ജീവിതത്തിൽ, തകർച്ചയുടെ അവസ്ഥകളിൽ കൂടി നാം പോയിട്ടുണ്ടാകാം. എന്നാൽ ഏതു തകർച്ചയിലും, നമ്മെ ബലപ്പെടുത്തുവാൻ കഴിയുന്ന ദൈവം നമുക്ക് ഉണ്ട്. ഭൂമിയിൽ മനുഷ്യരെ ബലപ്പെടുത്തുവാൻ ദൈവം വിവിധ മാർഗങ്ങൾ ഉപയോഗിക്കുന്നു. ഒന്നാമതായി ദൈവം സുവിശേഷത്തിലൂടെ മനുഷ്യരെ ബലപ്പെടുത്തുന്നു. ദൈവത്തിന്റെ വാക്കുകളാണ് സുവിശേഷം. ദൈവവചനം, മനുഷ്യന്റെ കണക്കുകൂട്ടലുകള്‍ക്കും ചിന്താഗതികള്‍ക്കും അതീതമായ അത്ഭുതാവഹമായ മാര്‍ഗ്ഗങ്ങളിലൂടെ ഫലം പുറപ്പെടുവിക്കുന്നു. ദൈവവചനം, മനുഷ്യനിൽ ‘ജീവന്റെ ഫലങ്ങള്‍’ പുറപ്പെടുവിക്കുക തന്നെ ചെയ്യും.

പരിശുദ്ധാൽമാവിന്റെ ശക്തി ജീവിതത്തിൽ നമ്മെ ബലപ്പെടുത്തുന്നു. യേശു ക്രിസ്തുവിന്റെ ജനനത്തിൽ പോലും, പരിശുദ്ധാൽമാവിന്റെ ശക്തിയാണ് മറിയത്തിന്റെ മേൽ ആവസിച്ചത്. യേശുവിന്റെ ക്രൂശുമരണത്തോടുകൂടി, യേശുവിനെ തള്ളിപറഞ്ഞ ശിഷ്യൻമാർ പോലും, ലോകം മുഴുവൻ യേശുവിനെ പ്രഘോഷിച്ചതും, സുവിശേഷം പ്രസംഗിച്ചതും പരിശുദ്ധാൽമാവിന്റെ ശക്തിയാലായിരുന്നു. (യോഹന്നാന്‍ 14 : 26)എന്റെ നാമത്തില്‍ പിതാവ്‌ അയയ്‌ക്കുന്ന സഹായകനായ പരിശുദ്‌ധാത്‌മാവ്‌ എല്ലാകാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്‌മരിപ്പിക്കുകയുംചെയ്യും. യേശു നമ്മുടെ ജീവിതത്തിൽ തന്നിരിക്കുന്ന സഹായകനാണ് പരിശുദ്ധാൽമാവ്.

ദർശനങ്ങളിൽകൂടെയും, വെളിപാടുകളിൽകൂടിയും ദൈവം നമ്മെ ബലപ്പെടുത്തുന്നു. ചില വ്യക്തികൾ പറയാറുണ്ട്, വെളിപാടുകളോ, ദർശനങ്ങളോ ലഭിക്കാറില്ല എന്ന്. ദൈവവുമായിട്ടുള്ള നമ്മുടെ ബന്ധം ആശ്രയിച്ചാണ്, വെളിപാടുകളും, ദർശനങ്ങളും ലഭിക്കുന്നത്. വചനം വായിക്കുമ്പോൾ വി പൗലോസിനും, ശിഷ്യൻമാർക്കും പഴയ നിയമകാല പ്രവാചകൻമാർക്കും, മാതാവിനും, ജോസഫിനും ദർശനങ്ങൾ നൽകിയിരുന്നു. ദൈവം ഇന്നും ദൈവത്തോട് ചേർന്നിരിക്കുന്ന വ്യക്തികൾക്ക് ദർശനങ്ങൾ നൽകി ബലപ്പെടുത്തുന്നു. ദൈവത്തിന്റെ കൃപ അനുദിനം നമ്മെ ബലപ്പെടുത്തട്ടെ. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🧡ആമ്മേൻ 💕

നിങ്ങൾ വിട്ടുപോയത്