ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ സംസ്കാര ചടങ്ങുകൾ പ്രാഖ്യാപിച്ചു. 95ാം വയസിൽ ദൈവസന്നിധിയിലേക്ക് തിരികെ വിളിക്കപെട്ട ബെനഡിക്റ്റ് പതിനാറാമൻ പാപ്പ താമസിച്ചിരുന്ന മാത്തർ ഐക്ലേസിയ ആശ്രമത്തിൽ ദിവംഗതനായതിനെ തുടർന്ന് ലോകനേതാക്കൾ അനുശോചനം അറിയിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഇന്ന് ഉച്ചക്ക് നടന്ന വത്തികാനിലെ പത്രസമ്മേളനത്തിലാണ് മാധ്യമ വിഭാഗത്തിലെ മത്തെയോ ബ്രൂണി സംസ്കാര ചുടങ്ങുകൾ പ്രഖ്യാപിച്ചത്.

2023 ജനുവരി 2 തിങ്കളാഴ്ച രാവിലെ മുതൽ, എമിരിറ്റസ് മാർപാപ്പയുടെ മൃതദേഹം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലായിരിക്കും, അതിനാൽ വിശ്വാസികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ കഴിയും. ജനുവരി 5 ന് വ്യാഴാഴ്ച്ച പ്രദേശിക സമയം (CET) രാവിലെ 9:30-ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ വച്ച് ഫ്രാൻസിസ് മാർപാപ്പ കബറടക്ക ശുശ്രുഷകൾക്ക് നേതൃത്വം നൽകുന്നത് ആയിരിക്കും.

2013-ൽ രാജിവച്ചതിന് ശേഷം ബെനഡിക്റ്റ് പാപ്പ വത്തിക്കാന് അകത്തുള്ള മാറ്റർ എക്ലീസിയ മൊണാസ്ട്രിയിലാണ് താമസിച്ചിരുന്നത്.

ഡിസംബർ 31 ന് രാവിലെ 9:34 ന് വത്തിക്കാനിലെ മതേർ എക്ലേസിയാ മൊണാസ്ട്രിയിൽ വെച്ചാണ് ബെനഡിക്റ്റ് പാപ്പ കാലം ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച ഫ്രാൻസിസ് മാർപാപ്പ ബെനഡിക്‌ട് പാപ്പയെ പോയി സന്ദർശിച്ച് പ്രാർത്ഥന നടത്തിയിരുന്നു. അതിന് ശേഷം പാപ്പ “വളരെ രോഗിയാണെന്നും പ്രത്യേക പ്രാർത്ഥിക്കണം എന്നും അഭ്യർത്ഥിച്ചിരുന്നു. പാപ്പ ജീവിച്ചത് പോലെ തന്നെ മൃതസംസ്കാര ചടങ്ങുകളും മറ്റ് കാര്യങ്ങളും ലാളിത്യത്താൽ നടത്തണമെന്ന് പാപ്പ എമിരിറ്റസ് ആവശ്യപ്പെട്ടിട്ടുള്ളതും മത്തെയോ ബ്രൂണി പത്രസമ്മേളനത്തിൽ കൂട്ടിചേർത്തു.

കർത്താവേ, എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയ്ക്ക് നിത്യവിശ്രമം നൽകണമേ, ശാശ്വതമായ പ്രകാശം അദ്ദേഹത്തിൽ പ്രകാശിക്കട്ടെ.

അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു.

ആമേൻ.

ഫാ.ജിയോ തരകൻ

നിങ്ങൾ വിട്ടുപോയത്