ഉറങ്ങും മുൻപ്

സ്നേഹം മാത്രമായ ഈശോയെ …

എന്റെ ജീവിതത്തിലെ നിരാശയുടെ നിമിഷങ്ങളിൽ തമ്പുരാന്റെ സ്നേഹം എന്നെ പൊതിയണമേ ..

. ഞാൻ അറിഞ്ഞോ അറിയാതെയോ അങ്ങയെ വേദനിപ്പിച്ചെങ്കിൽ എന്നോട് പൊറുക്കേണമേ.

. ക്ഷമിക്കാനും പൊറുക്കാനും കഴിയാത്ത മക്കളെ സമർപ്പിക്കുന്നു..

വിശുദ്ധമായ ഈ നിമിഷത്തിൽ അവരുടെ ഹൃദയങ്ങളെ തൊടണമെ …

എനിക്കും എന്റെ കുടുംബത്തിന്റെ മേലും തടസമായി നിൽക്കുന്ന വെറുപ്പിന്റെ മേഖലകൾ എനിക്ക് കാണിച്ചു തരണമേ..

ഞാൻ നിന്റേത് മാത്രമാണ് ഈശോയെ … സ്നേഹത്തിന്റെ കുറവുകൾ എടുത്തു നീക്കണമേ.

..ഇന്നത്തെ ദിനം എനിക്ക് നൽകിയ പ്രത്യാശയെ എന്നിൽ നിന്നും എടുത്ത് മാറ്റരുതേ..

നാളെ എനിക്ക് അങ്ങയെ കൂടുതലായി അറിയുവാൻ കൃപ തരണമേ..

ഞാനും എനിക്കുള്ളതെല്ലാം ദൈവമായ കർത്താവെ നിനക്ക് വിട്ടു തരുന്നു..

എല്ലാം മഹത്വീകരിക്കണമേ.

.ഇന്നും എന്നേക്കും നീ മാത്രം മതി എനിക്ക് …

എന്റെ ഈശോയെ..ആമേൻ

നിങ്ങൾ വിട്ടുപോയത്