എറണാകുളം -അങ്കമാലി അതിരൂപതാംഗമായ ബഹുമാനപ്പെട്ട സെബാസ്റ്റ്യന്‍ ശങ്കൂരിക്കല്‍ അച്ചന്‍ വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ തൃക്കാക്കര വിജോ ഭവന്‍ പ്രീസ്റ്റ് ഹോമില്‍ വച്ച് ബുധനാഴ്ച (16.06.2021) വൈകിട്ട് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. 85 വയസായിരുന്നു.

മൃതദ്ദേഹം ശനിയാഴ്ച (19.06.2021) രാവിലെ 9.30 മുതല്‍ 11 വരെ ഞാറക്കലിലുള്ള വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വീട്ടില്‍ നിന്ന്‌ മൃതസംസ്കാരശുശ്രൂഷയുടെ ഒന്നാം ഭാഗം തുടങ്ങി 11.15-ഓടുകൂടി പള്ളിയില്‍ എത്തിക്കും.

ഉച്ചകഴിഞ്ഞ് 3 മണിക്ക് ഞാറക്കല്‍ സെന്‍റ് മേരീസ് പള്ളിയില്‍ വച്ച് വിശുദ്ധ കുര്‍ബാനയോടുകൂടി തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. അഭിവന്ദ്യ മാര്‍ ആന്‍റണി കരിയില്‍ പിതാവ് തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. സമാപനശുശ്രൂഷയ്ക്ക് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവ് കാര്‍മികത്വം നിര്‍വഹിക്കും.

1961 സെപ്തംബര്‍ 27-ന് കാര്‍ഡിനല്‍ ജോസഫ് പാറേക്കാട്ടില്‍ പിതാവില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചു. മുട്ടം പള്ളിയില്‍ അസിസ്റ്റന്‍റ് വികാരിയായും കച്ചേരിപ്പടി, നോര്‍ത്ത് പറവൂര്‍, ഉദയംപേരൂര്‍ ഓള്‍ഡ്, ഇരുമ്പനം, പാലാരിവട്ടം, തിരുമുടിക്കുന്ന്, മൂക്കന്നൂര്‍, മേലൂര്‍, ആലുവ, ഇടപ്പള്ളി, തലയോലപ്പറമ്പ്, താന്നിപ്പുഴ, ആലങ്ങാട്, വള്ളുവള്ളി, കുറുമശ്ശേരി എന്നീ ഇടവകകളില്‍ വികാരിയായും, സിഎംഎല്‍, ഡിസിഎംഎസ്, ഹോളി ചൈല്‍ഡ്ഹുഡ്, പൊന്തിഫിക്കല്‍ അസോസിയേഷന്‍ എന്നീ മേഖലകളില്‍ ഡയറക്ടറായും അച്ചന്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ശങ്കൂരിക്കല്‍ പരേതരായ ജോസഫും ത്രേസ്യയുമാണ് മാതാപിതാക്കള്‍. സഹോദരങ്ങള്‍: ജേക്കബ് (Late), മാത്യു (Late), പോള്‍, കുഞ്ഞാറമ്മ (Late), സി. അസ്സീസി എസ്എബിഎസ് (Late), റീത്ത, സി. ആനി ജോസ് എസ്എബിഎസ്, ലൂസി.

NB: കോവിഡ് പ്രോട്ടോകോള്‍ മൂലം മൃതസംസ്കാരശുശ്രൂഷയില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ പരിമിതികള്‍ ഉള്ളതിനാല്‍ ബഹുമാനപ്പെട്ട അച്ചന്മാര്‍ സൗകര്യപ്രദമായ ഏതെങ്കിലും സമയത്ത് വന്നു പ്രാര്‍ത്ഥിക്കുന്നതായിരിക്കും ഉചിതം.

അച്ചന്‍റെ വീട്ടിലേക്കുള്ള വഴി

എറണാകുളത്ത് നിന്ന് ഗോശ്രീ പാലം വഴി വൈപ്പിന്‍. വൈപ്പിനില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് നേരെ പോകുമ്പോള്‍ ഞാറക്കല്‍ പള്ളി ജംഗ്ഷന്‍. ഞാറക്കല്‍ പള്ളി ജംഗ്ഷനില്‍ നിന്ന് വലത്തോട്ടു തിരിഞ്ഞ് 500 മീറ്റര്‍ മുന്നോട്ടു പോകുമ്പോള്‍ പള്ളിയുടെ തൊട്ടടുത്തായി അച്ചന്‍റെ വീട് കാണാം.

ഫാ. ഡാര്‍വിന്‍ ഇടശ്ശേരി
Archdiocesan Internet Mission

നിങ്ങൾ വിട്ടുപോയത്