഇരിക്കാനുള്ള കസേര, മേശ, അലമാര എന്നിവ വ്യാപാരി വ്യവസായികൾ, കൊച്ചിൻ ചേംബർ ഓഫ് കോമേഴ്സ് എന്നിവരുടെ സംഭാവനയാണേ) മനസ്സിൽ തയാറാക്കിയ മാസ്റ്റർപ്ലാൻ രൂപംകൊള്ളുന്നത് കണക്ക് കൂട്ടി ആ സപ്നസഞ്ചാരി.

20,000 രൂപ ജോസ്മാളിയേക്കലിന്റെ ആദ്യസംഭാവന. പൊലിച്ചോന്ന് ചോദിച്ചാൽ പോയിക്കാണടേന്നെ ഞാൻ പറയു. ക്ഷേത്രശിൽപ്പകലാമാതൃകയിലെവിമാനത്താവളം. ലോക്കൽ,ഇന്റർനാഷണൽ വിമാനങ്ങളുടെ നിരത്തറ, റ്റാർമാക്കുകൾ, ഒന്നോ രണ്ടോ മണിക്കൂർ സൗരോർജ്ജം ഉപയോഗിച്ചു പ്രവർത്തിപ്പിക്കാനുള്ള വൈദ്യുത പ്ളാന്റ്,ഗോൾഫ്ക്ളബ്ബ്,അവിടെ നിന്നുള്ള വരുമാനം ഉപയോഗിച്ച് വിമാനത്താവളത്തിൽ കയറാവുന്ന വെള്ളപ്പൊക്കംഇല്ലാതാക്കുവാനുള്ള സജ്ജീകരണം,ഡ്യൂട്ടിഫ്രീ ഷോപ്പ് എന്ന് വേണ്ടസകലമാനസാമഗ്രികളുമായിപരിലസിക്കുന്ന സിയാലിന്റെ ശിൽപ്പിയേ പാദവന്ദനംസർ.

സാറിന്റെനിത്യ സ്മാരകം.സ്മാരകവുംപ്രതിമകളുംസ്മാരകങ്ങളാവുന്നകാലത്തെ“ഡെയ്‌ലി മെമെന്റോ” സർ.അങ്ങ് ഹാർഡ് വാർഡ്സർവ്വകലാശാലാ മാനജ്മെന്റ് വിദ്യാർത്ഥികളുടെപാഠമായിരുന്നല്ലോ?സർഇവിടുത്തെഎല്ലാവർക്കുമായിഅനുഭവങ്ങളുടെ കഥപുസ്തകമാക്കണംസർ.

സൗമ്യസാരംഗിത സംഗീതമേ നിൻപുഞ്ചിരിമതിയായിരുന്നു സ്വാന്തനമാകാൻധർമ്മപത്നി മറിയാമ്മ മാഡവുo രണ്ട് ഡോക്റ്റർമായുള്ളഅടുത്തൂൺ ജീവിതം ഇതിലുംമനോഹരമാകട്ടെ.

❤️ആശംസ❤️

മാർക്കോസ് എന്നഗായകന്റെഓപ്പണിംഗ് ഗാനത്തെ ഞാനൊന്ന് തിരുത്തട്ടെ എന്റെ സാറിനായി

“നെടുമ്പാശ്ശരിയുടെനാഥനായി വാഴുക …..”

Sreekumar Vasu

നിങ്ങൾ വിട്ടുപോയത്