കഴിഞ്ഞ ദിവസം ഒക്ടോബർ 11 ന് പാപ്പയും കോൺഗ്രിഗേഷൻ തലവൻ കർദ്ദിനാൾ സമരാരൊയും തമ്മിൽ നടത്തിയ കൂടികാഴ്ചയിലാണ് പാപ്പ ഇത് ഒപ്പ് വച്ചത്. ഇനി മുതൽ കോൺഗ്രിഗേഷൻ അംഗങ്ങളായ മെത്രാൻമാർക്കോ, മറ്റുള്ളവർക്കോ നാമകരണ നടപടികളുടെ പോസ്റ്റുലേറ്റർ, പൊമോട്ടർ എന്നീ പദവികൾ വഹിക്കാൻ പാടുള്ളതല്ല. കൂടാതെ പോസ്റ്റുലേറ്റർ എന്ന പദവിയിൽ ഉള്ളവർ 30 ൽ കൂടുതൽ നാമകരണ നടപടികളുടെ ഭാഗമാകാൻ പാടുള്ളതല്ല എന്നും തീരുമാനിച്ചു.

2016 ൽ ആണ് ഫ്രാൻസിസ് പാപ്പ നാമകരണ നടപടികളുടെ കോൺഗ്രിഗേഷൻ പ്രവർത്തനങ്ങൾ സുതാര്യമാക്കാൻ നിയമ നിർമ്മാണം നാത്തിയത്. വത്തിക്കാൻ ജീവനക്കാർക്ക് ഇറ്റാലിയൻ ഗവൺമെന്റ് നൽകുന്ന ഇളവുകൾ പോസ്റ്റുലേറ്റർമാർ സ്വീകരിക്കരുത് എന്നും നിയമ നിർമ്മാണം നടത്തിയിട്ടുണ്ട്. ദൈവശാസ്ത്രം, സഭാനിയമം, തിരുസഭാചരിത്രം എന്നിവയിൽ അറിവുള്ളവരും, ഏതെങ്കിലും ദൈവശാസ്ത്ര വിഷയത്തിൽ ഉപരിപഠനം നടത്തിയ വ്യക്തിയോ ആയിരിക്കണം പോസ്റ്റുലേറ്റർ പദവിയിൽ ഉള്ള വ്യക്തി.

ഫോട്ടോ കടപ്പാട്: അസോസിയേറ്റഡ് പ്രസ്

http://www.causesanti.va/…/regolamento-dei-postulatori…

റോമിൽ നിന്ന് ഫാ ജിയോ തരകൻ

തിബരീനോ കോളേജ്, റോമ.

നിങ്ങൾ വിട്ടുപോയത്