"ജീവൻ്റെ സംരക്ഷണ ദിനം'' "വലിയ കുടുംബം സന്തുഷ്ട കുടുംബം" Medical TERMINATION of Pregnancy Pro Life ആർച്ചുബിഷപ്പ് കത്തോലിക്ക സഭ കത്തോലിക്കാ ധാര്‍മ്മിക പ്രബോധനങ്ങള്‍ കര്‍ത്താവിന്റെ ദാനമാണ്‌ മക്കള്‍ കുടുംബം ,കുഞ്ഞുങ്ങൾ കുടുംബം മനോഹരം കെസിബിസി പ്രൊ ലൈഫ് സമിതി കെസിബിസി ഫാമിലി കമ്മീഷന്‍ ക്രൈസ്തവ സമൂഹം ഗര്‍ഭഛിദ്രത്തിന് എതിരെ ഗര്‍ഭസ്ഥശിശുക്കള്‍ക്ക് വേണ്ടി ജീവന്റ്റെ സംരക്ഷണം ജീവസമൃദ്ധി ജീവസംസ്‌കാരം നിയമവീഥി പ്രാർത്ഥന ശുശ്രൂഷ പ്രൊ ലൈഫ് പ്രൊ ലൈഫ് സമിതി പ്രൊ ലൈഫ്അപ്പോസ്തലേറ്റ് പ്രോലൈഫ് മനോഭാവം മനുഷ്യജീവന്റെ പ്രാധാന്യം വരാപ്പുഴ അതിരൂപത വലിയ കുടുംബങ്ങളുടെ ആനന്ദം വിശ്വാസം വീക്ഷണം

ജീവന്‍റെ സംരക്ഷണം സമൂഹത്തിന്‍റെ കടമ: ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍

ആഗസ്റ്റ് 10-ാം തീയതി കേരള കത്തോലിക്കാസഭ ജീവന്‍റെ സംരക്ഷണ ദിനമായി ആചരിക്കുകയാണ്.

കൊച്ചി: ജീവന്‍റെ സംരക്ഷണം സമൂഹത്തിന്‍റെ കടമയാണെന്ന് വരാപ്പുഴ അതിരുപത മെത്രാപ്പൊലിത്താ ഡോ. ജോസഫ് കളത്തിപറമ്പില്‍ പറഞ്ഞു. മനുഷ്യജീവന്‍റെ മഹത്വം ഉയര്‍ത്തിപിടിക്കാനും ആദരിക്കാനും വിവിധ കര്‍മ്മപരിപാടികള്‍ ആവിഷ്കരിക്കാനും കത്തോലിക്കാസഭ എക്കാലവും ശ്രദ്ധിക്കുന്നു.

ഉദരത്തില്‍ ജീവന്‍ ഉരുവാകുന്ന നിമിഷം മുതല്‍ സ്വാഭാവികമായി ജീവന്‍ നഷ്ടപ്പെടുന്ന സമയംവരെ ജീവന്‍ സംരക്ഷിക്കപ്പെടണം. ആഗോള കുടുംബവര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഭാരത സഭയില്‍ വിലാപദിനവും കേരളസഭയില്‍ ജീവന്‍റെ സംരക്ഷണ ദിനവും ആചരിക്കുന്നതിന്‍റെ ഭാഗമായി വരാപ്പുഴ അതിരുപതയില്‍ നടന്ന പ്രാര്‍ത്ഥനാ ശുശ്രുഷകള്‍ക്ക് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന ഡയറക്ടര്‍ ഫാ. പോള്‍സണ്‍ സിമേതി, സംസ്ഥാന പ്രസിഡന്‍റ് സാബു ജോസ്, ജോണ്‍സന്‍ സി എബ്രഹാം, മാര്‍ട്ടിന്‍ ന്യൂനസ്, ലിസി തോമസ് , ടാബി ജോർജ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഭാരതത്തില്‍ എം ടി പി നിയമം നടപ്പാക്കിയതിന്‍റെ 50 വര്‍ഷം പൂര്‍ത്തിയാകുന്ന 2021 ആഗസ്റ്റ് 10-ാം തീയതി കേരള കത്തോലിക്കാസഭ ജീവന്‍റെ സംരക്ഷണ ദിനമായി ആചരിക്കുകയാണ്.

1971 ലാണ് ഈ നിയമം നിലവില്‍വന്നത്. പിന്നീടത് പരിഷ്കരിക്കുകയും ചെയ്തു. ഇതിനോടനുബന്ധിച്ച് കേരളസഭയിലെ 32 രൂപതകളിലും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

ജീവന്‍റെ സംരക്ഷണ ദിനാചരണ പ്രവര്‍ത്തനങ്ങള്‍ക്ക് കെസിബിസി കുടുംബ പ്രേഷിത വിഭാഗത്തിന്‍റെയും പ്രോലൈഫ് സമിതിയുടെയും ചെയര്‍മാനായ ബിഷപ്പ് ഡോ പോള്‍ ആന്‍റണി മുല്ലശ്ശേരി, വൈസ് ചെയര്‍മാന്മാരായ ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ ജേക്കബ് പാലക്കാപ്പിള്ളി, കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ പോള്‍സണ്‍ സിമേതി, കെസിബിസി പ്രോലൈഫ് സമിതി പ്രസിഡണ്ട് സാബു ജോസ്, ജനറല്‍ സെക്രട്ടറി അഡ്വ ജോസി സേവ്യര്‍, ആനിമേറ്റര്‍ സിസ്റ്റര്‍ മേരി ജോര്‍ജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .

നിങ്ങൾ വിട്ടുപോയത്