Whoever believes in me, as the Scripture has said, ‘Out of his heart will flow rivers of living water. (John 7:38) ✝️

യഹൂദരുടെ ഇടയിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നായിരുന്നു കൂടാരതിരുന്നാൾ. വാഗ്ദത്തഭൂമി കൈവശമാക്കുന്നതിനു മുൻപുള്ള നാൽപതു വർഷങ്ങൾ കൂടാരങ്ങളിൽ വസിച്ചതിന്റെയും, ആ സമയത്ത് കർത്താവിന്റെ ചൈതന്യം അവരോടൊപ്പം സഞ്ചരിച്ച് അവരെ കാത്തുപരിപാലിച്ചതിന്റെയും ഓർമ്മ ആചരിക്കുവാൻ ലോകമെമ്പാടുമുള്ള യഹൂദർ ഒരാഴ്ച നീളുന്ന ഈ തിരുനാളിൽ സംബന്ധിച്ചിരുന്നു. ആ തിരുനാളിൽ
പുരോഹിതൻ സീലോഹാ കുളത്തിൽനിന്നും ഒരു പാത്രത്തിൽ വെള്ളം കൊണ്ടുവന്ന് പ്രധാന അൾത്താരയുടെ സമീപത്തുള്ള വെള്ളിതളികയിൽ ഒഴിച്ചിരുന്നു. അതിനുശേഷം, സ്വർഗ്ഗീയാനുഗ്രഹങ്ങൾ മഴയായി ചൊരിഞ്ഞ് അവരെ അനുഗ്രഹിക്കണമെന്ന് ദൈവത്തോട് പ്രാർത്ഥിക്കുമായിരുന്നു.

ദൈവം അവരിൽ പ്രസാദിച്ച് മഴ ചൊരിയുമെന്നും, വരണ്ട ഭൂമിയിൽ ജലവും ഉണങ്ങിയ നിലത്ത് അരുവികളും ഞാൻ ഒഴുക്കും എന്നവർ വിശ്വസിച്ചിരുന്നു. മഴയും പ്രതീക്ഷിച്ചു സ്വർഗ്ഗത്തിലേക്ക് കണ്ണുംനട്ടിരുന്ന യഹൂദരോട് ഈശോ ശബ്ദമുയർത്തി പറയുകയാണ്, പ്രവാചകനിലൂടെ നൽകപ്പെട്ട വചനം പൂർത്തീകരിക്കുന്നതിനായി ജീവജലത്തിന്റെ ഉറവിടമായ ദൈവം തന്നെ ഭൂമിയിലേക്ക്‌ ഇറങ്ങിവന്നിരിക്കുകയാണെന്ന്. നിന്റെ സന്തതികളുടെ മേൽ എന്റെ ആത്മാവും നിന്റെ മക്കളുടെമേൽ എന്റെ അനുഗ്രഹവും ഞാൻ വർഷിക്കും” (ഏശയ്യാ :44:3)

കേവലം ആചാരങ്ങളിലൂടെയല്ല, മറിച്ച് യേശുവിനെ രക്ഷകനും കർത്താവുമായി ഹൃദയത്തിൽ സ്വീകരിക്കുന്നവരിലാണ് പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്താൽ ജീവജലത്തിന്റെ അരുവികൾ രൂപം കൊള്ളുക എന്നും യേശു പ്രസ്തുത വചനത്തിലൂടെ
ഓർമിപ്പിക്കുന്നു.  പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് ജീവജലം പ്രവഹിക്കുന്ന അരുവികളായി മാറി, ചുറ്റുമുള്ള എല്ലാറ്റിനേയും വിശുദ്ധീകരിക്കുന്നവർ ആകുവാനുള്ള കൃപക്കായി നമുക്കും പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും പരിശുദ്ധാൽമാവിനാൽ അനുഗ്രഹിക്കട്ടെ.

😇
ആമ്മേൻ

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്