ഫ്രാൻസിസ് പാപ്പ വൻകുടലിലെ ശസ്ത്രക്രിയക്ക് ശേഷം സുഖംപ്രാപിക്കുന്നുവെന്നും, പ്രാർത്ഥനകളും ആശംസകളും അറിയിച്ചവർക്ക് പാപ്പ നന്ദി പറയുക്കുകയും ചെയ്തു എന്നും വത്തിക്കാൻ മാധ്യമവിഭാഗം തലവൻ മത്തെയോ ബ്രൂണോ അറിയിച്ചു. ഫ്രാൻസിസ് പാപ്പ സഹായം കൂടാതെ നടക്കാനും തന്നെ ഭക്ഷണം കഴിക്കാനും ആരംഭിച്ചു എന്നും, കഴിഞ്ഞ ദിവസം ശരീര താപനില ചെറുതായി കൂടിയെങ്കിലും സാധാരണ നിലയിലേക്ക് വന്നു എന്ന് ഡോക്ടർമാർ പറഞ്ഞതായും വത്തിക്കാനിൽ നിന്നുള്ള മെഡിക്കൽ ബുള്ളറ്റിനിൽ ഉണ്ട്. തന്നെ നടക്കാൻ സാധിക്കുന്നത് കൊണ്ട് തൻ്റെ മുറിയുടെ അടുത്തുള്ള കുട്ടികകളോടും രോഗികളോടും തൻ്റെ പ്രാർത്ഥനകൾ നേരുകയും ചെയ്തു. ഇന്ന് രാവിലെ പാപ്പയെ CT സ്കാനും, മൈക്രോബയോളജിക്കൽ ടെസ്റ്റും നടത്തിയതും വത്തിക്കാൻ അറിയിച്ചു.

ചിത്രം 2013 ൽ ജെസു ബംബീനോ ആശുപത്രി സന്ദർശിച്ചപ്പോൾ എടുത്തത്.

റോമിൽ നിന്ന്ഫാ ജിയോ തരകൻ

നിങ്ങൾ വിട്ടുപോയത്