ആരോഗ്യനില വഷളായതിനെ തുടർന്ന് എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അതീവ ഗുരുതരാവസ്ഥയിൽ ആണെന്ന് ഫ്രാൻസിസ് മാർപാപ്പ. “സഭയെ നിശബ്ദതയിൽ നിലനിർത്തുന്ന എമരിറ്റസ് ബെനഡിക്റ്റ് മാർപാപ്പയ്‌ക്കായി എല്ലാവരും പ്രത്യേക പ്രാർത്ഥന നടത്താൻ ഞാൻ ആഗ്രഹിക്കുന്നു.

ബുധനാഴ്‌ച വത്തിക്കാനിലെ തന്റെ പൊതു സദസ്സിനിടെ ഫ്രാൻസിസ് പറഞ്ഞു. 95 വയസ്സുള്ള തന്റെ മുൻഗാമിയെ ഫ്രാൻസിസ് മാർപാപ്പ സന്ദർശിച്ചിരുന്നു.ബെനഡിക്ട് പതിനാറാമന്റെ അസുഖത്തെ കുറിച്ചുള്ള വിവരങ്ങൾ വ്യക്തമല്ലെങ്കിലും വിദഗ്ധ ഡോക്ടർമാരുടെ ചികിത്സയിലാണ് അദ്ദേഹം എന്നാണ് നിലവിലെ റിപ്പോർട്ട്. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ മരണശേഷം 2005ലാണ് അദ്ദേഹം മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. പ്രായക്കൂടുതൽ ചൂണ്ടിക്കാട്ടി 2013ൽ എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ സ്ഥാനം രാജിവച്ചിരുന്നു. അതിനുശേഷം അദ്ദേഹം പോപ്പ് എമിരിറ്റസ് ആയി തുടർന്നു. വത്തിക്കാന്റെ 600 വർഷത്തെ ചരിത്രത്തിൽ സ്ഥാനമൊഴിയുന്ന ആദ്യത്തെ മാർപാപ്പയാണ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ.

Pope Francis today asked for prayers for retired Pope Benedict XVI, saying he is
“very sick” and asking God “to console and sustain him in his witness of love for the church until the end.”

കടപ്പാട്: ബ്രദർ അൽബേർട്ട് ജോസഫ്

നിങ്ങൾ വിട്ടുപോയത്