പാലാ: കക്ഷി രാഷ്ട്രീയ ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസമില്ലാതെ മതവിശ്വാസികളുടെയും രാഷ്ട്രീയക്കാരുടെയും സാമൂഹ്യ പ്രവർത്തകരുടെയുമായ മനുഷ്യ മൈത്രിയുടെ കൂട്ടായ്മയിൽ പുത്തൻ കൂട്ടിക്കൽ പിറവിയെടുക്കണമെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു.

പ്രകൃതി ദുരന്തത്തിൽ തകർന്നു പോയ കൂട്ടിക്കലിന്റെ പുന:നിർമ്മിതിക്ക് യഥാർത്ഥ പ്രശ്നങ്ങൾ കണ്ടെത്തിയും ആവശ്യങ്ങളിലേക്ക് ഇറങ്ങിച്ചെന്നുമുള്ള സമഗ്ര പദ്ധതിയെന്ന വിധം കൂട്ടിക്കൽ സിനഡൽ സ്ട്രക്‌ച്ചർ ഉണ്ടാവേണ്ടതുണ്ടന്നും ബിഷപ്പ് തുടർന്നു.

കൂട്ടിക്കൽ മിഷന്റെ ഭാഗമായി പാലാ രൂപത കൂട്ടിക്കലിൽ ഒന്നാം ഘട്ടത്തിൽ നിർമ്മിക്കുന്ന എട്ടു ഹോംപാലാ വീടുകളുടെ ശിലകളുടെ ആശീർവ്വാദകർമ്മം കൂട്ടിക്കലിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്പ്.

കൂട്ടിക്കൽ മിഷൻ ചീഫ് കോ ഓർഡിനേറ്റർ മോൺ. ജോസഫ് മലേപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ജോർജ് ജെ മാത്യു എക്സ് എം എൽ.എ , പഞ്ചായത്തു പ്രസിഡന്റ് പി.എസ്.സജിമോൻ, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ , കൂട്ടിക്കൽ പള്ളി വികാരി ഫാ.ജോസഫ് മണ്ണനാൽ , ഏന്തയാർ പള്ളി വികാരി ഫാ.തോമസ് ഇല്ലിമൂട്ടിൽ, പി.എസ്.ഡബ്ളിയു.എസ്. അസി.ഡയറക്ടർ ഫാ.ജോസഫ്താഴത്തു വരിക്കയിൽ, എസ്.എം.വൈ.എം രൂപതാ ഡയറക്ടർ ഫാ.സിറിൾ തയ്യിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജസ്സി ജോസ് , അസി. വികാരമാരായ ഫാ.മാത്യു വാഴചാരി, ഫാ.തോമസ് മണലേൽ സി.ആർ.എം, തുടങ്ങിയവർ സംസാരിച്ചു.

പതിനൊന്നു വീടുകളുടെ പുന:നിർമ്മാണത്തിനുള്ള ധനസഹായവും ബിഷപ്പ് വിതരണം ചെയ്തു. ജുഡീഷ്യൽ സർവ്വീസ് പരീക്ഷയിൽ മൂന്നാം റാങ്കുകരസ്ഥമാക്കിയ കൂട്ടിക്കൽ ഇടവകാംഗം അൽ ഫോൻസാ ട്രീസാ തോമസിനെ തദവ സരത്തിൽ മെമന്റോ നൽകി ആദരിച്ചു.പാലാ രൂപത സോഷ്യൽ വെൽഫെയർ സൊസൈറ്റിയാണ് വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.