റോമിലെ രണ്ട് പ്രധാന ജയിലുകളിലേക്ക് ഫ്രാൻസിസ് പാപ്പ 15,000 ഓളം ഐസ്ക്രീം വിതരണം ചെയ്തു.ഇറ്റലിയിൽ ഈ വർഷം കടുത്ത വേനലിൽ റെക്കോഡ് 48 ഡിഗ്രി വരെയാണ് ഇറ്റലിയിൽ ചൂട് രേഖപെടുത്തിയത്.

ഈ വേനൽചൂടിൽ വി.മത്തായിയുടെ സുവിശേഷത്തിൽ 25ാം അധ്യായത്തിൽ പറയുന്ന പോലെ കാരാഗൃഹത്തിൽ കഴിയുന്നവർക്ക് ആശ്വാസമായിട്ടാണ് റോമിൽ വത്തിക്കാന് അടുത്തുള്ള റെജീന ചേലി എന്ന ജയിലിലേക്കും, റോമാ പട്ടണത്തിന് പുറത്തുള്ള റബീബിയ ജയിലിലേക്കുമായി 15,000 ഓളം ഐസ്ക്രീം കൊടുത്ത് വിട്ടത്.

ഫ്രാൻസിന് പാപ്പക്ക് വേണ്ടി പാപ്പയുടെ ഉപവി പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുന്ന പോളണ്ടിൽ നിന്നുള്ള കർദിനാൾ കൊൺറാഡ് ക്രജേസ്കിയാണ് ഇതിന് നേതൃത്വം നൽകിയത്. 2013 മുതൽ കർദിനാൾ കൊൺറാഡാണ് റോമിൽ അലഞ്ഞ് തിരിയുന്നവർക്കും, അഭയാർത്ഥികൾക്കും വേണ്ടി ആതുരസേവന കേന്ദ്രവും, ശുചീകരണ സ്ഥലങ്ങളും ഒരുക്കാൻ നേതൃത്വം നൽകുന്നത്. കൂടാതെ കഴിഞ്ഞ ദിവസം പാപ്പയുടെ പേരിൽ 6 ലക്ഷത്തോളം ഡോളർ മഡഗാസ്കറിലേക്ക് ആരോഗ്യസേവന ഉപകരണങ്ങൾ വാങ്ങിക്കാനും, പേരു പറയാത്ത ഒരു ആഫ്രിക്കൻ രാജ്യത്തേക്ക് രണ്ട് മില്യൺ യൂറോയും ആരോഗ്യ പ്രവർത്തനങ്ങൾക്കായി അയച്ചിരുന്നു.

റോമിൽ നിന്ന്ഫാ ജിയോ തരകൻ

നിങ്ങൾ വിട്ടുപോയത്