മാനന്തവാടി രൂപതാംഗമായ ബഹു. ജോസഫ് നന്തിക്കാട്ട് അച്ചന്‍ (31/08/1941 – 18/12/2022) ഇന്നു രാവിലെ നിര്യാതനായി. പാലാ രൂപതയിലെ പൈക ഇടവകയിൽ നന്ദിക്കാട്ടുകണ്ടത്തിൽ വർഗ്ഗീസ്-ത്രേസ്യ ദമ്പതികളുടെ പത്ത് മക്കളിൽ നാലാമത്തെ മകനായി 1941 ആഗസ്റ്റ് മാസം 31-ാം തിയതിയാണ് അച്ചൻ ജനിച്ചത്. സെന്റ് തോമസ് പ്രൈമറി സ്കൂൾ വിളക്കുമാടം, സെന്റ് ജോസഫ് ഹൈസ്കൂൾ വിളക്കുമാടം എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസവും പാലാ സെന്റ് തോമസ് കോളേജിൽ പിഡിസി പഠനവും നടത്തിയ ശേഷം വൈദികപരിശീലനത്തിനാ യി പാലാ മൈനർ സെമിനാരിയിൽ ചേർന്നു. ആലുവ സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയിൽ (കാർമൽഗിരി, മംഗലപ്പുഴ) വൈദികപരിശീലനം പൂർത്തിയാക്കിയ ശേഷം 1967 ഡിസംബർ 19-ന് അഭിവന്ദ്യ കാർഡിനൽ ജോസഫ് പാറേക്കാട്ടിൽ പിതാവിൽ നിന്നും തിരുപ്പട്ടം സ്വീകരിച്ചു.

മൃതസംസ്കാരം//ഫാ. ജോസഫ് നന്തിക്കാട്ട് (മാനന്തവാടി രൂപത)//19 Dec. 2022@ 10 am

തിരുപ്പട്ടം സ്വീകരിച്ച ശേഷം പുല്ലൂരാംപാറ ഇടവകയിൽ അസി. വികാരിയായും വിളക്കന്നൂർ, കയ്യൂന്നി, കൊട്ടിയൂർ, കാരക്കാമല, ഒണ്ടയങ്ങാടി, പാറത്തോട്ടം, ചേലൂർ, കാവുംമന്ദം എന്നീ ഇടവകകളിൽ വികാരിയായും ബോയ്സ് ടൗൺ, സെമിനാരിവില്ല എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടറായും ശുശ്രൂഷ ചെയ്യാൻ ജോസഫച്ചന് സാധിച്ചു. 2000-ത്തിൽ ഔദ്യോഗികജീവിത ത്തിൽ നിന്ന് വിരമിച്ച ജോസഫച്ചൻ ദ്വാരക വിയാനി ഭവനിൽ വിശ്രമജീവിതം നയിക്കുകയാ യിരുന്നു. ശാരീരികമായ രോഗങ്ങൾ മൂലം ആശുപത്രിയിൽ അഡ്മിറ്റായിരുന്ന അച്ചൻ വിശുദ്ധ കൂദാശകൾ സ്വീകരിച്ച് ഇന്ന് രാവിലെ നിത്യവിശ്രമത്തിലേക്ക് പ്രവേശിച്ചു.

ദൈവത്തിന്റെ കാരുണ്യത്തിന്റെ മുഖം മറ്റുള്ളവർക്ക് അനുഭവവേദ്യമാക്കിക്കൊടുത്തു കൊണ്ടാണ് ജോസഫച്ചൻ തന്റെ ശുശ്രൂഷാജീവിതത്തിലൂടെ കടന്നുപോയത്. പരസ്പര സ്നേഹത്തിന്റെയും പരസ്നേഹത്തിന്റെയും ഉദാത്തമാതൃക നല്കി ആത്മീയവെളിച്ചം പകരാൻ താൻ ആയിരുന്ന ഇടങ്ങളിലെല്ലാം അച്ചന് സാധിച്ചു. ദരിദ്രരോടും രോഗികളോടും പാവപ്പെട്ടവരോടുമുള്ള അച്ചന്റെ സ്നേഹം ഈശോയുടെ നല്ലയിടനായി അച്ചൻ മാറിയതിന്റെ അടയാളമായിരുന്നു. തന്റെ സേവനം ആവശ്യമുള്ള ഇടങ്ങളിലെല്ലാം വിശ്രമജീവിത സമയത്ത് പോലും സന്തോഷത്തോടെ ഓടിയെത്താൻ അച്ചൻ ശ്രമിക്കുമായിരുന്നു.

തന്റെ പത്രമേനി വിറ്റുകിട്ടിയ പണവും സുഹൃത്തുക്കളിൽ നിന്നും ഇടവകകളിൽ നിന്നും സമാഹരിച്ച തുകയും ചേർത്ത് ഭവനരഹിതരായ അനേകർക്ക് വീടുകൾ പണിതുകൊടുക്കാൻ ജോസഫച്ചന് സാധിച്ചു. പൗരോഹിത്യത്തിന്റെ റൂബിജൂബിലി വർഷത്തിൽ ഇത്തരം നാല്പത് വീടുകൾ അച്ചൻ പൂർത്തീകരിച്ചിരുന്നു. പിന്നീടും തുടർന്ന ഈ ശുശ്രൂഷ വഴി അച്ചന്റെ സ്നേ ഹവും സേവനവും ലഭിച്ച കൂടുംബങ്ങൾ അനേകമാണ്. വീടുകൾ പണിതുകൊടുത്തതുപോ ലെ തന്നെ നിരവധി കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങൾക്കും അച്ചൻ സഹായമായിട്ടുണ്ട്. അനേകരുടെ വ്യക്തിപരമായ ഇല്ലായ്മകളിലും തന്റെ സ്നേഹസാന്നിദ്ധ്യവും സഹായവും നല്കാൻ അച്ചൻ സന്നദ്ധനായിരുന്നു.

ബഹുമാനപ്പെട്ട ജോസഫ് നന്തിക്കാട്ട് അച്ചന്റെ ഭൗതികദേഹം പൊതുദർശനത്തിനായി ദ്വാരക പാസ്റ്ററല്‍ സെന്ററിന്റെ ചാപ്പലിൽ സൂക്ഷിച്ചിരിക്കുന്നു. മൃതസംസ്കാരശുശ്രൂഷയുടെ അവസാ നഭാഗം നാളെ (19-12-2022 ) രാവിലെ 10 മണിക്ക് വിശുദ്ധ കുര്‍ബാനയോടെ അഭിവന്ദ്യ ജോസ് പൊരുന്നേടം പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആരംഭിക്കും. നന്ദിക്കാട്ട് ജോസഫ് അച്ചന്റെ ദേഹവിയോഗത്തില്‍ മാനന്തവാടി രൂപതാകുടുംബം ദു:ഖം രേഖപ്പെടുത്തുകയും അച്ചന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു

Eparchy of Mananthavady

നിങ്ങൾ വിട്ടുപോയത്